പ്രണയമഴ
രചന മിത്രവിന്ദ
ഭാഗം 2
“എടൊ….”
“മാന്യമായിട്ട് കഴിയുന്ന പെൺപിള്ളേരുടെ എടുത്തു ജാട കാണിച്ചു വന്നാൽ ഉണ്ടല്ലോ..”
“വന്നാൽ നി എന്ത് ചെയ്യും….”
“കാണണോ…”
“കാണിക്കണ്ട… ഞാൻ ഇപ്പൊ കണ്ടു… ബാക്കി കൂടി കാണാൻ ഉള്ള ത്രാണി ഇല്ല എന്റെ ശിവനെ…”
അവൻ അകത്തേക്ക് കയറി പോയതും ഗൗരി ചമ്മി നിന്നു.
കുറച്ചു കഴിഞ്ഞതും നന്ദു ഒരുങ്ങി വന്നു..
“എന്റെ ഈശ്വരാ ഈ ഗൗരികുട്ടിക്ക് കണ്ണ് തട്ടാതെ ഇരിക്കാൻ ആണ് ഈ ഞാനും എല്ലാ മാസവും അമ്പലത്തിൽ പോകുന്നത്..”
അവളുട കവിളിൽ നുള്ളി കൊണ്ട് നന്ദു പറഞ്ഞു.
“എന്തോന്ന്… ഇവളോ…. എന്റെ നന്ദു.. നീ അതിനു സുന്ദരികൾ ആയ പെൺകുട്ടികളെ കണ്ടിട്ടോ.. എന്റെ ഫ്രണ്ട് പദ്മയെ ഞാൻ ഇന്നലെ കാണിച്ചില്ലേ… എന്ത് ഭംഗി ആണ് അവളെ കാണാൻ… നമ്മൾ ഒക്കെ അവരെ കാണുമ്പോൾ കവിത രചിക്കും.. ഇത് ഏതോ..”നന്ദു ന്റെ പിന്നിലായി വന്നു നിന്ന അഭി ആയിരുന്നു അത് പറഞ്ഞത്.
“എടൊ…. തന്നോട് ഞാൻ പറഞ്ഞോ ഞാൻ ഒരുപാട് സുന്ദരി ആണ് എന്ന്… താൻ ഒരുപാട് ഓവർ ആക്കണ്ട കെട്ടോ…താനും തന്റെ ഒരു പദ്മയും ”
ഗൗരിയും വിട്ട് കൊടുത്തില്ല..
“നന്ദു… പദ്മയെ ഒന്ന് കാണിക്ക് കെട്ടോ..”
“എനിക്ക് ആരെയും കാണണ്ട…”
“എനിക്ക് ഒന്ന് കാണണം… കാണിക്കാമോ…”അവൻ മെല്ലെ ശബ്‌ദം താഴ്ത്തി…
നന്ദനയുടെ ഒപ്പം കാറിൽ കയറിയപ്പോൾ എന്തോ ഒരു വല്ലായ്മ പോലെ തോന്നി ഗൗരിക്ക്.
ആദ്യം ആയിട്ട് ആണ് ഒരു പുരുഷന്റെ മുൻപിൽ..
ചെ ചെ… താൻ ഇത്തിരി കൂടി വകതിരിവ് കാണിക്കണമായിരുന്നു..
അയാൾ ഉണ്ട് എന്ന് രേഖ ആന്റി പറയുകയും ചെയ്തത് ആണ്..
ആ ഷോൾ ഏത് സമയത്ത് ആണോ അഴിക്കാൻ തോന്നിയത്..
ശോ…
“ഇനി എന്തേലും കണ്ടോ ആവോ…”
“ങേ… നി എന്താടി പറഞ്ഞത്…. ആരു എന്ത് കണ്ടു എന്ന് ആണ്..നന്ദു ചോദിച്ചപ്പോൾ ആണ് ഗൗരിക്ക് സ്ഥലകാല ബോധം വന്നത്..
“എന്റെ നന്ദുട്ടി ഈ തലക്ക് സ്ഥിരത ഇല്ലാത്തവളെ ആണോ നിയ് ഈ ചങ്ക് ആണ് കരൾ ആണ് എന്ന് ഒക്കെ പറഞ്ഞു കൊണ്ട് നടക്കുന്നത്.. ഈശ്വരാ ഇനി ഇത് എങ്ങനെ ആകുമോ ആവോ..”
“നന്ദു… വണ്ടി നിർത്താൻ പറ… ഞാൻ നടന്നു പോയ്കോളാം..”
“ഹാ… ഇതാപ്പോ നന്നായെ “എന്ന് പറഞ്ഞു കൊണ്ട് അവൻ വണ്ടി നിറുത്തി..
“ഇറങ്ങു… എന്നിട്ട് വേഗം നടന്നു പൊയ്ക്കോ കെട്ടോ ”
അവൻ സ്റ്റീയറിങ്ങിൽ താളം പിടിച്ചു.
പക്ഷെ നല്ല മഴ കാരണം അവൾക്ക് പുറത്തു ഇറങ്ങാൻ സാധിച്ചില്ല.. കൈയിൽ ആണെങ്കിൽ കുടയും ഇല്ല…
“ഏട്ടാ.. ഏട്ടൻ വണ്ടി എടുക്ക്.. ഇവൾ അങ്ങനെ ഒക്കെ പറയും…. എന്ന് കരുതി ഏട്ടൻ ഉടനെ വണ്ടി നിർത്തുവാണോ ചെയുന്നത്…”
“പിന്നല്ലാതെ… എന്തെങ്കിലും കണ്ടോ എന്ന് ചോദിച്ചത് കേട്ടില്ലേ…. കാണാതെ പോയ സാധനം എടുത്ത് കൊണ്ട് ഇവൾ നടന്നു പോട്ടെ…”
ഗൗരി ക്ക് ആണെങ്കിൽ സങ്കടം വന്നു… അവളുടെ നാസിക ഒക്കെ ചുവന്നു വന്നു..
“ഈ ഏട്ടന്റെ ഒരു കാര്യാo… ഗൗരി നീയ് ഇത് ഒന്നും മൈൻഡ് ചെയ്യണ്ട…. ഏട്ടൻ വണ്ടി എടുക്കുന്നുണ്ടോ “അവൾ അവന്റെ തലയ്ക്കിട്ടു ഒരു കൊട്ട് കൊടുത്തു..
“മ്മ്… മിണ്ടാതെ ഇരുന്നോണം, ചുമ്മാ അതും ഇതും പറഞ്ഞു ഇരിക്കരുത്..”
അവൻ വണ്ടി വീണ്ടും മുന്നോട്ട് എടുത്തു..
നന്ദന ഒരുപാട് സംസാരിക്കുന്നുണ്ടെങ്കിലും ഗൗരി ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുക ആണ്…
“നി എന്താണ് ഗൗരി മിണ്ടാത്തത്…”?
കനപ്പിച്ചൊരു നോട്ടം ആയിരുന്നു ഗൗരി കൊടുത്ത മറുപടി.
നന്ദു ചിരിച്ചു പോയി..
കാവിൽ എത്തിയിട്ടും മഴ കുറഞ്ഞില്ല…
എന്നും മഴയെ ഒരുപാട് സ്നേഹിക്കുന്ന ഗൗരിക്ക് അപ്പോൾ മഴയോട് ചെറിയ പക ആണ് തോന്നിയത്… എന്തോ കരുതി കൂട്ടിയ പോലെ ആ
ണ് മഴ അപ്പോൾ….
“അയ്യോ ന്റെ കൃഷ്ണാ… ഒരു കുടയെ ഒള്ളൂ ല്ലോ…. ഗൗരി ഞാൻ ആദ്യം പോകാം, ഏട്ടനെ കോവിലിൽ കേറ്റി വിട്ടിട്ട് ഞാൻ വരാം ന്തേ..”
“മ്മ്… ശരി ശരി..”
നന്ദു ആദ്യം അഭിഷേകും ആയിട്ട് കുട ചൂടി പുറത്തേക്ക് ഇറങ്ങി…
“ഗൗരി.. ഇപ്പൊ വരാട്ടോ…”
ഹ്മ്മ്…. പോകുന്ന പോക്കിന് ഇവനിട്ട് ഒരു തൊഴി കൊടുക്കാൻ പിന്നിൽ ആരും ഇല്ലാലോ എന്റെ ദേവി…
അഹങ്കാരം പിടിച്ചവൻ…
അവൾ തനിച്ചു ഇരുന്നു പിറുപിറുത്തു.
കുറച്ചു സമയം അവൾ വണ്ടിയിൽ ഇരുന്നതും ദേ വരുന്നു അവൻ വീണ്ടും..
ങേ…. നന്ദു എന്ത്യേ… അവൾ അല്ലെ വരും എന്ന് പറഞ്ഞത്..
അവൻ വന്നു കുട മടക്കിയിട്ട് വണ്ടിയിലേക്ക് കയറി.
“നന്ദു എവിടെ…”
“ദേ, എന്റെ പോക്കറ്റിൽ… എടുക്ക്…”
അവൻ പിന്തിരിഞ്ഞു പോക്കറ്റ് തുറന്നു കാണിച്ചു..
“ഇയാളുടെ തമാശ കേട്ട് ചിരിക്കാൻ എനിക്ക് സമയം ഇല്ല..”
അവൻ വണ്ടി പാർക്കിങ്ങിൽ കൊണ്ട് പോയി ഒതുക്കി..ക്ഷേത്രത്തിന്റെ പിൻഭാഗത്തു കുറച്ചു മാറി ആയിരുന്നു അത്.
ഓഹ് ഇതിനാണോ ഇയാൾ വന്നത്… അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
“നി എന്തെങ്കിലും പറഞ്ഞോ…”
“ഞാൻ എന്നോട് തന്നെ ആണ് പറഞ്ഞത്.. ഇയാളോട് അല്ല..”
അവൻ കുടയും ആയി ഇറങ്ങി..ഗത്യന്തരം ഇല്ലാതെ ഗൗരിയും..
അവളുടെ മുടിയിൽ നിന്നും കാച്ചെണ്ണയുടെ മദിപ്പിക്കുന്ന ഗന്ധം അവനിലേക്ക് ആഴത്തിൽ ഇറങ്ങി.
ഗൗരി ആണെങ്കിൽ സ്വല്പം ഇടവിട്ട് ആണ് നടക്കുന്നത്..
“നി ആ മഴയത്തേക്ക് ഇറങ്ങി നടക്കു.. എന്നിട്ട് ആ ഷോൾ ഒന്നുകൂടി ഊരി പിഴിഞ്ഞ് വെള്ളം കളയൂ.. എല്ലാവരും കാണട്ടെ…”
അവൻ ദേഷ്യപ്പെട്ടു.
“ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പോലെ നടക്കും.. അത് ചോദിക്കാൻ താൻ ആരാണ്..”
“എടി പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ.. അടക്കവും ഒതുക്കവും ഒക്കെ വേണം ..”
“കുറെ നേരം ആയല്ലോ താൻ എടി എടി… എന്ന് കിടന്നു വിളിക്കുന്നു.. എനിക്കൊരു പേരുണ്ട് ഗൗരി… അങ്ങനെ വിളിച്ചാൽ മതി…”
“എനിക്ക് ഇപ്പൊൾ മനസില്ലെടി… നീ എന്നാ ചെയ്യും…”
“കാണണോ തനിക്ക്…”
“കണ്ടത് മതി എന്റെ പൊന്ന് കൊച്ചേ… ഇനിയും കണ്ടാൽ ചിലപ്പോൾ…”
അവളുട നാവ് അടക്കാൻ അവനു അത് ധാരാളം മതി ആയിരുന്നു…
ശ്രീകോവിലിൽ കേറിയതുo കണ്ടു രണ്ടാളെയും നോക്കി നിൽക്കുന്ന നന്ദുനെ..
“എന്ത് ചേർച്ച ആണെടി നിങ്ങൾ രണ്ടാളും സീതാരാമൻമാരെ പോലെ ഉണ്ട്…. ”
“നാവടക്കി വാടി മര്യാദക്ക്…ഇത് ഒരു ക്ഷേത്രം ആണ്.. പിന്നെ ഇവനെ ഒക്കെ കെട്ടുന്നതിലും ഭേദം….”
അവൾ പറഞ്ഞു നിറുത്തി..
“ഗൗരി… വിശാഖം…”തിരുമേനി വിളിച്ചപ്പോൾ അവൾ ഇലച്ചീന്തിൽ പ്രസാദം വാങ്ങി…
ചുറ്റിപ്രദക്ഷിണം ഒക്കെ വെച്ച് കഴിഞ്ഞു മൂവരും കൂടി അമ്പല കുളത്തിന്റെ അടുത്തേക്ക് നടന്നു.. അപ്പോളേക്കും മഴ ചന്നം പിന്നം പെയ്യുകയാണ്.. ചില ചെറിയ കുട്ടികളെ പോലെ തോന്നും.മഴ അപ്പോൾ..വെറുതെ ചിണുങ്ങി പെയ്യുക ആണ്..
കുളപ്പടവിൽ വെറുതെ നിന്നതേ ഒള്ളൂ അവർ..
നന്ദു ഓരോരോ കലുപില വർത്തമാനം പറയുന്നുണ്ട്.
“നന്ദു വാ പോകാം.. മഴ ഇനിയും പെയ്യും…”ഗൗരി അവളുട കൈയിൽ പിടിച്ചു വലിച്ചു..
“ഏട്ടാ.. ഞങ്ങൾക്ക് ഒരു മസാല ദോശ മേടിച്ചു തരണേ.. വിശന്നിട്ടു വയ്യ..”
“നിനക്ക് മേടിച്ചു തരാം.. ദേ ഇവൾക്ക് കൊടുക്കണേൽ വേറെ ആളെ നോക്കണം…അഹങ്കാരി ”
അവൻ അത് പറയുകയും എന്തോ ഗൗരിയുടെ കണ്ണുകൾ അറിയാതെ തുളുമ്പി..
അവർ കാണാതെ കണ്ണുകൾ ഒപ്പി കൊണ്ട് ഗൗരി അവർക്ക് പിന്നിലായി നടന്നു..
കാറിന്റെ അടുത്ത് എത്തിയതും ഗൗരി നിന്നു..
“നന്ദു.. ഞാൻ ബസിൽ പൊയ്ക്കോളാം, നിങ്ങൾ പൊയ്ക്കോടി..”
അഭി മെല്ലെ അവളെ നോക്കി. പെട്ടന്ന് അവളുടെ ശബ്ദത്തിൽ ഉണ്ടായ വ്യത്യാസം അവൻ തിരിച്ചറിഞ്ഞു.
ഇത്രയും നേരം അവനോട് തർക്കുത്തരം പറഞ്ഞു നടന്ന പെണ്ണ് ആണ്..
പെട്ടന്ന് ഇത് എന്തെ പറ്റിയത്.. നന്ദു അവളെ നോക്കി..
“എന്താടി… എന്ത് പറ്റി..”
“ഹേയ് ഒന്നുമില്ല ടി… നീ ആ കുട ഇങ്ങു താ… ഞാൻ വൈകിട്ട് വീട്ടിൽ കൊണ്ട് വന്നു തരാം… ലളിത ചേച്ചിടെ അടുത്ത് തയ്യ്ക്കാൻ കൊടുത്തത് മേടിക്കാൻ വരും..”
അതും പറഞ്ഞു അവൾ കുട മേടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
“അവള് പോട്ടെ.. നീ വാ നന്ദു… നമ്മൾക്ക് എന്തെങ്കിലും കഴിക്കാം.. വിശന്നിട്ടു വയ്യ..”
അവൻ ഉച്ചത്തിൽ പറയുന്നത് ഗൗരി കേട്ടു..
ഒഴുകി വന്ന കണ്ണുനീർ ഒപ്പി കൊണ്ട് അവൾ വേഗത്തിൽ നടന്നു.
തുടരും..
(ഹായ് dears…. ഗൗരിയെയും അഭിയേയും ഇഷ്ടം ayo…)