Movie News

സാമ്പത്തിക തട്ടിപ്പ്; ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ പരാതി- Complaint against RDX film producers

കൊച്ചി: മഞ്ഞുമല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്ക് എതിരെയുളള ആരോപണത്തിന് പിന്നാലെ ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ആര്‍ഡിഎക്‌സ് നിര്‍മാതാക്കളായ സോഫിയ പോള്‍ ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് ഹില്‍ പാലസ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.

വാഗ്ദാനം ചെയ്ത പണം നല്‍കിയില്ല എന്നാണ് നിര്‍മ്മാതാക്കള്‍ക്കെതിരെയുളള ആരോപണം. തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സിനിമക്കായി ആറുകോടി രൂപ നല്‍കിയെന്നും, ലാഭത്തിന്റ 30 ശതമാനം വാഗ്ദാനം ചെയ്തിട്ടും പണമൊന്നും നല്‍കിയില്ല എന്നുമാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന് കീഴില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ആര്‍ഡിഎക്‌സ്.

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം ബാബു ആന്റണി , ലാല്‍ , മഹിമ നമ്പ്യാര്‍ , ഐമ റോസ്മി സെബാസ്റ്റ്യന്‍ , മാലാ പാര്‍വതി , ബൈജു സന്തോഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് 25 ന് പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ഡിഎക്‌സ്. വലിയ പ്രക്ഷക പിന്തുണ ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്. ആഗോളതലത്തില്‍ 84 കോടിയും കേരളത്തില്‍ നിന്ന് 50 കോടിയുമാണ് സിനിമ കളക്റ്റ് ചെയ്തത്. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നീ സിനിമകള്‍ക്ക് ശേഷം 100 കോടി നേട്ടം കൈവരിക്കുന്ന നാലാമത്തെ മലയാളം ചിത്രമായി ആര്‍ഡിഎക്‌സ് മാറിയിരുന്നു.