കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ മീറ്റിംഗ് നടന്നിരുന്നത് അമ്മയുടെ പുതിയ നേതൃത്വ പദവിയിലുള്ള ആളുകളെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഈ ഒരു മീറ്റിംഗ് നടന്നിരുന്നത് ഈ മീറ്റിങ്ങിൽ അമ്മയിലെ പ്രമുഖരായ താരങ്ങൾ എല്ലാവരും തന്നെ പങ്കെടുത്തിരുന്നു ഇപ്പോൾ നടൻ മണിയൻപിള്ള രാജു ചില കാര്യങ്ങൾ പറയുന്നതാണ് ശ്രദ്ധ നേടുന്നത് അമ്മ എന്ന സംഘടന ഉണ്ടായതിനെക്കുറിച്ചും അതിന് കാരണമായ വ്യക്തിയെക്കുറിച്ച് ഒക്കെയാണ് മണിയൻപിള്ള രാജു സംസാരിക്കുന്നത് ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്
അമ്മ എന്ന സംഘടന ഉണ്ടാവാൻ കാരണമായത് നടൻ സുരേഷ് ഗോപിയാണ് ഒരിക്കൽ സുരേഷ് ആണ് തന്നോട് വന്ന് പറഞ്ഞത് എല്ലാവർക്കും സംഘടനയുണ്ട് നമുക്കും ഒരു സംഘടന വേണം അതിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് പറഞ്ഞ ഒരു 25,000 രൂപയും അന്ന് സുരേഷ് നൽകിയിരുന്നു തുടർന്ന് ഗണേശനും ഈ ഒരു ദൗത്യത്തിൽ പങ്കുകാരായി 10000 രൂപ ഞാനും പതിനായിരം രൂപ ഗണേഷ് കുമാറും ഇട്ടു. അങ്ങനെ 45,000 രൂപയിലാണ് അമ്മ തുടങ്ങുന്നത്
അന്ന് ഞങ്ങൾ മൂന്നുപേരും കൂടി ഒരു ഹോളിൽ ഒരു പരിപാടി വെച്ചു എല്ലാവരും വന്നു മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ എല്ലാവരും വന്നു ഞങ്ങളെന്ന് ഒരു സദ്യയൊക്കെ അവർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ടായിരുന്നു അമ്മയുടെ ഒന്നാം സ്ഥാനത്തെ അംഗത്വം സുരേഷ് ഗോപിക്ക് രണ്ടാം സ്ഥാനം ഗണേശനും മൂന്നാം സ്ഥാനം എനിക്കും ആയിരുന്നു ഉണ്ടായിരുന്നത് ഈ സംഭവം തുടങ്ങിയപ്പോൾ തന്നെ നമുക്ക് എല്ലാവർക്കും കൂടി ഒരു ഷോ ചെയ്യണമെന്ന് ഞാൻ പറഞ്ഞിരുന്നു
അങ്ങനെ ഷോ ചെയ്യാൻ തീരുമാനിച്ചു പിന്നെ ഗാന്ധിമതി ബാലൻ ആണ് ഈ ഒരു അമ്മയെ ഏറ്റെടുക്കുന്നത് സത്യത്തിൽ അദ്ദേഹത്തിന് ചിത്രം വെച്ച് പൂജിക്കേണ്ടത് ഒക്കെയാണ് അദ്ദേഹം മരിച്ചു പോയി അദ്ദേഹത്തിനെ വളരെയധികം നഷ്ടമുണ്ടായതാണ് എങ്കിലും മൂന്നു സ്ഥലങ്ങളിലാണ് നടത്തിയത് തിരുവനന്തപുരം എറണാകുളം കോഴിക്കോട് ഈ മൂന്നു സ്ഥലങ്ങളിലും ഓരോ ദിവസങ്ങളിലായി ആണ് നടത്തിയത് പരിപാടിയിൽ ഷാറൂഖാനും അമിതാബും ഒക്കെ വന്നു വലിയ പരിപാടിയായിരുന്നു അതായിരുന്നു അമ്മയുടെ തുടക്കം എന്ന് പറയുന്നത്
ഈ മൂന്ന് ഷോയും വൻ വിജയമായി മാറിയിരുന്നു അങ്ങനെയാണ് അമ്മയുടെ ആദ്യത്തെ ഫണ്ട് ഉണ്ടാക്കാൻ സാധിച്ചത് എന്നും മണിയൻപിള്ള രാജു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് സുരേഷ് ഗോപിയാണ് ഈ ഒരു പ്രസ്ഥാനത്തിന് അടിത്തറ ഇട്ടത് എന്നതുകൊണ്ടുതന്നെ ഇത് വലിയ വിജയമായി മാറുക തന്നെ ചെയ്യുമെന്ന് ചിലർ പറയുന്നു അദ്ദേഹം മനസ്സ് നിറഞ്ഞു തന്നെയാണ് അത്തരമൊരു പ്രസ്ഥാനം ഉണ്ടാവണമെന്ന് ആഗ്രഹിച്ചത് അതുകൊണ്ടാണ് നിങ്ങൾ വിജയിച്ചത് എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്