തൃശ്ശൂർ: കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. അകതിയൂര്‍ സ്വദേശി ജോണി (65) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഗുരുവായൂര്‍ റോഡിലാണ് അപകടമുണ്ടായത്. അതീവ ഗുരുതരാവസ്ഥയിൽ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു അപകടം.
സൈറണ്‍ മുഴക്കിയാണ് ആംബുലന്‍സ് വന്നിരുന്നത്. ഇതിനിടെ ഓട്ടോറിക്ഷ പെട്ടെന്ന് U-ടേണ്‍ എടുക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മറ്റൊരു ആംബുലൻസ് എത്തിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രോഗി മരിച്ചിരുന്നു.