ദുബായ്: നടന്‍ റിയാസ് ഖാന് യു.എ.ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും നടന്‍ റിയാസ് ഖാന്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ റിയാസ് ഖാന്‍ അഭിനയിച്ച സിബി മലയില്‍ ചിത്രം ജലോത്സവത്തിലെ ദുബായ് ജോസ് അടുത്തിടെ വീണ്ടും നവമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ചീങ്കണ്ണി ജോസ് ദുബായ് ജോസായി വന്ന് തകർക്കുകയായിരുന്നു.
മമ്മൂട്ടിയുടെ ടർബോ ജോസ് ഹിറ്റായതോടെയാണ് ദുബായ് ജോസും വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ചീങ്കണി ജോസ് ദുബായ് ജോസായി വന്ന് അടിച്ചു കേറി വാ എന്ന് പറയുന്നത് നവമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു. ഒട്ടേറെ ചിത്രങ്ങളിൽ പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിച്ച റിയാസ് ഖാൻ തമിഴിലും തിരക്കുള്ള നടനാണ്.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘സുഖം സുഖകരം’ എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖാൻ സിനിമ രംഗത്ത് എത്തുന്നത്. പിന്നീട് മോഹൻലാൽ നായകനായ ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ പ്രതിനായക വേഷം അവതരിപ്പിച്ചു. ആമിർ ഖാൻ നായകനായ ഗജനി എന്ന ഹിന്ദി ചിത്രത്തിലും റിയാസ് ഖാൻ അഭിനയിക്കുകയുണ്ടായി. വില്ലൻ കഥാപാത്രങ്ങളാണ് പ്രധാനമായും ഇദ്ദേഹം കൈകാര്യം ചെയ്യാറുള്ളത്. മജോ സി മാത്യു സംവിധാനം ചെയുന്ന ‘ഷാഡോ മാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇദ്ദേഹം. ബദ്രി (2001), ബാബ (2002), രമണ (2002), ബാലേട്ടൻ (2003), വിന്നർ (2003), റൺവേ (2004), വേഷം (2004) പവർ ഓഫ് വിമനി (2005) ഗജിനി (2005), തിരുപ്പതി എന്നിവയാണ് റിയാസിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങൾ.