Celebrities

‘ലുക്ക് വൈറല്‍’; നസ്രിയ ധരിച്ചിരിക്കുന്ന ലക്ഷ്വറി വാച്ചിന്റെ വില ലക്ഷങ്ങളോ!?-nazriya fahad laxury watch details

ചെറുപ്പകാലത്ത് തന്നെ സിനിമയിലേക്ക് എത്തി സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് നസ്രിയ നസീം. ബ്ലെസ്സി ഒരുക്കിയ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലാണ് താരമെത്തുന്നത്. തുടര്‍ന്ന് അങ്ങോട്ട് ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ താരം പതിയെ പതിയെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. വലിയൊരു ആരാധകനിരയെ തന്നെ ചെറിയ സമയം കൊണ്ട് താരം സ്വന്തമാക്കുകയും ചെയ്തു താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. നടനായ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചതോടെ സിനിമ ലോകത്തുനിന്നും ഒരു വലിയ ഇടവേളയാണ് താരം എടുത്തത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു താരം. തുടര്‍ന്ന് തെലുങ്കിലും താരം സജീവ സാന്നിധ്യമായി മാറി വലിയൊരു ആരാധകനിരയെ സ്വന്തമാക്കുകയും ചെയ്തു.

ഇപ്പോള്‍ ഇതാ നടി മീരാനന്ദന്റെ വിവാഹത്തിന് എത്തിയ നസ്രിയയുടെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. നസ്രിയ ധരിച്ചിരുന്ന സാരിയും മേക്കപ്പും ആഭരണങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ വളരെ ശ്രദ്ധനേടിയ ഒരു കാര്യമായിരുന്നു നസ്രിയ കൈയില്‍ ധരിച്ചിരുന്ന വാച്ച്. വാച്ചിന്റെ ചിത്രങ്ങളും വിലയും ആണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിക്കുന്നത്. റോളക്‌സിന്റെ ഡേറ്റ്ജസ്റ്റ് 36 മോഡല്‍ വാച്ചാണ് നസ്രിയ അണിഞ്ഞത്. പോളിഷ്ഡ് ഓയ്സ്റ്റര്‍സ്റ്റീല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കേസും ബ്രേസ്‌ലെറ്റിനുമൊപ്പം 18കാരറ്റ് യെല്ലോ ഗോള്‍ഡും വാച്ചിലുണ്ട്. വൈറ്റ് മദര്‍ ഓഫ് പേള്‍ ഡയലും വാച്ചില്‍ കാണാം.11,84,419 രൂപയാണ് റോളക്‌സിന്റെ ഈ ആഢംബര വാച്ചിന്റെ വില വരുന്നത്. മീര നന്ദന്റെ മെഹന്ദി ആഘോഷത്തിനെത്തിയപ്പോഴും നസ്രിയ ധരിച്ചത് ഇതേ വാച്ചായിരുന്നു.

ഇപ്പോള്‍ നിര്‍മ്മാണ രംഗത്ത് സജീവമായിരിക്കന്ന നസ്രിയ ഫഹദ് ഫാസിലിന്റെ പുതിയ ഒട്ടുമിക്ക ചിത്രങ്ങളുടെയും നിര്‍മ്മാണം നസ്രിയ തന്നെയാണ് നിര്‍വഹിക്കുന്നത്. എന്നാല്‍ മലയാളത്തിലേക്ക് ‘റീ എന്‍ട്രി’ നടത്താന്‍ തയ്യാറെടുക്കുകയാണ് നസ്രിയ ഇപ്പോള്‍. ബേസില്‍ ജോസഫ് നായകനാകുന്ന ‘സൂക്ഷ്മദര്‍ശിനി’ എന്ന ചിത്രത്തിലാണ് നസ്രിയ നായികയാകുന്നത്. ‘നോണ്‍സന്‍സ്’ എന്ന ചിത്രം സംവിധാനം ചെയ്ത, എം.സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശി. ദീപക് പറമ്പോല്‍, മെറിന്‍ ഫില്‍പ്പ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സമീര്‍ താഹീര്‍, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.