ആരാണ് രാവണൻ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ മൊത്തം രാവണനെ വാഴ്ത്തൽ ആണ്. സീതയുടെ ചാരിത്രത്തെ ചോദ്യം ചെയ്തത് രാമന് പകരം രാവണൻ ആയിരുന്നു കേട്ടതെങ്കിൽ ആ പറഞ്ഞവന്റെ തല കാണില്ല, തന്റെ ദിവ്യ പ്രേമം കാരണം സീതയെ ഒരു വിരൽ കൊണ്ടുപോലും തൊടാത്ത രാവണൻ എത്രയോ മഹാൻ… ആഹാ കേൾക്കാൻ ന്താ രസം.. ഇപ്പോഴത്തെ പിള്ളേർക്കിടയിൽ രാമനെക്കാളും സ്ഥാനം രാവണനാണ്. രാമന് എന്തിന് സ്ഥാനം കൊടുക്കണം എന്നല്ലേ, കഥയിൽ ചോദ്യമില്ല. പറഞ്ഞു പോകുമ്പോൾ കുറച്ച് മഹാഭാരതം കൂടി പറയാമെന്ന് ഓർത്തു. വെറുതെ അറിയാതെ ഓരോ കാര്യങ്ങൾ വാരി സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങളൊക്കെ അറിയുന്നത് നല്ലതല്ലേ. അല്ലാതെ ഭക്തി തലയ്ക്കുപിടിച്ച് രാമനോടുള്ള അതിയായ പ്രേമം കൊണ്ടും എഴുതുന്നതല്ല. രാമനായാലും രാവണൻ ആയാലും നമുക്കെല്ലാം ഒന്നുതന്നെ.. കുറച്ചൊക്കെ ഐതിഹ്യത്തിനോടും മിത്തിനോടും താല്പര്യമുള്ളതുകൊണ്ട് പണ്ടൊക്കെ ഈ കഥകൾ മുടങ്ങാതെ വായിക്കുകയും റേഡിയോയിൽ വരുമ്പോൾ കേട്ടിരിക്കുകയും ചെയ്തിരുന്നു.. അതുകൊണ്ട് സീതയെ തന്റേടത്തിൽ കൊണ്ടുവന്ന ഒന്ന് തൊടുക പോലും ചെയ്യാത്ത രാവണന്റെ അതിനിസഹായ അവസ്ഥയെക്കുറിച്ച് പറയാം… നിസ്സഹായതയോ എന്നല്ലേ,, അതേ..നിസ്സഹായത തന്നെ.. രാവണൻ അത്ര നല്ല വ്യക്തി ആയതുകൊണ്ട് തന്നെ എടുത്താൽ പൊങ്ങാത്ത അത്രയും ശാപം അദ്ദേഹത്തിന്റെ തലയിൽ ഉണ്ടായിരുന്നു. കൂടുതലും സ്ത്രീകളെ തൊട്ടതിന് തന്നെ.. ഇക്ഷ്വാകുവംശത്തിലെ ഒരു രാജാവായിരുന്നു അനാരണ്യനെ ചവിട്ടി കൊന്നു,പിന്നെ ഒരിക്കല്‍ അഗ്നിയുടെ ഭാര്യ സ്വാഹാദേവിയെ അഗ്നിയുടെ മുന്നില്‍വച്ച് രാവണന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു അതിനും കിട്ടി ഒരു ശാപം,ഗന്ധര്‍വലോകം ആക്രമിക്കാനെത്തിയ രാവണന്‍ രംഭയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു. അഗ്നിയുടെ ഭാര്യ സ്വാഹാദേവിയെ അഗ്നിയുടെ മുന്നില്‍വച്ച് രാവണന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു,ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രി സുലേഖാദേവിയെയും രാവണന്‍ വെറുതെവിട്ടില്ല. കാമ ബാണമേറ്റുമദിക്കുന്ന നീ രാമബാണമേറ്റു മരിക്കും എന്ന് ബൃഹസ്പതി ശപിച്ചു. പാവം നന്ദികേശന്‍വരെ ശപിച്ചിട്ടുണ്ട്…എന്താലേ…
ഇങ്ങേരെ ആണ് സീതയുടെ മാനം കാത്തു എന്നും പറഞ്ഞ് പൊക്കി പിടിച്ചു നടക്കുന്നത്.
അതിൽ ഒരു ശാപമാണ് തന്റെ ചാപല്യമായ സീതയെ തട്ടിക്കൊണ്ടു വന്നിട്ട് പോലും ഒരു വിരൽ സ്പർശം കൊണ്ട് പോലും തൊടാൻ സാധിക്കാത്തത്. അല്ലാതെ
രാവണന് സീതയോടുള്ള ദിവ്യ പ്രേമം കൊണ്ടൊന്നുമല്ല തൊടാതിരുന്നത്. അതിനു പിന്നിൽ വലിയൊരു കഥയുണ്ട്.
കുശധ്വജനെന്ന മുനിയുടെ ഏകപുത്രിയായ വേദവതി വിഷ്ണുവിനെ ഭര്‍ത്താവായി കിട്ടാന്‍ തപസ്സുചെയ്തിരുന്നു. രാവണന്‍ കുശധ്വജനെ വധിച്ച് വേദവതിയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു. നിന്നെയും നിന്റെ വംശത്തെയും ഞാന്‍ കാരണം നാരായണ സ്വാമി നശിപ്പിക്കും എന്ന് വേദവതിയുടെ ശാപം കിട്ടി . പിന്നീട് ആ വേദവതി സീതയായി പുനര്‍ജ്ജനിച്ചിരിക്കുന്നു. ശുഭം..ഇതല്ല കേട്ടോ ശാപം ബ്രഹ്മാവിന്റെ മാനസപുത്രിയായ പുഞ്ജകസ്ഥലയെ ബലാല്‍ക്കാരം ചെയ്തതും ഇനിയൊരു സ്ത്രീയെ ബലാല്‍ക്കാരം ചെയ്താല്‍ ഓരോ ശിരസും പത്തായി പൊട്ടിത്തെറിക്കുമെന്നുമുള്ള ശാപം രാവണന്‍ സദാ ഓര്‍മ്മിക്കുന്നു. സീതയെ ബലമായി പ്രാപിക്കാത്തതിന്റെ രഹസ്യവും അതാണ്. അല്ലാതെ രാവണൻ ദിവ്യപുരുഷൻ ആയതുകൊണ്ട് ഒന്നുമല്ല. അങ്ങനെയായിരുന്നു സ്വന്തം ഭാര്യ ഉള്ളപ്പോൾ തന്നെ മറ്റൊരുവന്റെ ഭാര്യയെ തട്ടിക്കൊണ്ടുവരുമായിരുന്നില്ലല്ലോ..
Content highlight : ravna seetha story