Celebrities

മമ്മൂട്ടി ക്ലിക്ക് ചെയ്ത ചിത്രം ലക്ഷങ്ങള്‍ കൊടുത്ത് സ്വന്തമാക്കിയതാരെന്നോ?-The picture clicked by Mammootty was acquired by the expatriate by paying lakhs of rupees

ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള മലയാളത്തിലെ ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി എടുത്ത ഒരു ചിത്രം ലേലത്തിന് വെക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു എന്നാല്‍ ഇപ്പോള്‍ വിലയ്ക്ക് വെച്ച ചിത്രം ലേലത്തിന് എടുത്ത പ്രവാസിയെ പറ്റിയുള്ള വിവരങ്ങളാണ് പുറത്തുവരുന്നിരിക്കുന്നത്. 3 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ചിത്രം സ്വന്തമാക്കിയത്. ഉളളാട്ടില്‍ അച്ചു എന്ന പ്രവാസി വ്യവസായിയാണ് ലക്ഷങ്ങള്‍ നല്‍കി ചിത്രം സ്വന്തമാക്കിയത്.

ചിത്രം കോഴിക്കോട് ആരംഭിക്കാന്‍ പോകുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ സ്വീകരണമുറിയില്‍ വയ്ക്കാനാണ് അച്ചുവിന്റെ തീരുമാനം.
മമ്മൂട്ടി പകര്‍ത്തിയ നാട്ടുബുള്‍ബുളിന്റെ ചിത്രമായിരുന്നു ലേലത്തിന് വെച്ചിരുന്നത്. ചിത്രം വാങ്ങാന്‍ ലേലത്തില്‍ രണ്ടാളുണ്ടായിരുന്നു. മമ്മൂട്ടിയുടെ പരിചയക്കാരന്‍ ഫയാസ് മുഹമ്മദും, പ്രവാസി വ്യവസായി അച്ചു ഉളളാട്ടിലും. ഫയാസ് നേരിട്ടെത്തി. ആശുപത്രി കിടക്കയില്‍ നിന്ന് അച്ചു കൂട്ടുകാരന്‍ രാമചന്ദ്രന്റെ സഹായത്തോടെ ലേലത്തില്‍ പങ്കെടുത്തു. ഒരു ലക്ഷത്തില്‍ നിന്ന് ലേലം വിളി രണ്ടു ലക്ഷവും രണ്ടര ലക്ഷവും കടന്ന് മൂന്നിലെത്തിയപ്പോള്‍ ഫയാസ് പിന്‍വാങ്ങി. അതോടെ മമ്മൂട്ടി എടുത്ത ആ പക്ഷി ചിത്രം അച്ചുവിന് ലഭിച്ചു. ചിത്രത്തിനായി മൂന്ന് ലക്ഷം രൂപയാണ് അച്ചു നല്‍കിയത്. പക്ഷി നിരീക്ഷകനായിരുന്ന ഇന്ദുചൂഡന്റെ സ്മരണാര്‍ഥമുള്ള സംഘടനയുടെ ധനസമാഹരണത്തിന് വേണ്ടിയാണ് ചിത്രം ലേലത്തില്‍ വെച്ചത്.

വൈശാഖ് സംവിധാനം ചെയ്ത ചിത്രമായ ടര്‍ബോയാണ് തിയേറ്ററില്‍ എത്തിയ മമ്മൂട്ടിയുടെ അവസാന ചിത്രം.മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം ആക്ഷന്‍- കോമഡി ജോണറില്‍ ആണ് പുറത്തിറങ്ങിയത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയും ഇവരുടെ ആദ്യത്തെ ആക്ഷന്‍ പടവും കൂടിയാണ് ടര്‍ബോ. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ടര്‍ബോയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തി. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ്.

ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, പിആര്‍ഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.