ഇതാണ് സൈഡിസ്. ഇന്നേ വരെ ജീവിച്ചിരുന്നതിൽ ഏറ്റവും ഐ ക്യു ഉള്ള മനുഷ്യൻ.
വില്യം ജെയിംസ് സൈഡിസ് ഏപ്രിൽ 1 , 1898 – ജൂലൈ 17, 1944 അസാധാരണമായ ഗണിതശാസ്ത്രപരവും ഭാഷാപരവുമായ കഴിവുകളുള്ള ഒരു അമേരിക്കൻ ബാലപ്രതിഭയായിരുന്നു , അതിനായി അദ്ദേഹം ഒരു ഗണിതശാസ്ത്രജ്ഞൻ, ഭാഷാപണ്ഡിതൻ, ചരിത്രകാരൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ സജീവമായിരുന്നു.
സ്വദേശം – ഉക്രേനിയൻ
പിതാവ് ഒരു സൈക്യാർടിസ്റ് ആയിരുന്നു. ഉയർന്ന ഐ ക്യു ന് ഉടമ. ജോലിയിൽ നിന്നുള്ള അറിവിന്റെ അടിസ്ഥാനത്തിൽ മകനെ വളർത്തി.
പതിനൊന്നാം വയസ്സിൽ ഹാർവേർഡ് യൂണിവേഴ്സിറ്റിയിൽ അഡ്‌മിഷൻ. (9 വയസിൽ അഡ്‌മിഷൻ ടെസ്റ്റ് ഒരിക്കൽ പാസായെങ്കിലും വയസു പോരെന്നു പറഞ്ഞു യൂണിവേഴ്സിറ്റി മടക്കി)
പഠിച്ചത് ബി എ.
ഒരു ഇന്ത്യക്കാരന്റെ ശരാശരി ഐ ക്യു 82 ൽ നിൽക്കുമ്പോൾ സൈഡിസിന്റെ ഐ ക്യു 300 നോടടുത്ത്!
ഇരുപത് ഭാഷകൾ വെള്ളം പോലെ പറയും.
മാത്തമാറ്റിക്സിൽ പുലി.
കോളേജിൽ ചേർന്നു രണ്ടാം വർഷം മുതൽ കോളേജിൽ ഗണിതപുലികളുടെ ക്ലബ്ബിൽ അവർക്ക് വേണ്ടി ക്ലാസ് എടുക്കൽ. വിഷയം ഫോർ ഡയമെൻഷൻ വസ്തുക്കളെ പറ്റിയുള്ള വിവരണം.
അധ്യാപക ജോലികൾ ചെയ്തെങ്കിലും ഇരുപതാം വയസിൽ മാനസികനില തെറ്റി.
മുന്നേറ്റ സമരങ്ങളിൽ പങ്കെടുത്തിന്റെ ഫലമായി ഒന്നര വർഷം. ജയിലിൽ കിടന്നു.
മാതാപിതാക്കളുമായി ബന്ധമില്ലാതായി.
സ്വന്തമായി ഒരു കലണ്ടർ വികസിപ്പിച്ചെടുത്തു.
പല അപരനാമങ്ങളിലും ലേഖനങ്ങൾ എഴുതി.
ജീവന്റെ ഉത്ഭവം തെർമോഡൈനാമിക്‌സ് ഉപയോഗിച്ചു തെളിയിക്കുന്ന ഒരു തിയറി ഉണ്ടാക്കി.
ബ്ലാക്ക്ഹോളുകളെ പ്രവചിച്ചു.
സ്വന്തമായി വെണ്ടർഹുഡ് എന്നൊരു ഭാഷ സൃഷ്ടിച്ചു.
46 ആം വയസിൽ അന്തരിച്ചു.
മരണശേഷം അദ്ദേഹത്തിന്റെ പിതാവിന് സമൂഹത്തിൽ നിന്നും പഴികൾ വന്നു തുടങ്ങി. മകനെ വളർത്തിയ രീതി ചർച്ചയായി. സ്‌കൂളിൽ വിടാതെ വീട്ടിൽ വിദ്യാഭ്യാസം നൽകി വളർത്തി ബുദ്ധിമാനയെങ്കിലും സാമൂഹിക കാര്യങ്ങളിൽ പിന്നോക്കം പോയത് ആൾക്കാർ ചൂണ്ടിക്കാട്ടി. ബുദ്ധി മാത്രം കൊണ്ടു ഒരു മനുഷ്യന് നല്ല ജീവിതം ഉണ്ടാകില്ലെന്ന് അവർ വാദിച്ചു.
സാവന്ത് മാനസിക അവസ്ഥ എന്നതാണ് ഇദേഹത്തിനുണ്ടായ പ്രശ്നം എന്നു പിന്നീട് കണ്ടെത്തി. അതായത് ഒരു വിഷയത്തിൽ അതീവ ബുദ്ധി പ്രകടിപ്പിക്കുമെങ്കിലും മറ്റു വൈകാരികവും സാമൂഹ്യവുമായ കാര്യങ്ങളിൽ പരാജയപ്പെടുന്ന അവസ്ഥ ആണിത്.
ജെയിംസ് കുടുംബത്തിന്റെ ബൗദ്ധിക നേട്ടങ്ങളും, അതിലെ മിക്കവാറും അംഗങ്ങളേയും അനുഗ്രഹിച്ചിരുന്ന സർഗ്ഗവൈഭവവും അവരെ ഇന്നും ചരിത്രകാരന്മാരുടേയും, ജീവചരിത്രകാരന്മാരുടേയും, നിരൂപകന്മാരുടേയും ഇഷ്ടവിഷയങ്ങളായി നിലനിർത്തുന്നു.
Content highlight : FATHER OF PSYCHOLOGY, WILLIAM JAMES,