നടി മോളി കണ്ണമാലിക്കും മകനുമെതിരെ വിമർശനവുമായി നടൻ ബാല. താൻ സഹായിച്ചില്ലെന്ന ഇവരുടെ വാദത്തിനെതിരെയാണ് ബാല രംഗത്ത് വന്നത്. ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ മോളി കണ്ണമാലിയെ ബാല സഹായിച്ചിരുന്നു. എന്നാൽ മോളി കണ്ണമാലിയും മകനും തനിക്കെതിരെ സംസാരിച്ചെന്ന് ബാല പറയുന്നു.
ഓപ്പറേഷൻ കഴിഞ്ഞ് ഭേദമായപ്പോൾ ഇവരുടെ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി. ഇവരെന്നെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഒരു പ്രോഗ്രാമിൽ അവരെ ഞാൻ നേരിട്ട് കണ്ടു. ചേച്ചീ സുഖമായിരിക്കുന്നോ, ചത്ത് പോകുമെന്ന് വിചാരിച്ചല്ലേ, ചത്തിട്ടില്ല, ജീവനോടെയുണ്ടെന്ന് ഞാൻ പറഞ്ഞു. ഞാൻ മരിക്കുമെന്ന് കുറേ പേർ ആഗ്രഹിച്ചിരുന്നു. കാശിന് വേണ്ടിയാണ് അവരെന്ന സ്നേഹത്തോടെ കാണാൻ വന്നത്. എന്തൊക്കെ അവർ അന്വേഷിച്ചു എന്നും അറിയാമെന്നും ബാല പറയുന്നു.
മോളി കണ്ണമാലിക്ക് സഹായം നൽകിയതിനെക്കുറിച്ചും ബാല വിശദീകരിച്ചു. ടിവി കണ്ടുകൊണ്ടിരിക്കവെ ഒരു ഫോൺ കോൾ വന്നു. ഇവരുടെ മോനാണ്, ആശുപത്രിയിൽ ബിൽ അടയ്ക്കാൻ പണമില്ലെന്ന് പറഞ്ഞു. നീ എവിടെയാണുള്ളതെന്ന് ഞാൻ ചോദിച്ചു. പാലാരിവട്ടം എന്ന് പറഞ്ഞപ്പോൾ അവിടെയാണ് എന്റെ വീട് ഇങ്ങോട്ട് വാ എന്ന് പറഞ്ഞു.
നടന്ന് വന്നു. ഞാൻ 10,000 രൂപ കൊടുത്തു. അത് പാപമാണോ. വീണ്ടും വന്ന് മെഡിസിന് പണമില്ലെന്ന് പറഞ്ഞു. അത് കൊടുത്തു. വീണ്ടും വന്ന് സ്കാനിംഗിന് പണം ചോദിച്ചു. അതും കൊടുത്തെന്നും ബാല പറയുന്നു. താൻ ആശുപത്രിയിലായി തിരിച്ച് വന്നപ്പോൾ കാണുന്ന കാഴ്ച തന്നെ കുറ്റം പറയുന്നതാണെന്നും ബാല ഓർത്തു.
അതിനിടെ മുൻ ഭാര്യ അമൃതക്കെതിരെ ഗുരുതരാരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബാല. അമൃതമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും മുൻപും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാല എപ്പോഴും ഉന്നയിക്കാറുള്ള പ്രധാന ആരോപണം മകളെ തന്നിൽ നിന്നും അകറ്റി എന്നതാണ്. നിരവധി അഭിമുഖങ്ങളിൽ ബാല ഈ കാര്യം ആവർത്തിച്ചു കൊണ്ടേയിരുന്നു. മകളെ നഷ്ടപ്പെട്ടതിനെ വിഷമം ഉള്ളിൽ ഉണ്ടെങ്കിലും ദൈവത്തിൻറെ അനുഗ്രഹം തനിക്കുണ്ടെന്ന് പറയുകയാണ് ബാല.
മകളെ നഷ്ടപ്പെടുകയും ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും താൻ മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിന് കാരണം ഉണ്ടെന്ന് ബാല പറയുന്നു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ മകളെ കള്ളം പറഞ്ഞ് എന്റെയടുത്ത് നിന്ന് കൊണ്ട് പോയി. ഞാനെന്തിന് അടുത്തവന്റെ മകളെ പോയി സഹായിക്കണം. ഞാൻ എന്തിന് ഈ ഭൂമിക്ക് നന്മ ചെയ്യണം. എന്ന് പറഞ്ഞ് മാറുന്നത് ഒരു ആറ്റിറ്റ്യൂഡ്.
എന്റെ മകളെ നഷ്ടപ്പെട്ടാലും ഇവിടെയുള്ള ഒരുപാട് മക്കൾ പഠിച്ച് നന്നായി വരണം, പണിയെടുത്ത് ജീവിക്കുന്നവനെ സഹായിച്ച് അവൻ അവന്റെ തൊഴിലിൽ മുകളിലേക്ക് എത്തണം എന്നും ചിന്തിക്കാം. ഈ ആറ്റിറ്റ്യൂഡിലാണ് താനുള്ളതെന്നും ബാല പറയുന്നു. മകളെ നഷ്ടപ്പെട്ടതിന്റെ വിഷമം ഉള്ളിലുണ്ടെങ്കിലും ദൈവത്തിന്റെ അനുഗ്രഹം തനിക്കുണ്ടെന്നും ബാല വ്യക്തമാക്കി.
മകളെ മിസ് ചെയ്യുന്നുണ്ട്. മകൾക്ക് അച്ഛൻ വേണം. മകളെയും അച്ഛനെയും പിരിക്കരുതെന്ന് ഒരു അമ്മയാണ് ചിന്തിക്കേണ്ടത്. അത് കോടതി വന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. വീട്ടുകാരോ നാട്ടുകാരോ പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഇല്ല. മകൾക്ക് അച്ഛനെയും അച്ഛന് മകളെയും വേണം. ഇത് എന്തിന് മറ്റൊരാൾ പറഞ്ഞ് കൊടുക്കണമെന്നും ബാല വ്യക്തമാക്കി.