Celebrities

എമ്പുരാനിൽ ലാലേട്ടന്റെ വില്ലൻ ആരാണ്..? പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച ആ സസ്പെൻസിനെ കുറിച്ച് മുരളി ഗോപി

മലയാളി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തുന്ന എമ്ബുരാൻ എന്ന ചിത്രം ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി അറിയപ്പെടുന്ന ഈ ചിത്രത്തിന് വളരെയധികം ആരാധകരാണ് കാത്തിരിക്കുന്നത് ലൂസിഫറിന്റെ ആദ്യ ഭാഗത്തിന്റെ തിരക്കഥ ഒരുക്കിയത് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ലൂസിഫർ എന്ന ചിത്രത്തെക്കുറിച്ച് ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു തിരക്കഥയായിരുന്നു മുരളി ഗോപി ഒരുക്കിയിരുന്നത് ശക്തമായ തിരക്കഥ തന്നെയാണ് ഈ ചിത്രത്തെ കൂടുതൽ മികച്ചത് ആക്കി മാറ്റിയത്

സ്റ്റീഫൻ നെടുമ്പള്ളി എന്ന പോളിറ്റീഷന്റെ ആരും കാണാത്ത മറ്റൊരു മുഖത്തെക്കുറിച്ച് ആയിരുന്നു ലൂസിഫർ പറഞ്ഞിരുന്നത് എന്നാൽ അദ്ദേഹം എന്താണെന്നും നിഗൂഢതകൾ ഉള്ളിൽ ഒളിപ്പിച്ച സ്റ്റീഫന്റെ കഴിഞ്ഞകാലം എന്തായിരുന്നു എന്നുമൊക്കെയാണ് രണ്ടാം ഭാഗത്തിൽ കാണിക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഒന്നാം ഭാഗത്തേക്കാൾ മികച്ചതാവണം രണ്ടാം ഭാഗം എന്നും എങ്കിൽ മാത്രമേ ആളുകൾ ആ ചിത്രം ഏറ്റെടുക്കുകയുള്ളൂ എന്നും പൃഥ്വിരാജ് തന്നെ പറയുകയും ചെയ്തിരുന്നു

അബ്രഹാം ഖുറേഷി ആരാണ് എന്ന് പറയുന്നതാണ് രണ്ടാം ഭാഗം അതുകൊണ്ടുതന്നെ വളരെ ജിജ്ഞാസയോടെ ഓരോരുത്തരും ഈ ഒരു ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ചെയ്യുന്നത് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും മുരളി ഗോപി തന്നെയാണ് ഇപ്പോൾ ഒരു ഓൺലൈൻ അഭിമുഖത്തിൽ മുരളി ഗോപിയോട് ഒരു ചോദ്യം ചോദിക്കുന്നതും അദ്ദേഹം മറുപടി പറയുന്നതും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എമ്പുരാൻ എന്ന ചിത്രത്തിൽ ആരായിരിക്കും വില്ലൻ എന്നാണ് മുരളി ഗോപിയോട് ചോദിക്കുന്നത്

വളരെയധികം പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാൻ അബ്രാൻ ഖുറേഷിയുടെ പ്രതിയോഗിയായി വരുമ്പോൾ അത് അത്രത്തോളം സ്ട്രോങ്ങ് ആയിട്ടുള്ള ഒരാളായിരിക്കണം വെറും മൂന്നാംകിട ഗുണ്ടയല്ല സ്റ്റീഫൻ നെടുമ്പള്ളി അപ്പോൾ അദ്ദേഹത്തിന്റെ പ്രതിയോഗിയായി വരുന്ന വ്യക്തി അത്രത്തോളം സ്ട്രോങ്ങ് ആയിരിക്കണം അത് ആരാണ് എന്നായിരുന്നു അവതാരികയുടെ ചോദ്യം ഇതിനാണ് വളരെ ബുദ്ധിപരമായ രീതിയിൽ മുരളി ഗോപി മറുപടി പറഞ്ഞത് എമ്പുരാൻ സിനിമയെക്കുറിച്ച് ഒന്നും ചോദിക്കേണ്ട അതിനെക്കുറിച്ച് ഞാനൊന്നും പറയില്ല

കാരണം ആ ചിത്രം അത്രത്തോളം പ്രതീക്ഷയോടെ പ്രതിരാജ് സംവിധാനം ചെയ്യുന്നതാണ് എന്നും ആ ചിത്രത്തിനെ കുറിച്ചുള്ള ഒന്നും തന്നെ താൻ പറയില്ല എന്നുമാണ് മുരളി ഗോപി പറയുന്നത് അപ്പോൾ വലിയൊരു സസ്പെൻസ് തന്നെയാണ് ചിത്രത്തിലൂടെ പൃഥ്വിരാജ് പ്രേക്ഷകർക്ക് നൽകാൻ പോകുന്നത് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത് എല്ലാവരെയും ഞെട്ടിക്കാൻ തയ്യാറായിരിക്കുകയാണ് പൃഥ്വിരാജ് എന്നും ഈ ഒരു വാക്കിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഒളിപ്പിച്ചു വച്ചിരിക്കുന്നത് ഒരു ബിഗ് സർപ്രൈസ് തന്നെയാണ് അല്ലേ എന്നാണ് ഇതിന് താഴെ ആളുകൾ കമന്റുകൾ ആയി ചോദിക്കുന്നത്