Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അമ്മ’യിൽ മോഹൻലാൽ തുടർന്നു; പൃഥ്വിരാജും കുഞ്ചാക്കോയും വിസമ്മതിച്ചു | Amma General Election

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 1, 2024, 09:41 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: താരങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ സംഘടനയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് പുതിയ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ജഗദീഷ്. വനിതകളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. പരിഭവിച്ച് മാറി നിൽക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ടു പോകും. അമ്മയിലെ മൽസരത്തിനു പിന്നിൽ താരങ്ങളുടെ രാഷ്ട്രീയ ചേരിതിരിവ് ഇല്ലെന്നും ജഗദീഷ് പറഞ്ഞു.

അതേസമയം പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നെന്ന് ജഗദീഷ് പറയുന്നു. ഇരുവരും വിസമ്മതം അറിയിച്ചതോടെയാണ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്.

അമ്മ നേതൃത്വത്തിൽ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നു. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ആലോചിച്ചെങ്കിലും തിരക്ക് കാരണം ഇരുവരും പിന്മാറുകയായിരുന്നെന്ന് ജഗദീഷ് പറഞ്ഞു.

താര സംഘടനയായ ‘അമ്മ’യുടെ വാർഷിക യോഗത്തിൽ വിഷമം പങ്കുവെച്ച് മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു. സമൂഹ മാധ്യമങ്ങളിൽ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു. തന്നെ ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു. ആരിൽ നിന്നും സഹായം കിട്ടിയില്ല. നിയുക്ത ഭരണ സമിതിക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാവരുത് എന്ന് അദ്ദേഹം പറഞ്ഞു.

അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് 25 വർഷങ്ങൾക്കു ശേഷം പടിയിറങ്ങുന്നതിനു മുൻപായി അംഗങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ ‘പെയ്ഡ് സെക്രട്ടറി’ ആണെന്ന് ചിലർ പ്രചരിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ഇടവേള ബാബു പറഞ്ഞു. ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.

വലിയ പ്രതിസന്ധികളിൽ കൂടി ‘അമ്മ’ കടന്നുപോയിട്ടുണ്ട്. പലരും തന്നെ ബലിയാടാക്കി സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾപോലും അതിനു മറുപടിപറഞ്ഞില്ല. അത്തരം കാര്യങ്ങൾ പറയുന്നതിനു പരിമിതിയുണ്ട്. ഈ പദവിയിലിരിക്കുന്ന ആളിനുവേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. വരുന്ന ഭരണസമിതിയിലുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ പിന്തുണ കൊടുക്കണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടു.

തനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണെന്ന് ഇടവേള ബാബു ചൂണ്ടിക്കാട്ടി. എന്നാൽ, അക്കാര്യം മുന്നോട്ടു പോയില്ല. അതിനുശേഷം ഒൻപതു വർഷം മുൻപു മാത്രമാണു 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്. അതിൽ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. 10,000 രൂപ മാത്രമാണ് തന്റെ ഉപയോഗത്തിന് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

കാൽനൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച വ്യക്തിയാണ് ഇടവേള ബാബു. നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. നേരത്തെയും അദ്ദേഹം സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ നിർബന്ധത്തെ തുടർന്ന് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. 24 വർഷം അമ്മയുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സംഘടനയെ നയിച്ചതിന് ഇടവേള ബാബുവിനെ പൊതുയോഗത്തിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആദരിച്ചിരുന്നു.

സിദ്ദിഖ് ആണ് ഇടവേള ബാബുവിന്റെ പിൻ​ഗാമിയായ പുതിയ ജനറൽ സെക്രട്ടറി. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഞായറാഴ്ച നടന്നത്.

Content Highlights: Amma General Election

Tags: siddquekunchakko bobanഇടവേള ബാബുഅമ്മജനറൽ സെക്രട്ടറിജഗദീഷ്AMMAprithwirajjagadeesh

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies