മഞ്ഞിൽ വിരിയുന്ന അത്ഭുതങ്ങളാണ് ഇഗ്ലു വീടുകൾ . ധ്രുവ പ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്ക് വളരെ ലളിതമായി വയ്ക്കാവുന്ന വീടാണ് ഇഗ്ലുവീടുകള്‍. എക്‌സിമോകള്‍ എന്ന പ്രത്യേക വിഭാഗമാണ് ഇഗ്ലുവീടുകളില്‍ സാധാരണ താമസിയ്ക്കുന്നത്. ഇതേപോലുള്ള പ്രത്യേകതരം വീടുകള്‍ ഉണ്ടാക്കുന്ന ഒരു ജനതയായിരുന്നു അയർലൻഡിന്റെ വിദൂരദേശങ്ങളില്‍ 1900 കൾ വരെ ഉണ്ടായിരുന്നത്. കല്ലുകള്‍ കൊണ്ട്, ഗുഹ പോലെ ഉണ്ടാക്കിയ ഈ വീടുകള്‍ പുല്ലുകൊണ്ട് പൊതിഞ്ഞിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇത്തരം വീടുകള്‍ അവര്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇന്നും ഇവയില്‍ ചിലത് നിലനില്‍ക്കുന്നുണ്ട്. അയർലൻഡിലെ ഈ പുരാതന സ്വെറ്റ്ഹൗസുകൾ രാജ്യത്തിന്‍റെ ഗ്രാമീണ ചരിത്രത്തിലെ വിലയേറിയ കലാസൃഷ്ടികളാണ്.ഇവയ്ക്ക് കൂടുതൽ പൊതു അംഗീകാരവും പൈതൃക സംരക്ഷണവും നേടുക എന്ന ലക്ഷ്യത്തോടെ ലീട്രിം സ്വെറ്റ്ഹൗസ് പദ്ധതിയും ഇവിടെ നടപ്പിലാക്കുന്നുണ്ട്.
ലീട്രിമിൽ കർഷകരുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളിലാണ് ഈ സ്വെറ്റ്ഹൗസുകള്‍ കണ്ടെത്തിയത്. വ്യത്യസ്ത ആകൃതിയും വലുപ്പവുമുള്ള കല്ലുകള്‍ ശ്രദ്ധാപൂർവം കൂട്ടിയിട്ട്, കളിമണ്ണും പായലും കൊണ്ട് ബന്ധിപ്പിച്ച് താഴ്ന്ന പ്രവേശന കവാടത്തോടുകൂടി നിര്‍മിച്ചവയാണ് ഇവ.ആധുനിക മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള അയർലൻഡിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏകദേശം 300 വർഷക്കാലം സ്വെറ്റ്ഹൗസുകൾ ജനപ്രിയമായി തുടർന്നു. ഒരിടത്ത് നിര്‍മിച്ച ശേഷം ഇവ ചുമന്നു കൊണ്ടുവന്ന് വേണ്ട സ്ഥലത്ത് സ്ഥാപിക്കുകയായിരുന്നു പതിവ്. മിക്കവാറും ജലാശയങ്ങള്‍ക്കരികിലായിരുന്നു ഇവ ഉണ്ടായിരുന്നത്. സ്റ്റീംബാത്തിനായി ആളുകള്‍- പ്രത്യേകിച്ച് രോഗികള്‍- പൂര്‍ണനഗ്നരായി ഈ ഗുഹകള്‍ക്കുള്ളില്‍ വരുമായിരുന്നു. ഉള്ളില്‍ വിറകു കൂട്ടിയിട്ട് തീ കത്തിക്കും. നന്നായി വിയര്‍ത്ത ശേഷം, സമീപത്തെ അരുവിയിൽ പോയി കുളിക്കുകയായിരുന്നു പതിവ്.
പലര്‍ക്കും ഈ കുളിക്ക് ശേഷം ആരോഗ്യം മെച്ചപ്പെട്ടു. ശരീരം വിയര്‍ക്കുന്നതു മൂലം, ചിലരില്‍ രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തിൽനിന്ന് വിഷവസ്തുക്കളെ പുറംതള്ളാനും സാധിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്ര പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് . വാതരോഗം, സന്ധിവാതം, പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ചികിത്സിക്കാനായിരുന്നു അവ സാധാരണയായി ഉപയോഗിച്ചിരുന്നത്.ലാംഗന്‍സ്റ്റൈനില്‍ അത്തരം പത്ത് ഗുഹാവീടുകളില്‍ അഞ്ചെണ്ണം സംരക്ഷിക്കപ്പെട്ടിട്ടുമുണ്ട്.എന്നാൽ, ഇത് ഇത്തരത്തിലുള്ള ആദ്യവീടുകളല്ല. ആള്‍ട്ടണ്‍ബര്‍ഗിലെ ഗുഹകളില്‍ 1877 മുതല്‍ 1916 വരെ ഇതുപോലെ വീടുകൾ നിർമ്മിച്ച് ആളുകള്‍ താമസിച്ചിരുന്നു എന്നും പറയുന്നു. പക്ഷേ, ഈ വീടുകൾ നിർമ്മിച്ചത് സാധാരണക്കാരായ തൊഴിലാളികളാണ്. അവർക്കും കുടുംബത്തിനും താമസിക്കുന്നതിനായിട്ടാണ് ഈ വീടുകൾ നിർമ്മിക്കപ്പെട്ടത്.