ഇന്ന് രാവിലെ കൊല്ലം ജില്ലാ ജഡ്ജിൻ്റെ ക്ഷണപ്രകാരം ചർച്ചയ്ക്ക് കൊല്ലം ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ബോറിസ് പോൾ, സെക്രട്ടറി അഡ്വ മഹേന്ദ്ര കെ.ബി, ബോർഡംഗങ്ങളായ അഡ്വ ശ്രീദേവി, അഡ്വ അരവിന്ദ് പിള്ള, കേരള ബാർ കൗൺസിൽ അംഗമായ അഡ്വ പി.സജീവ് ബാബു, കൊല്ലത്തെ വിവിധ അഭിഭാഷക സംഘടനാ നേതാക്കളായ അഡ്വ ആർ. രാജേന്ദ്രൻ, അഡ്വ മരുത്തടി നവാസ്, അഡ്വ ധീരജ് രവി, അഡ്വ ഷേണാജി, അഡ്വ സി.കെ. മിത്രൻ, അഡ്വ രാഹുൽ എസ്.ആർ, അഡ്വ ആശ ജി.വി, അഡ്വ എ.കെ. മനോജ്, അഡ്വ എസ്.ഡി. ഉണ്ണികൃഷ്ണൻ എന്നിവരും ജില്ലാ ജഡ്ജിൻ്റെ ചേംബറിൽ എത്തി.
ഹൈക്കോടതിയുടെഫുൾ കോർട്ട് തീരുമാനപ്രകാരം ഗസറ്റ് പരസ്യം ചെയ്ത നോട്ടിഫിക്കേഷൻ മാറ്റാൻ ഫുൾ കോർട്ട് തീരുമാനം തന്നെ വേണമെന്നും അത് നടപടിക്രമം പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കകം ഉണ്ടാകുമെന്നും ജില്ലാ ജഡ്ജ് പറഞ്ഞു. അതുവരെ കോടതിയിൽ നിലവിലുള്ള കേസുകൾ ചവറയിലേക്ക് അയക്കരുത് എന്ന തീരുമാനം ഹൈക്കോടതി ഇന്നലെ തന്നെ അറിയിച്ചതായും പറഞ്ഞു. നിലവിൽ കൊല്ലം കോടതിയിൽ ഉള്ള കേസുകൾ തൽക്കാലം ചവറ കോടതിയിലേക്ക് അയക്കരുതെന്ന ഉത്തരവ് കാണണം എന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. അത് ഇന്ന് വൈകുന്നേരത്തിനകം തന്നെ ലഭ്യമാകുമെന്നും ഹൈക്കോടതി വാക്കാൽ നൽകിയ അറിയിപ്പിനെ സംബന്ധിച്ച് രേഖാമൂലം ബാർ അസോസിയേഷനെ അപ്പോൾ തന്നെ അറിയിക്കാമെന്നും ജില്ലാ ജഡ്ജ് സമ്മതിച്ചു. കൂടാതെ റീനോട്ടിഫിക്കേഷൻ ഗസറ്റ് വരുന്നത് വരെ മാറ്റപ്പെട്ട പോലീസ് എക്സൈസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന ക്രൈം കേസുകൾ തിരികെ കൊല്ലത്തേക്ക് വരുന്നതുമാണ് എന്ന് ജില്ലാ ജഡ്ജ് അറിയിച്ചു.
അതിൽ തൃപ്തരാകാതെ, കേസുകൾ തൽക്കാലം കൊല്ലം കോടതിയിൽ നിന്നും ചവറ കോടതിയിലേക്ക് അയക്കേണ്ടെന്ന ഹൈക്കോടതിയുടെ ഉത്തരവിൻ്റെ പകർപ്പ് കിട്ടുന്നത് വരെ ബഹിഷ്കരണ സമരം തുടരുമെന്നും ഫുൾ കോർട്ട് തീരുമാനപ്രകാരം ജൂറിസ്ഡിക്ഷൻ റീ നോട്ടിഫിക്കേഷൻ്റെ ഗസറ്റ് വരാനായി ഏതാനും ദിവസങ്ങൾ സമരം നിർത്തിവെക്കാമെന്നും ചർച്ചയ്ക്ക് ചെന്ന എല്ലാ അഭിഭാഷക നേതാക്കളും അഭിപ്രായപ്പെടുകയും ആ വിവരം കൃത്യമായി ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ബോറിസ് പോൾ ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച് തീരുമാനിച്ചിട്ടുള്ളതാണ്.