Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

വയറ്റില്‍ വളരുന്ന കുഞ്ഞിനെ ഓര്‍ത്തെങ്കിലും എന്നെ കൊല്ലല്ലേ!! | Don’t kill me even if I remember the baby growing in my stomach

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jul 1, 2024, 06:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാത്രികാലങ്ങളില്‍ മൈലമൂട് എസ് വളവിൽ വെളുത്ത വസ്ത്രം ധരിച്ച് അഴിച്ചിട്ട മുടിയുമായി വനത്തിനുള്ളിലെ റോഡരുകില്‍ നടക്കുന്ന ഒരു സ്ത്രീ രൂപത്തെ പലരും കണ്ട് പേടിച്ചു. അവിടെ പ്രേതം ഉണ്ട്.. യക്ഷി തനി കാട്ടെക്ഷി.. അവൾ ചോര കുടിക്കും മാംസവും എല്ലും വെവ്വേറെയാക്കും..സുമതി വളവ്.. അതെ അവളെ കൊന്ന വളവില്‍ എത്തുമ്പോള്‍ വാഹനത്തിന്റെ എന്‍ജിന്‍ നിന്നുപോവുക, വാഹനത്തിൻ്റെ ലൈറ്റുകള്‍ താനെ അണഞ്ഞ് പോവുക, ടയറുകളുടെ കാറ്റ് പോവുക ഇതൊക്കെ കണ്ടാൽ ആരായാലും ഒന്ന് പേടിച്ചു പോകും…

ഇതൊക്കെ കണ്ട,കേട്ട,

ഗ്രാമീണരായ നാട്ടുകര്‍ കഥകള്‍ കാട്ടുതീ പോലെ പരന്നു. ഇതോടെ പട്ടാപ്പകല്‍ പോലും ആ വഴി കടന്ന് പോകാന്‍ ആളുകള്‍ മടിച്ചു. എന്താണ് അവിടെ സത്യത്തിൽ സംഭവിച്ചത് എന്നറിയാമോ.. ആരായിരുന്നു സുമതി.. എന്തിനാണ് അവളെ കൊന്നത്.?

അറിയണ്ടേ ആ കഥ,

സുമതി കൊല്ലപ്പെട്ട വളവ് അഥവാ സമതി വളവിലൂടെ ആ പ്രദേശവും ഭയപ്പെടുത്തുന്ന പ്രദേശങ്ങളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചു. പക്ഷേ കള്ളിയങ്കാട്ട് നീലിയും സുമതിയും തമ്മിൽ ഒരു വ്യത്യാസമുണ്ട്. കള്ളിയങ്കാട്ട് നീലി വായ്മൊഴി വഴക്കത്തിലൂടെ ജനങ്ങളുടെ ഇടയിൽ ഇടം പിടിച്ച കഥാപാത്രമാണ്. പക്ഷേ സുമതി ജീവിച്ചിരുന്ന വ്യക്തിയും. ഇതുതന്നെയാണ് പ്രധാന വ്യത്യാസവും. പ്രണയദിനത്തിന് 18 ദിവസം മുൻപ് കൊല്ലപ്പെട്ട സുമതി ഇന്നും ഒരു നാടിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.

 

എംസി റോഡിലെ കാരേറ്റു നിന്നും പാലോട് പോകുന്ന റോഡിൽ 65 വര്‍ഷം മുമ്പ് കൊല ചെയ്ത സുമതിയെന്ന ഗര്‍ഭിണിയായ യുവതിയുടെ ആത്മാവ് ഗതി കിട്ടാതെ ഇവിടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നുവെന്ന വിശ്വാസമാണ്

ReadAlso:

ഇന്ത്യൻ റെയിൽവേയുടെ ചരിത്രക്കുതിപ്പ്: 1,10,000 കി.മീ. ട്രാക്കുകളുമായി ലോകോത്തര നിലവാരത്തിലേക്ക്!

ഒരു കേക്ക് കഴിച്ചാൽ ആത്മാവിനെ മോചിപ്പിക്കാൻ സഹായിക്കും; ‘സോൾ കേക്കുകൾ’

സ്വർണം ഏറ്റവും കൂടുതൽ കുഴിച്ചെടുക്കുന്ന രാജ്യം ഏത്? അമ്പരപ്പിക്കുന്ന കണക്കുകൾ ഇതാ

സ്വന്തമായി റെയിൽവെ സ്റ്റേഷനും ട്രെയിനും ഉണ്ടായിരുന്ന ആ ധനികനായ ഇന്ത്യക്കാരൻ ആരായിരുന്നു ?

ഗാന്ധിയെ കൊന്ന ഗോഡ്‌സെ ആരാണ്? മരണമില്ലാത്ത ഗാന്ധി, അറിയാം യാഥാർഥ്യങ്ങൾ – who is nathuram godse

മൈലമൂട് എന്ന സ്ഥലത്തെ സുമതിയെ കൊന്ന വളവ് എന്ന് കേട്ടാല്‍ കേള്‍ക്കുന്നവരുടെ മനസ്സ് അറിയാതൊന്ന് കിടുങ്ങുന്നത്. അത്ര കണ്ട് ഭയമാണ് ഈ സ്ഥലത്തെക്കുറിച്ച്. ഇന്നും ആ ഭയത്തിന് ഒരു കുറുവം വന്നിട്ടില്ലെന്നുള്ളതാണ് യഥാർത്ഥ്യം. തിരുവനന്തപുരം ജില്ലയില്‍ കല്ലറ പാലോട് റോഡില്‍ മൈലമൂട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലെ കൊടും വളവാണ് സുമതിയെ കൊന്ന വളവ് എന്ന പേരിൽ അറിയപ്പെടുന്നത്.

ഇടതിങ്ങി വളര്‍ന്ന് നില്‍ക്കുന്ന മരങ്ങളുള്ള റോഡില്‍ ഒരുവശം വലിയ ഗര്‍ത്തമാണ്. ഒപ്പം കാടിൻ്റെ വന്യമായ വിജനതയും. ഇതിനൊപ്പം പൊടിപ്പും തൊങ്ങലും വച്ച് പ്രചരികുന്ന കഥകള്‍ കൂടിയാകുമ്പോള്‍ എത്ര ധൈര്യശാലിയായാലും ഈ സ്ഥലത്തെത്തുമ്പോള്‍ ഒന്നു മനസ്സു കിടുങ്ങും.

സുമതിയുടെ പ്രേതത്തെക്കുറിച്ച് അറിയാതെ ഓർക്കും. പട്ടാപകല്‍ പോലും ഇത് വഴി കടന്ന് പോകാന്‍ പലര്‍ക്കും ഭയമാണ്. ആ കഥകൾ അത്രത്തോളം ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞിരിയ്കുന്നു. തിരുവന്തനപുരം ജില്ലയിൽ കാരേറ്റ് ഊന്നന്‍പാറ പേഴും മുടായിരുന്നു സുമതിയെന്ന സുമതിക്കുട്ടിയുടെ സ്ഥലം. കൊല്ലപ്പെടുമ്പോള്‍ അവൾക്ക് 22 വയസ്സായിരുന്നു പ്രായം. വെളുത്ത് വടിവൊത്ത ശരീരം.ഒത്ത പൊക്കം .കണങ്കാല്‍ വരെ നീണ്ട് കിടക്കുന്ന മുടി. കരിനീലക്കണ്ണുകള്‍. ഇതൊക്കെയായിരുന്നു സുമതിയെ നേരിട്ട് കണ്ടിട്ടുള്ളവര്‍ക്ക് പറയാനുണ്ടായിരുന്നത്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട കുടുംബമല്ലായിരുന്നു സുമതിയുടേത്. അയല്‍ വാസിയും വകയില്‍ ബന്ധുവുമായ രത്‌നാകരൻ്റെ വീട്ടില്‍ അടുക്കള ജോലികളിലും മറ്റും സഹായിക്കാനായി സുമതി പോവുക പതിവായിരുന്നു. അന്ന് 24 വയസ്സായിരുന്നു രത്‌നാകരന് പ്രായം. സുമതിയുടെ സൗന്ദര്യത്തില്‍ മയങ്ങിയ രത്നാകരൻ സുമതിയുമായി പ്രണയത്തിലായി. രത്നാകരൻ്റെ ഇടപെടലിൽ സംശയമില്ലാതെ സുമതിയും ആ പ്രണയം ആസ്വദിച്ചു. ആ ബന്ധം വളർന്നു. ഒടുവില്‍ സമുതി ഗർഭിണിയായി. ഗര്‍ഭിണിയാണ് എന്നറിഞ്ഞതോടെ സമതിയെ ഒഴിവാക്കുവാൻ രത്നാകരൻ ശ്രമം തുടങ്ങി. രത്നാകരനെ വിവാഹം കഴിക്കണമെന്ന ഉറച്ച തീരുമാനത്തിൽ സുമതി നിന്നു. ഉടൻ വിവാഹം നടത്തണമെന്ന് സുമതി രത്നാകരനോട് ആവശ്യപ്പെടാനും തുടങ്ങി. സുമതിയുടെ നിർബന്ധം സഹിക്കവയ്യാതെ രത്നാകരൻ സുമതിയെ എന്നെന്നേയ്ക്കുമായി ഒഴിവാക്കുവാൻ തന്നെ തീരുമാനിച്ചു.

 

 

1953 ജനുവരി 27 ചെവ്വാഴ്ച രാത്രി 10 മണിക്കായിരുന്നു ആ അരും കൊല നടന്നത്. പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവ ദിനമായിരുന്നു അന്ന്. ഉത്സവം കാണാന്‍ കൊണ്ടുപോകാമെന്ന് സുമതിയെ പറഞ്ഞ് വിശ്വസിപ്പിച്ച് രത്‌നാകരന്‍ തൻ്റെ അംബാസഡര്‍ കാറില്‍ അവരേയും കൂട്ടി ക്ഷേത്രത്തിലേയ്ക്ക് തിരിച്ചു. വാഹനം കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ വഴിയില്‍ നിന്നിരുന്ന സുഹൃത്ത് രവീന്ദ്രനേയും രത്‌നാകരൻ കാറില്‍ കയറ്റി. തിരുവാതിര കാണാൻ കൂട്ടുകാരനും കൂടിയുണ്ടാകുമെന്ന് രത്നാകരൻ സുമതിയോട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ പങ്ങോട് എത്തി ക്ഷേത്രത്തിലേയ്ക് ഇടത് ഭാഗത്തേയ്ക്ക തിരിയുന്നതിന് പകരം നേരെ പാലോട് ഭാഗത്തേയ്ക് പാഞ്ഞു. വനാതിര്‍ത്തിയില്‍ മൈലമൂട് പാലത്തിന് സമീപം എത്തിയപ്പോള്‍ കാര്‍ കാടിനുള്ളിലേക്ക് കയറ്റി പാർക്ക് ചെയ്തു. വഴി നിശ്ചയമില്ലാതിരുന്ന സുമതിയോട് അമ്പലത്തിലേയ്ക് പോകാന്‍ ഇതിലെ കുറുക്കുവഴിയുണ്ടെന്ന് പറഞ്ഞ് ധരിപ്പിച്ചു. ഇത് വിശ്വസിച്ച സുമതി ഇവര്‍ക്കൊപ്പം നടന്നു. മൂവരും പാതി രാത്രിയില്‍ വനത്തിനുള്ളിലൂടെ ഒരു കിലോമീറ്ററോളം ഉള്ളിലേയ്ക്ക് നടന്നുവെന്നാണ് പറയപ്പെടുന്നത്. സുമതിയെ സൂത്രത്തില്‍ ഉള്‍വനത്തിലെത്തിച്ച് കൊല നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനിടയില്‍ കാമുകൻ്റെയും കൂട്ടുകാരൻ്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ സുമതിക്ക് താന്‍ ചതിയില്‍ പെട്ടുവെന്ന് മനസ്സിലായി. വനത്തിനുള്ളില്‍ കിടന്ന് ഉച്ചത്തില്‍ നില വിളിയ്കാന്‍ തുടങ്ങി. സുമതിയെ ഇല്ലാതാക്കുവാനുള്ള ത്വരയോടെ രത്നാകരനും സുഹൃത്തും സുമതിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടയില്‍ പല തവണ കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.രത്‌നാകരനും കൂട്ടുകാരനും കൂടി പിന്‍തുടര്‍ന്ന് പിടികൂടി. കാട്ടുവള്ളികള്‍ കൊണ്ട് കൈകള്‍ കെട്ടിയസുമതിയെ കുറച്ച് ദൂരം കൂടി അവര്‍ വനത്തിലുള്ളിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയി.

 

ഇതിനിടയില്‍ ദിശ തെറ്റിയ രത്‌നാകരനും കൂട്ടുകാരനും ഉള്‍വനമെന്ന് ധരിച്ച് നടന്നെത്തിയത് കരേറ്റ്- കല്ലറ- പാലോട് റോഡിലെ ഇപ്പോള്‍ സുമതിയെ കൊന്ന വളവ് സ്ഥിതി ചെയ്യുന്ന റോഡിലാണ്. അവിടുത്തെ എസ് വളവിന് സമീപത്തു വച്ചായിരുന്നു ഇവർ സുമതിയെ കൊല്ലുന്നത്. രത്‌നാകരന്‍ സുമതിയുടെ മുടിയില്‍ ചുറ്റിപ്പിടിച്ച് കഴുത്ത് മലര്‍ത്തി വച്ച് കൊടുക്കുകയും കൂട്ടുകാരന്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കഴുത്ത് അറുക്കുകയുമായിരുന്നു.ഇതിനിടയില്‍ തന്നെ കൊല്ലരുതെന്നും തമിഴ് നാട്ടിലെങ്ങാണം കൊണ്ട് പോയി ഉപേക്ഷിച്ചാല്‍ അവിടെ കിടന്ന് കൊള്ളാമെന്നും ഒരിയ്കലും തിരിച്ച് വരുകില്ലെന്നും രത്‌നാകരനോട് പറഞ്ഞു . കേള്‍ക്കാതിരുന്ന രത്‌നാകരനോട് വയറ്റില്‍ വളരുന്ന കുഞ്ഞിനോടെങ്കിലും ദയ കാട്ടണമെന്നും ജീവനോടെ വിടണമെന്നും സുമതി കേണപേക്ഷിച്ചു. എന്നിട്ടും രത്‌നാകരൻ്റെ മനസ്സലിഞ്ഞില്ല.

 

സുമതിയുടെ കഴുത്തില്‍ കത്തി താഴ്ന്നപ്പോള്‍ ചീറ്റിയൊഴുകിയ രക്തം കണ്ട് രത്‌നാകരൻ്റെ കൂട്ടുകാരന്‍ ഭയന്നു പോയി. തുടര്‍ന്ന് കഴുത്ത് അറ്റുമാറാറായ അവസ്ഥയിലായിരുന്ന സുമതിയെ അവിടെ തന്നെ ഉപേക്ഷിച്ച് ഇരുവരും സ്ഥലം വിടുകയും ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞ് കാട്ടില്‍ വിറക് ശേഖരിയ്കാനായി എത്തിയവരാണ് സുമതിയുടെ മൃതദ്ദേഹം കാണുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ച് ആറു മാസത്തിന് ശേഷം പോലീസ് പിടിയിലായ രത്‌നാകരനെയും കൂട്ടുകാരന്‍ രവീന്ദ്രനെയും കോടതി ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ഇരുവരും ശേഷം ജയില്‍ മോചിതരായി. താമസിയാതെ രവീന്ദ്രനും രത്‌നാകരനും മരണപ്പെട്ടു.

 

 

 

Content highlight : Don’t kill me even if I remember the baby growing in my stomach

Tags: സുമതി വളവ്SUMATHI VALAVUപ്രേതകഥ

Latest News

15 വർഷങ്ങൾക്ക് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളി ഡൽഹി പോലീസിന്റെ പിടിയിൽ

രഞ്ജി ട്രോഫിയിൽ കേരളം നാളെ സൗരാഷ്ട്രയ്ക്കെതിരെ

BJP comes up with a new plan to create a Modi wave in Kerala too

മുസ്ലീങ്ങളെ ചേർത്തുപിടിക്കാൻ ബിജെപി; ഗൃഹ സന്ദര്‍ശനം നടത്താനൊരുങ്ങുന്നു

‘ഓപ്പറേഷന്‍ രക്ഷിത’; മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേർ തിരുവനന്തപുരത്ത് പിടിയിൽ

മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു: നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക്; അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies