Celebrities

ആനന്ദ് അംബാനിയുടെ ക്ഷണക്കത്തിലും രാജകീയ പ്രൗഢിയോ!?; പ്രത്യേകതകള്‍ എന്തൊക്കെയാണെന്നോ..

മുംബൈ: ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ആഢംബര കല്യാണമാണ് ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും. എല്ലാ രീതിയിലും വളരെ പ്രൗഢിയാര്‍ന്ന ഒരു വിവാഹം ആയിരിക്കും നടക്കാന്‍ പോകുന്നത് എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുമ്പോള്‍, ഇപ്പോള്‍ ഇതാ വിവാഹത്തിന്റെ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആഢംബരം, വിവാഹ ക്ഷണക്കത്തിലും കാണാം. വിവിഐപികള്‍ക്കും അതിഥികള്‍ക്കുമാണ് ഈ ക്ഷണക്കത്തുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ആഢംബരത്തോടു കൂടിയ പല വിവാഹ ക്ഷണക്കത്തുകളും ഇതിനുമുമ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിട്ടുണ്ട്. എന്നാല്‍ ഈ ക്ഷണക്കത്ത് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വിവാഹ ക്ഷണക്കത്തിനൊപ്പം ഒരു ചുമന്ന കളറിലുള്ള ചെറിയ ബോക്‌സും കൂടെയുണ്ട്. ബോക്‌സിനുളളില്‍ ഗണപതിയുടെയും രാധ-കൃഷ്ണന്റെയും സ്വര്‍ണ നിറത്തിലുളള വിഗ്രഹങ്ങള്‍ കാണാം. ഒരു വെള്ളി ക്ഷേത്ര കൂടാരത്തിലാണ് വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ക്ഷണക്കത്തിനും വിഗ്രഹത്തിനും ഒപ്പം മധുരപലഹാരങ്ങളും ഡ്രൈ ഫ്രൂട്ട്‌സും ഉണ്ടായിരുന്നു. ഇതില്‍ ഏറ്റവും പ്രത്യേകതയുള്ളതായി തോന്നുന്നത് മറ്റൊരു സംഭവമാണ്. അതായത് ക്ഷണക്കത്തിനൊപ്പം അംബാനി എഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. തിരഞ്ഞെടുത്ത വിവിഐപികള്‍ക്കും അതിഥികള്‍ക്കും ആണ് ഈ കുറിപ്പോടുകൂടിയ കാര്‍ഡ് അയച്ചിരിക്കുന്നത്.

അമിതാഭ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരുള്‍പ്പെടെയുളള അതിഥികള്‍ക്ക് വ്യത്യസ്തമായ ക്ഷണക്കത്താണ് അയച്ചിരിക്കുന്നത്. ഈ വിവാഹ ക്ഷണത്തിനൊപ്പം ഒരു യാത്രാ മന്ദിരം ഉളള ബോക്‌സാണ് അയച്ചിരിക്കുന്നത്. ഈ യാത്രാ മന്ദിറും വെള്ളിയില്‍ നിര്‍മ്മിച്ചതാണ്. ജൂലൈ 12ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ജൂലൈ 13 ന് ‘ശുഭ് ആശിര്‍വാദ്’, ‘മംഗള്‍ ഉത്സവ്’ എന്നീ ചടങ്ങുകള്‍ നടക്കും. ജൂലൈ 14 ന് വിവാഹ സല്‍ക്കാരവും ഉണ്ടായിരിക്കും.