Celebrities

‘തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിര്‍ത്തി ഫോട്ടോ എടുക്കാന്‍ പറ്റുന്നില്ല’;സിത്താരയ്ക്ക് വിധു നേര്‍ന്ന പിറന്നാളാശംസകള്‍ വൈറല്‍-Birthday wishes to sithara krishnakumar by vidhu prathap

മലയാളികളുടെ പ്രിയ ഗായകന്‍ വിധു പ്രതാപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളൊക്കെ തന്നെ സ്ഥിരം വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു പുത്തന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ സുഹൃത്തും പിന്നണി ഗായികയുമായ സിത്താര കൃഷ്ണകുമാറിനായി എഴുതി തയ്യാറാക്കിയ ജന്മദിന കുറിപ്പാണിത്. സിതാര കൃഷ്ണ കുമാറിന് പിറന്നാള്‍ ആശംസകള്‍ നേരുകയായിരുന്നു വിധു പ്രതാപ്.
ഇരുവരുടേയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന, വളരെ താമാശരൂപേണയുളള ഒരു കുറിപ്പായിരുന്നു അത്.

എല്ലാ പിറന്നാളിനും ഇരുവരും അങ്ങോട്ടുമിങ്ങോട്ടും ഇത്തരത്തില്‍ രസകരമായ ജന്മദിനാംശകള്‍ നേരാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. ഒരുമിച്ചുള്ള അഞ്ചോ ആറോ ഫോട്ടോസാണ് തന്റെ കയ്യിലുള്ളതെന്നും അതില്‍ ചിലതില്‍ തന്നെ കാണാന്‍ അത്ര പോരാ എന്നും കുറിപ്പില്‍ വിധു പറയുന്നു. കൂടാതെ തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിര്‍ത്തി ഫോട്ടോ എടുക്കാന്‍ തന്റെ മുമ്പില്‍ ഇപ്പോ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലെന്നും വിധു എഴുതി. ‘ഹാപ്പി പിറന്നാള്‍ പെണ്ണേ’, വിധു പ്രതാപ് സിത്താരയ്ക്ക് ആശംസകള്‍ നേര്‍ന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം;

കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഞാന്‍ ഏറ്റവും കൂടുതല്‍ കാണാറുള്ള എന്റെ കൂട്ടുകാരി അറിയുന്നതിന്. നമ്മള്‍ ഒരുമിചുള്ള അഞ്ചോ ആറോ ഫോട്ടോസാണ് എന്റെ കയ്യിലുള്ളത്! അതില്‍ ചിലത് ഞാന്‍ തന്നെ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഉള്ളതില്‍ എന്നേ കാണാന്‍ അത്ര പോരാ.. തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിര്‍ത്തി ഫോട്ടോ എടുക്കാന്‍ എന്റെ മുമ്പില്‍ ഇപ്പോ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ല സിത്തു! ഹാപ്പി പിറന്നാള്‍ പെണ്ണേ ??

പിന്നണി ഗായികയും സംഗീതസംവിധായകയും ഗാനരചയിതാവും ക്ലാസിക്കല്‍ നര്‍ത്തകിയും അഭിനേതാവുമാണ് സിത്താര കൃഷ്ണകുമാര്‍. മലയാള സിനിമയ്ക്ക പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും സിത്താര ഗാനം ആലപിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി, കര്‍ണാടക ശാസ്ത്രീയ സംഗീത പാരമ്പര്യങ്ങളില്‍ പരിശീലനം നേടിയ ഗസല്‍ ഗായിക കൂടിയാണ് സിത്താര. മികച്ച പിന്നണി ഗായികയ്ക്കുള്ള മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അവര്‍ നേടിയിട്ടുണ്ട് .