Celebrities

ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഇപ്പോഴത്തെ കുട്ടികള്‍ മാറിപ്പോയി ഇരിക്കും; അത് വേദനയാണെന്ന് ഇന്ദ്രൻസ് | Indrans says that when they go to the location, the new generation children will sit down and it’s a pain

മലയാള സിനിമയ്ക്ക് എന്നും ഒഴിച്ചുകൂടാനാകാത്ത താരമാണ് ഇന്ദ്രൻസ്. ഒരുകാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച താരം. പിന്നീട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ഹാസ്യ നടൻ എന്നതില്‍ നിന്നും ഇന്ന് കരുത്തുറ്റ കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ആരെയും വിസ്മയിപ്പിച്ചു. ഇപ്പോഴിതാ, പഴയ കാലത്തെയും പുതിയ കാലത്തെയും സിനിമാ ലൊക്കേഷൻ അനുഭവങ്ങളിലെ വ്യത്യാസത്തെപ്പറ്റി പറയുകയാണ് ഇന്ദ്രൻസ്. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇപ്പോഴുള്ള സിനിമാക്കാരും പഴയതുപോലെ തന്നെ വളരെ ഫ്രണ്ട്ലി ആയിട്ടാണ് വർക്ക് ചെയ്യുന്നതെന്നും
എന്നാല്‍ അതുപോലെ തനിക്ക് പറ്റുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴത്തെ കുട്ടികള്‍ കൂടിയിരിക്കുന്നിടത്ത് നമ്മള്‍ ചെന്നാല്‍ അവർ മാറിപ്പോയി ഇരിക്കുകയാണ്‌. നമ്മുടെ അച്ഛനോ അമ്മയോ അടുത്തേക്ക് വന്നാല്‍ കുട്ടികള്‍ മാറിപ്പോയി ഇരിക്കാറുണ്ടല്ലോ, അതുപോലെ അവർ അവരുടെ തരക്കാരുമായി ഒരുമിച്ചിരിക്കുകയാണെന്നും ആ അകലം തന്നെപ്പോലെ പ്രായമായ ആള്‍ക്കാർ അനുഭവിക്കുന്നുണ്ടെന്നും ഇന്ദ്രൻസ് വേദനയോടെ പറയുന്നു. അതേസമയം അവരുടെ കൂട്ടുകെട്ടും കൂടിച്ചേരലും ആഘോഷവുമൊക്കെ സിനിമാ സെറ്റില്‍ ഉണ്ട്. അവർക്ക് സ്വാതന്ത്ര്യമായി സംസാരിക്കാൻ കഴിയുന്നുണ്ടാകില്ല. ഒഴിവാക്കല്‍ അല്ലെങ്കില്‍ പോലും നമുക്ക് അത് അറിയാമെന്നും നടൻ കൂട്ടിച്ചേർത്തു. മാത്രമല്ല പണ്ട് ചെയ്തിരുന്ന കഥാപാത്രങ്ങള്‍ ചെയ്യാൻ ഇന്ന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ മനസ് പിന്നോട്ട് വലിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

അതേസമയം താരസംഘടനയായ അമ്മയുടെ യോഗം നടന്ന വേദിയിൽ മോഹൻലാലും ഇന്ദ്രൻസും പരസ്പരം സ്നേഹചുംബനങ്ങളേകുന്ന ഒരു വീഡിയോ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് ഒരുക്കിയ ആദരവിലാണ് നടൻ ഇന്ദ്രൻസിന് ഉപഹാരം സമ്മാനിച്ചതിനു ശേഷം മോഹൻലാൽ ചുംബിച്ചത്. പിന്നാലെ ഇന്ദ്രൻസും മോഹൻലാലിന് ചുംബനം നൽകുകയായിരുന്നു. ‘‘ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ല’’ എന്ന് മോഹൻലാൽ പറഞ്ഞപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ സ്നേഹചുംബനം. പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നടൻ സിദ്ദിഖ് സമീപമുണ്ടായിരുന്നു. വേദിയിൽനിന്നുള്ള ചിത്രങ്ങൾ ചുരുങ്ങിയ നേരം കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തു.