ഡ്രാക്കുള പ്രഭുവിന്റെ പേരുകേട്ടാൽതന്നെ നടുങ്ങിവിറയ്ക്കുന്നവർ നമുക്കിടയിൽ ഇപ്പോഴുമുണ്ട്. വളരെ ക്രൂരമായ രീതിയിൽ കൊലപാതകങ്ങൾ നടത്തുക, സ്ത്രീകളെ അടിമയാക്കുക, അങ്ങനെ എത്രയോ കഥകൾ. എന്നാൽ ഇതേ രീതിയിൽ ലോകം കണ്ട ഏറ്റവും നിഷ്ഠൂരമായ സീരിയല്‍ കില്ലര്‍ എന്ന കുപ്രസിദ്ധിയില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച സ്ത്രീയാണ് ബത്തോറി. 1603മുതല്‍ പിടിക്കപ്പെട്ട 1610 വരെയുള്ള കാലയളവില്‍ ഏകദേശം 600 ഓളം കന്യകയായ സ്ത്രീകളെ തന്റെ ക്രൂരതക്ക് ഇരയാ ക്കിട്ടുണ്ടെന്നാണ് കണക്ക്. തന്റെ ക്രൂരതയാല്‍ ബ്ലഡ് കൗണ്ടസ് എന്നും ബ്ലഡി ഡ്രാക്കുള എന്നും അറിയപ്പെട്ടിരുന്ന ഇവര്‍ ശരിക്കും ഒരു പിശാചിനേക്കാള്‍ ക്രൂര തന്നെയായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിലേയും പത്തൊൻപതാം നൂറ്റാണ്ടിലേയും രക്തം തണുപ്പിക്കുന്ന ഡ്രാക്കുള കഥകളുടെ മുഖ്യഅടിസ്ഥാനം ബത്തോറി രാജ്ഞിയുടെ രക്തപാന കഥകളായിരുന്നു. ഡ്രാക്കുള പ്രഭുവിന്റെ കഥയ്ക്ക് പിന്നിലും അടിസ്ഥാനമായ ഒരു കാരണമായി ബത്തോറി രാജ്ഞിയുടെ കഥയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഹംഗറിയിലെ ഒരു രാജകുടുംബത്തില്‍ ജോര്‍ജ്ജ് ബത്തോറിയുടേയും അന്ന സാത്തറിന്റേയും മകളായി 1561 ല്‍ ആയിരുന്നു ബത്തോറി ജനിച്ചത്. സമ്പന്നതയുടെ അടയാളമായി അന്നത്തെ കാലത്ത് കണ്ടിരുന്ന ലാറ്റിന്‍, ജര്‍മ്മന്‍, ഗ്രീക്ക് എന്നിവ ബത്തോറിയും പഠിച്ചിരുന്നു. 15ാം വയസ്സില്‍ ഹംഗേറിയന്‍ പട്ടാളത്തിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്ന ഫെറാന്റ് നസ്നാടിയെ ബത്തോറി വിവാഹം കഴിച്ചു . ഭര്‍ത്താവിന്റെ കുടുംബം തന്റെ കുടുംബത്തിന്റെ അത്രയും വലുതല്ലാത്തതിനാല്‍ അവരൊരിക്കലും തന്റെ പേര് മാറ്റിയിരുന്നില്ല. എന്നാല്‍ നസ്നാടിന്റെ മരണം വരെ നല്ല ഒരു ഭാര്യയായി അവര്‍ ജീവിച്ചു
നാല്പത്തിയെട്ടു വയസ്സു വരെ മികച്ച ഭരണകർത്താവായും നല്ലൊരു ഭാര്യയായും ജീവിച്ച രാജ്ഞി ഭർത്താവിന്റെ മരണത്തോടെ ഭരണാധികാരി മാത്രമായി മാറിയപ്പോൾ തോറ്റു പിന്മാറിയില്ല. മികച്ച ഭരണം തന്നെയാണ് അവരുടെ കീഴിൽ ജനങ്ങൾ അനുഭവിച്ചതും. എന്നാൽ തന്റെ വാർധക്യത്തിലേക്കുള്ള യാത്ര അവരെ എപ്പോഴും നിരാശപ്പെടുത്തിയിരുന്നുവെന്ന് ചരിത്രം പറയുന്നു. അതിനുള്ള പരിഹാരമായാണ് രക്തപാനം രാജ്ഞി ആരംഭിക്കുന്നത്.യൗവ്വത്തിലായിരിക്കുക എന്ന മോഹിപ്പിക്കുന്ന സ്വപ്നം തന്നെയാണ് ബത്തോറി രാജ്ഞിയേയും ഒരു ഡ്രാക്കുളയാക്കിയത്. തന്റെ വിശ്വസ്തരേയും കൂട്ടി രാത്രി കാലങ്ങളില്‍ കന്യകരായ യുവതികളേയും തേടി അവര്‍ ഇറങ്ങി. അവരുടെ ചതിയിലകപ്പെട്ട പെണ്‍കുട്ടികളെ മയക്ക് മരുന്ന് കൊടുത്ത് കൊലപ്പെടുത്തിയതിന് ശേഷം ശരീരഭാഗങ്ങള്‍ വെട്ടിയെടുത്ത് ചോര കുടിച്ചിരുന്ന ഒരു തികഞ്ഞ ഡ്രാക്കുള തന്നെയായിരുന്നു ഇവര്‍. ശരീര ഭാഗങ്ങള്‍ ചില സമയങ്ങളില്‍ പച്ചക്ക് കഴിക്കുകയും ചെയ്തിരുന്ന ഇവര്‍ക്ക് കന്യകമാരുടെ ചോരയില്‍ കുളിക്കാന്‍ വളരെയധികം ഇഷ്ട്ടമായിരുന്നു.
കന്യകമാരായ പെൺകുട്ടികളുടെ രക്തത്തിനു കോശങ്ങളെ യൗവ്വനമാക്കി നിർത്താനുള്ള ശക്‌തിയുണ്ടെന്ന വിശ്വാസത്തിൽ മധ്യയൂറോപ്പിലെ കൗണ്ടസ് ബത്തോറി രക്തപാനം നിത്യവും ശീലമാക്കി. എന്നാൽ ആണ്ടുകൾ കടന്നു പോയിട്ടും മാറ്റം കാണാത്തതിനെ തുടർന്നു കന്യകളെ മാറ്റി കുട്ടികളുടെ രക്തം കുടിക്കാനായി ബത്തോറി തന്റെ രീതികൾ മാറ്റി. എന്നാൽ അധികം നാൾ ഈ ശീലം രാജ്ഞിയ്ക്ക് തുടരാനായില്ല. നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളെ തിരക്കി അവരുടെ മാതാപിതാക്കൾ അന്വേഷണം തുടങ്ങിയതോടെ എലിസബത്ത് ബത്തോറിയുടെ കാലത്തിന് അവസാനം കുറിക്കുകയായിരുന്നു. അവരുടെ കൂട്ടാളികളായിരുന്ന കുറെ പേരെ ജനം പച്ചക്ക് പിടിച്ച് കത്തിച്ചു. കൊട്ടാരം തല്ലി തകര്‍ത്തു . ഒരു രക്തപാനത്തിനും ബത്തോറിയെ യൗവ്വനയുക്തയാക്കി നിലനിർത്താൻ കഴിഞ്ഞില്ല, മാത്രമല്ല പിന്നീട് ഇവർ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു. എണ്ണിയാലൊടുങ്ങാത്ത കൊലപാതക പരമ്പരകളാണ് എലിസബത്ത് നടത്തിയത്.അന്നത്തെ ഹംഗേറിയന്‍ രാജാവ് മത്തേയിസ് രണ്ടാമന്‍ ഇവര്‍ക്കുള്ള എല്ലാ ആനുകൂല്യവും ഒഴിവാക്കി ഇവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. അങ്ങിനെ 1610 ല്‍ ഇവരുടെ ക്രൂരതക്ക് വിരാമമായി. രാജകുടുംബാംഗമായതിനാല്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ക്ക് പരോളില്ലാത്ത ജീവിതാവസാനം വരെയുള്ള തടവാണ് ശിക്ഷയായി കിട്ടിയത്. 1614ല്‍ തടവറയില്‍ വെച്ച് തന്നെ ഇവര്‍ മരണപ്പെട്ടു..