History

നൂറു വയസിനുമേൽ പ്രായമുള്ള നാഗങ്ങൾ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരന്നു. സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്. മുൻ തലമുറയുടെ ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗപ്രതിമ സ്ഥിതി ചെയ്യുന്നതും ഇന്ത്യയിലാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗക്ഷേത്രങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിലൊന്ന് അലങ്കരിക്കുന്നത് കർണാടകയിലെ മുക്തിനാഗ ക്ഷേത്രമാണ് .

ക്ഷേത്രത്തിലാണ് മുപ്പത്തിയാറു ടൺ ഭാരവും പതിനാറു അടി ഉയരവുമുള്ള ഒറ്റക്കല്ലിൽ തീർത്ത നാഗപ്രതിമ സ്ഥിതി ചെയ്യുന്നത്. ഇന്നുള്ള മുക്തി നാഗ ക്ഷേത്രം നിർമിച്ചിട്ടു വളരെ കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. അതിനും ഏറെ വര്‍ഷങ്ങള്‍ക്കു മുൻപ് അതായതു ഏകദേശം 200 വർഷങ്ങൾക്കു മുൻപ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഗൊല്ല സമൂഹത്തിൽപ്പെട്ട ആളുകളായിരുന്നു താമസിച്ചിരുന്നത്. അവർ നാഗപ്പ എന്ന പേരിൽ ആരാധിച്ചിരുന്നത് നാഗ ദൈവത്തെയായിരുന്നു. ജുഞ്ചപ്പ എന്നാണ് നാട്ടുഭാഷയിൽ നാഗദൈവം അറിയപ്പെട്ടിരുന്നത്. ഇരുപത്തിയഞ്ചു അടി നീളവും നൂറു വയസിനുമേൽ പ്രായവുമുള്ള നാഗദൈവം ഇവിടെയുണ്ടെന്നു അന്നാട്ടുകാർ വിശ്വസിക്കുകയും ആ ഗ്രാമത്തിന്റെ മുഴുവൻ സംരക്ഷകനായി കണ്ടു ആരാധിക്കുകയും ചെയ്തിരുന്നു.

ഈ നാഗക്ഷേത്രം പണിയുന്നതിനും ഏറെ മുൻപായിരുന്നു അത്.ഇവിടെയുള്ള ചിതൽപുറ്റിൽ ഇപ്പോഴും നാഗങ്ങൾ വസിക്കുന്നുണ്ടെന്നും ഈ ചിതൽപുറ്റിനെ 90 ദിവസം തുടർച്ചയായി ഒമ്പതു തവണ വലംവെച്ചാൽ മനസ്സിലാഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമെന്നുമാണ് വിശ്വാസം. ഒമ്പതു തവണ ക്ഷേത്രപ്രദിക്ഷണം വെച്ച് കാര്യസിദ്ധി വിനായകനെ തൊഴുതിന് ശേഷമാണ് മുക്തിനാഗ ദേവനെ തൊഴുന്നത്. സർപ്പദോഷം നീങ്ങുന്നതിനായി സർപ്പദോഷം നിവാരണ പൂജ, ചെറു നാഗ പ്രതിഷ്ഠ, പ്രദോഷ പൂജ തുടങ്ങിയ പൂജകളെല്ലാം വിശ്വാസികൾക്ക് ചെയ്യാവുന്നതാണ്. ക്ഷേത്ര കവാടത്തിലുള്ള ഉപദേവത പ്രതിഷ്ഠ രേണുക യെല്ലമ്മ ആണ്. ആദി മുക്ത നാഗ, പട്ടാളമ്മ, നരസിംഹ മൂർത്തി, സിദ്ധി വിനായക എന്നിവരുടെ പ്രതിഷ്ഠകളും 107 ചെറു നാഗ പ്രതിഷ്ഠകളും ഈ ക്ഷേത്ര മതില്‍കെട്ടിനകത്തുണ്ട്.