Movie News

ആന്റണി പെരുമ്പാവൂരിനൊത്ത് ഹെലികോപ്റ്ററിൽ മോഹൻലാൽ, എമ്പുരാന്‍’ ലൊക്കേഷനിലേക്കാണോ എന്ന് ആരാധകർ

ഹെലികോപ്റ്ററിൽ നിന്നും സെൽഫി വിഡിയോ പങ്കുവച്ച് മലയാളികളുടെ സ്വന്തം മോഹൻലാൽ

ഹെലികോപ്റ്ററിൽ നിന്നും സെൽഫി വിഡിയോ പങ്കുവച്ച് മലയാളികളുടെ സ്വന്തം മോഹൻലാൽ. വിഡിയോയിൽ ആന്റണി പെരുമ്പാവൂരിനൊത്ത് ഹെലികോപ്റ്റർ പാസഞ്ചർ സീറ്റിൽ ഇരുന്നാണ് മോഹൻലാൽ വിഡിയോ പകർത്തുന്നത്. ആന്റണിയാണ് ദൃശ്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മോഹൻലാൽ സാറിനൊപ്പം എന്നായിരുന്നു വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്.

വിഡിയോ പോസ്റ്റ് ചെയ്ത അൽപ് നേരംകൊണ്ടുതന്നെ നിരവധി ആരാധകരാണ് ലൈകും കമന്റുകളുമായി എത്തിയത്. ‘എമ്പുരാന്‍’ സിനിമയുടെ ലൊക്കേഷനിലേക്കാണോ ഈ ഹെലികോപ്റ്റർ യാത്രയെന്ന് ചോദിക്കുന്നവരുണ്ട്.

നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തൊടുപുഴയിലാണ് മോഹൻലാൽ. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം.രഞ്ജിത്ത് ആണ് ഈ സിനിമയുടെ നിർമാണം.

Latest News