തന്റെ അസുഖ വിവരം വെളിപ്പെടുത്തി ഹിന്ദി ടെലിവിഷന്‍ താരം ഹിന ഖാന്. തനിക്ക് സ്തനാര്‍ബുദം ആണെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും നടി വ്യക്തമാക്കി. കൂടാതെ സ്തനാര്‍ബുദത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോളെന്നും നടി പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വിവരങ്ങള്‍ പങ്കുവെച്ചത്. ഈ വെല്ലുവിളിയെ അതിജീവിച്ച് ആരോഗ്യത്തോട് കൂടിയും കൂടുതല്‍ ശക്തമായും തിരിച്ച് വരുമെന്നും ഹിന കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ പറഞ്ഞു. ‘എല്ലാവരുമായും പ്രധാനപ്പെട്ട ഒരു വാര്‍ത്ത പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് സ്തനാര്‍ബുദം തേര്‍ഡ് സ്റ്റേജാണെന്ന് കണ്ടെത്തി. ഈ രോഗത്തെ അതിജീവിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു. വെല്ലുവിളികളോട് പോരാടി അതിജീവിക്കാന്‍ ഞാന്‍ തയ്യാറാണ്. ഈ സമയത്ത് നിങ്ങളില്‍ നിന്ന് പരിഗണനയും സ്വകാര്യതയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്നേഹത്തെയും അനുഗ്രഹത്തെയും ഏറെ വിലമതിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും കഥകളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുകയാണെങ്കില്‍ ഈ യാത്രയില്‍ എനിക്ക് ഉപകാരപ്പെടും. ഞാന്‍ എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം നിന്ന് ഈ വെല്ലുവിളിയോട് പോരാടും. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും സ്നേഹവും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, ഹിനാ ഖാന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഹിന്ദി ടെലിവിഷന്‍ പരിപാടികളിലെ ജനപ്രിയ താരമാണ് ഹിന ഖാന്. ജനപ്രിയ ടെലിവിഷന്‍ സീരിയലായ യേ റിഷ്താ ക്യാ കെഹ്ലതാ ഹേയില്‍ അക്ഷരയായി അഭിനയിച്ചതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. കസൗട്ടി സിന്ദഗി കേ 2 ന്റെ ഭാഗമായിരുന്നു നടി. എന്നാല്‍ കുറച്ച് മാസങ്ങളായി അവള് ഷോയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.