Celebrities

ഇക്കയെ ഇങ്ങനൊരു അവസ്ഥയിൽ ഇതുവരെ കണ്ടിട്ടില്ല; തകർന്ന് തരിപ്പണമായി ഇരിക്കുകയാണ് | Siddique-Son-Rasheen

സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സാപ്പി എന്നാണ് റാഷിനെ അടുപ്പമുള്ളവർ വിളിക്കുന്നത്. സാപ്പിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സിദ്ദിഖും മകനും നടനുമായ ഷഹീൻ സിദ്ദിഖുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. സ്‌പെഷ്യൽ ചൈൽഡ് എന്നാൽ സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. നവംബർ 26നാണ് സാപ്പിയുടെ ജന്മദിനം. അന്ന് ഗംഭീരമായ ആഘോഷമായിരുന്നു സംഘടിപ്പിച്ചിരുന്നത്. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു.

സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ ജീവിതപങ്കാളിയായി സീനയെത്തി. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം മക്കളെപ്പോലെയാണ് സീന ഷെഹീനെയും സാപ്പിയെയും നോക്കിയിരുന്നത്. പിന്നീട് അവരുടെ ജീവിതത്തിലേക്ക് ഫര്‍ഹീന്‍ എന്ന കുഞ്ഞനുജത്തി കൂടിയെത്തി.

കുറേക്കാലം റാഷിനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖിന്റെ ആരാധകര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ സാപ്പിയെ ആരാധകരും സ്നേഹിച്ച് തുടങ്ങുകയായിരുന്നു. സാപ്പിയുടെ അവസാന പിറന്നാളിന്റെ ചിത്രങ്ങള്‍ ഷെഹീന്‍ പങ്കുവെച്ചിരുന്നു. വിഷു സദ്യ ആസ്വദിച്ച് കഴിക്കുന്ന സാപ്പിയുടെ ചിത്രങ്ങള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മകന്റെ മരണത്തോടെ ആകെ തകർന്ന അവസ്ഥയിലാണ് സിദ്ദിഖ് എന്നാണ് മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞത്. താൻ വിളിച്ചപ്പോൾ അ​ദ്ദേഹം കരയുകയായിരുന്നുവെന്നും ഷാജൻ പറയുന്നു.

ഒപ്പം സിദ്ദിഖിന്റെ വിവരങ്ങൾ അറിയാൻ നടൻ നാദിർഷയെ വിളിച്ചതിന്റെ ഫോൺ കോളും പുതിയ വീഡിയോയ്ക്ക് ഒപ്പം ഷാജൻ പങ്കുവെച്ചിട്ടുണ്ട്. സിദ്ദിഖുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷാജൻ. ചില മനുഷ്യരോട് അകാരണമായി ഇഷ്ടം തോന്നും. അതുപോലെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ചില മനുഷ്യരോട് നമുക്ക് ഇഷ്ടക്കേടും തോന്നും. അങ്ങനെ എനിക്ക് ഒരുപാട് ഇഷ്ടമുള്ളയാളാണ് നടൻ സിദ്ദിഖ്. നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. ഫോണിൽ സംസാരിക്കാറുണ്ട്.

അതുല്യമായ അദ്ദേഹത്തിന്റെ പ്രതിഭ കണ്ട് തന്നെയാണ് ഞാനും അ​ദ്ദേഹത്തിനെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. വല്ലപ്പോഴും ഫോണിൽ വിളിച്ച് എന്തെങ്കിലും വിവരം തിരയുമ്പോൾ കൃത്യമായി ഉത്തരം പറയാൻ സിദ്ദിഖിനുണ്ട്. വ്യക്തമായും സംശയങ്ങളൊന്നും ബാക്കിവെക്കാതെയും ആത്മാർത്ഥതയോടെ സംസാരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിന്റെ മരണ വാർത്ത കേട്ടപ്പോൾ അത് എന്റെ കൂടി വേദനയായി തോന്നി.

ഭിന്നശേഷിക്കാരനായ മകനോടുള്ള സിദ്ദിഖിനുള്ള ആത്മാർത്ഥമായ ഇഷ്ടം വ്യക്തമായി അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ അദ്ദേഹത്തെ വിളിച്ചതേയില്ല. ഷൂട്ടിങ് സ്ഥലത്ത് നിന്നാണ് മകന്റെ കബറടക്കത്തിനായി സിദ്ദിഖ് ഓടി എത്തിയത്. കഴിഞ്ഞ ദിവസം ഞാൻ സിദ്ദിഖിനെ വിളിച്ചപ്പോൾ അദ്ദേഹം ആദ്യം ഫോൺ എടുത്തില്ല. പിന്നീട് അദ്ദേഹം തിരിച്ച് വിളിച്ചു. ഇടറുന്ന ശബ്ദത്തിലായിരുന്നു സംസാരിച്ചത്. ഞാൻ കുറച്ച് കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം കരയാൻ തുടങ്ങി.

ഷാജാ… എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഇത് താങ്ങാൻ എനിക്ക് കരുത്ത് നൽകാൻ പ്രാർത്ഥിക്കണേയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. അത്രമാത്രം സിദ്ദിഖിന്റെ ഹൃദയം വേദനിക്കുന്നുവെന്ന് വ്യക്തമാണ്. ഭിന്നശേഷിക്കാരായ മക്കൾ ബാധ്യതയായി കരുതുന്ന അനേകം പേരുണ്ട്. എന്നാൽ ഭൂരിപക്ഷം പേരും അങ്ങനെയല്ല.

അവരെ പ്രത്യേകം ദൈവം നമുക്ക് നൽകിയ നമുക്ക് മാത്രം സംരക്ഷിക്കാൻ ചുമതലുള്ളവരായി കരുതി സ്നേഹിക്കുകയാണ് ചെയ്യുക. സിദ്ദിഖ് തന്റെ മകനെ എപ്പോഴും നെഞ്ചോട് ചേർത്ത് വെച്ച് കൂടെ കൊണ്ട് നടന്നിരുന്നു. ഷൂട്ടിങ് ലൊക്കേഷനിലും എല്ലാ ചടങ്ങുകൾക്കും കൊണ്ടുപോകും. തന്റെ മകനാണ് തന്റെ ജീവിതമെന്നും അവനോടാണ് തനിക്ക് ഏറ്റവും ഇഷ്ടവുമെന്നും അദ്ദേഹം പറയാറുണ്ട്. അത്തരത്തിലാണ് മകനെ നോക്കിയിരുന്നതും.

സിദ്ദിഖ് എത്രമാത്രം വേദനിക്കുന്നുവെന്ന് അറിയാൻ മമ്മൂട്ടിയുടെ ഒരു വരി പോസ്റ്റ് മാത്രം കണ്ടാൽ മതി. സിനിമാലോകത്തുള്ള എല്ലാവർക്കും അറിയാം സാപ്പിയോടുള്ള സിദ്ദിഖിന്റെ സ്നേഹം. സിദ്ദിഖ് ആകെ തകർന്നുവെന്നാണ് നാദിർഷ എന്നോട് പറഞ്ഞത് ഷാജൻ പറയുന്നു. നാദിർഷ ഷാജനോട് സംസാരിക്കവെ പറഞ്ഞത് ഇങ്ങനെയാണ്… അവനാണ് മൂത്തതെങ്കിലും ഒരു കുഞ്ഞിനെപ്പോലെയാണ് എല്ലാവരും നോക്കിയിരുന്നത്.

സിദ്ദിഖിക്കയ്ക്ക് അവനെ കുറിച്ച് പറയാൻ നൂറ് നാവാണ്. മൂത്ത മകന്റെ സ്ഥാനം കഴിഞ്ഞെ മറ്റുള്ളവർ ഇക്കയ്ക്ക് ഉണ്ടായിരുന്നുള്ളു. ഇക്കയെ ഇങ്ങനൊരു അവസ്ഥയിൽ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം മാനസീകമായി തകർന്ന് തരിപ്പണമായി ഇരിക്കുകയാണ് എന്നാണ് നാദിർഷ നടൻ സിദ്ദിഖിന്റെ അവസ്ഥയെ കുറിച്ച് ഷാജനോട് സംസാരിക്കവെ പറഞ്ഞത്.