Celebrities

രണ്ടാമത്തെ മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സിജു വില്‍സണ്‍; പേര് ഗംഭീരമെന്ന് ആരാധകര്‍-actor siju wilson with his second daughter

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സിജു വില്‍സണ്‍. സാമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് സിജു വില്‍സണ്‍. സിജു വില്‍സണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സിജു വില്‍സണ്‍ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. തന്റെ രണ്ടാമത്തെ മകളുടെ ചിത്രമാണ് ഇപ്പോള്‍ സിജു വില്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ കുട്ടിയുടെ പേരും പരിചയപ്പെടുത്തി. റൂഹി സിജുവില്‍സണ്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. ‘ഞങ്ങള്‍ ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയെ പരിചയപ്പെടുത്തുന്നത്’ എന്നുള്ള ക്യാപ്ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. നിമിഷനേരങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി കമന്റ്‌സുകളാണ് കുട്ടിയുടെ പേരിനും ചിത്രങ്ങള്‍ക്കും ലഭിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്. കുട്ടിയുടെ പേരിനെ ചൊല്ലിയും നല്ല നല്ല കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.

റൂഹി ജനിച്ച വിവരം താരം തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘ടീം നാല്. രണ്ടാമത്തെ മകള്‍ ഇന്ന് റിലീസ് ചെയ്തു. ശ്രുതിക്ക് അഭിനന്ദനങ്ങള്‍. എല്ലാവരുടെയും ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി”. – പൊന്നോമനയെ ചേര്‍ത്തുപിടിച്ച ചിത്രം പങ്കുവച്ച് സിജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെയായിരുന്നു. അമല പോള്‍, ടൊവിനോ തോമസ്, അപര്‍ണ ദാസ്, മണികണ്ഠന്‍ ആചാരി അങ്ങനെ ഒട്ടനവധി താരങ്ങളാണ് സിജുവിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നെത്തിയത്. ഇരുവരുടെയും ആദ്യത്തെ മകള്‍ മെഹര്‍ 2021-ലാണ് ജനിച്ചത്. ശ്രുതിയും സിജു വില്‍സണും വിവാഹിതരാകുന്നത് 2017ലാണ്. ജഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍, നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പുഷ്പക വിമാനം’ എന്നിവയാണ് സിജുവിന്റെ പുതിയ റിലീസുകള്‍.