ഒരു സിനിമയുടെ അഭിനയം സംവിധാനം തിരക്കഥ നിർമ്മാണം തുടങ്ങിയ എല്ലാ വശങ്ങളും ചെയ്യുന്ന മലയാളത്തിലെ ഒരേയൊരു നടനാണ് സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ ഒക്കെ വലിയതോതിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും താരം സ്വന്തമായി നല്ല രീതിയിൽ തന്നെ പണം സമ്പാദിക്കുന്നുണ്ട് സിനിമകളിൽ നിന്നും വലിയൊരു വരുമാനം സമ്പാദിക്കുകയും അതിൽ നിന്നും ഒരു വിഹിതം ചാരിറ്റിക്ക് വേണ്ടി മാറ്റിവയ്ക്കുകയും ഒക്കെ ചെയ്യുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് സന്തോഷ് പണ്ഡിറ്റ് അദ്ദേഹം ചില പ്രസ്താവനകളൊക്കെ നടത്താറുണ്ട്
അതിൽ പലതും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അത്തരത്തിൽ കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സിനിമയിലാണ് ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99% ആളുകളും അവരുടെ വിലപിടിച്ച സമയം പണം മാനം എന്നിവ വെറുതെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് ചില നിർമ്മാതാക്കൾ നായിക പഞ്ചാരി അടിക്കുവാൻ വേണ്ടി മാത്രമാണ് സിനിമയുടെ പേരിൽ ലക്ഷങ്ങളും കോടികളും മുടക്കുന്നത് പഞ്ചാരയടി നടന്നാൽ പിന്നെ എഡിറ്റിംഗ് ചെയ്യുവാൻ അത് റിലീസ് ചെയ്യുവാനോ താൽപ്പര്യം കാണിക്കില്ല മാത്രമല്ല നായികയെ പഞ്ചാരയടിക്ക് കിട്ടിയില്ലെങ്കിൽ ഷൂട്ടിങ്ങിനിടയിൽ എത്ര ലക്ഷങ്ങൾ നഷ്ടം വന്നാലും പോട്ടെ പുല്ലേ എന്ന് കരുതി ഓടിപോകും
അല്ലെങ്കിൽ മുങ്ങുകയാണ് പതിവുള്ളത്. ഷൂട്ടിങ്ങിനിടയിൽ ഇത്തരത്തിൽ നിർമാതാവ് മുങ്ങുകയാണെങ്കിൽ നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ പൈസ താമസിച്ച ലോഡ്ജിന്റെ പൈസ വണ്ടിക്കൂലി വരെ ചിലപ്പോൾ സ്വന്തം കയ്യിൽ നിന്നും പോകും ഇത്തരം വർക്കിൽ അവസരം കിട്ടിയിട്ട് എന്ത് കാര്യമാണ് ഉള്ളത് എന്നും ചോദിക്കുന്നുണ്ട് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത മലയാളി ഹൗസ് എന്ന പരിപാടിയിലും ഒരിക്കൽ സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു പരിപാടി മുതലാണ് കൂടുതലായി ആളുകൾ അറിഞ്ഞു തുടങ്ങിയത്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം യൂട്യൂബിലൂടെയും മറ്റുമാണ് തന്റെ സിനിമകൾ താരം പുറത്തെത്തിക്കുന്നതും നല്ല തോതിൽ തന്നെ അതിന് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് 5 ലക്ഷം രൂപ മുതൽ മുടക്കിൽ താനൊരു സിനിമ ചെയ്യുമെന്നും അതിൽനിന്നും ലാഭം ഉണ്ടാകുമെന്ന് ഒക്കെയാണ് താരം പറയുന്നത് ഈ വാക്കുകളൊക്കെ പലപ്പോഴും വിമർശനാത്മകമായി മാറിയിട്ടുണ്ട് സോഷ്യൽ മീഡിയയിൽ താരത്തെ ട്രോളുന്നവരാണ് കൂടുതൽ ആളുകളും അത്തരത്തിൽ എത്തുന്നവർക്കും കിടിലൻ മറുപടിയാണ് താരം നൽകാറുള്ളത്
തന്റേതായ ശരികളിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് സന്തോഷം അതിനെ വിമർശിക്കുവാൻ എത്തുന്നവർക്ക് പലപ്പോഴും കിടിലൻ മറുപടികൾ തന്നെ നൽകാൻ താരം ശ്രദ്ധിക്കുക അത്തരം മറുപടികൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട് ചിലപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് പലർക്കും താരം കിടിലൻ മറുപടി നൽകാറുള്ളത് ഇതൊക്കെ വൈറലായി മാറിയിട്ടും ഉണ്ട് ഇപ്പോൾ താരം പറഞ്ഞ ഈ കാര്യം 100% ശരിയാണെന്നാണ് കൂടുതൽ ആളുകളും സോഷ്യൽ മീഡിയ കമന്റുകളിലൂടെ പറയുന്നത് പല നിർമാതാക്കളുടെയും ലക്ഷ്യം ഇതുതന്നെയാണെന്ന് പലരും വ്യക്തമാക്കുന്നു