Celebrities

സിദ്ദിഖിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു; സഹപ്രവർത്തകർ വീണ്ടും കുത്തി നോവിക്കുന്നെന്ന് ആരാധകർ

സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സാപ്പി എന്നാണ് റാഷിനെ അടുപ്പമുള്ളവർ വിളിക്കുന്നത്. സാപ്പിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സിദ്ദിഖും മകനും നടനുമായ ഷഹീൻ സിദ്ദിഖുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. സ്‌പെഷ്യൽ ചൈൽഡ് എന്നാൽ സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. നവംബർ 26നാണ് സാപ്പിയുടെ ജന്മദിനം. അന്ന് ഗംഭീരമായ ആഘോഷമായിരുന്നു സംഘടിപ്പിച്ചിരുന്നത്. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു.

സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ ജീവിതപങ്കാളിയായി സീനയെത്തി. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം മക്കളെപ്പോലെയാണ് സീന ഷെഹീനെയും സാപ്പിയെയും നോക്കിയിരുന്നത്. പിന്നീട് അവരുടെ ജീവിതത്തിലേക്ക് ഫര്‍ഹീന്‍ എന്ന കുഞ്ഞനുജത്തി കൂടിയെത്തി.

കുറേക്കാലം റാഷിനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖിന്റെ ആരാധകര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ സാപ്പിയെ ആരാധകരും സ്നേഹിച്ച് തുടങ്ങുകയായിരുന്നു. സാപ്പിയുടെ അവസാന പിറന്നാളിന്റെ ചിത്രങ്ങള്‍ ഷെഹീന്‍ പങ്കുവെച്ചിരുന്നു. വിഷു സദ്യ ആസ്വദിച്ച് കഴിക്കുന്ന സാപ്പിയുടെ ചിത്രങ്ങള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ മകന്റെ മരണശേഷം ആദ്യമായി മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സിദ്ദിഖ്. താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം.

സിദ്ദിഖിനെ കണ്ടതോടെ ആദ്യം ഓടിയെത്തിയത് നടിമാരായ ഭാമയും ശരണ്യയും മുക്തയുമാണ്. ഭാമ സിദ്ദിഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു. ശേഷം വിനീത് കുമാർ അടക്കമുള്ള നടന്മാരും സിദ്ദിഖിനോട് ആശ്വാസ വാക്ക് പറയാനും ആശ്വസിപ്പിക്കാനുമായി എത്തി. സഹപ്രവർത്തകരുടെ ആശ്വാസ വാക്കുകൾ കേട്ടതോടെ സിദ്ദിഖിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

വീ‍ഡിയോ വൈറലായതോടെ മുറിവിൽ വീണ്ടും കുത്തി നോവിക്കുന്നത് പോലെയാണ് തോന്നിയത് എന്നൊക്കെയാണ് കമന്റുകൾ വന്നത്. അതേസമയം അമ്മയുടെ പുതിയ ജനറൽ സെക്രട്ടറിയായി സിദ്ദിഖാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടവേള ബാബുവിൻ്റെ പിൻ​ഗാമിയായിട്ടാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.

ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. നാല് തവണ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരൻ.

അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചുഅഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു

ഉണ്ണി ശിവപാൽ 2018-21 കാലത്ത് എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു നടൻ. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തുന്നത്.

Content Highlights: siddique appeared before the media for the first time