രക്ഷപെടാൻ ശ്രമിക്കുന്തോറും കുരുക്ക് കൂടുതൽ മുറുകുന്ന വഴികൾ. സിനിമകളിൽ ഒക്കെ ഇത്തരത്തിലുള്ള വഴികളെ കുറിച്ചൊക്കെ നാം കണ്ടിട്ടും കേട്ടിട്ടുമുണ്ടാകും. എന്നാൽ സിനിമയിൽ മാത്രമല്ല യഥാർത്ഥത്തിലുമുണ്ട് ഇത്തരത്തിലുള്ള വഴികളും ,സ്ഥലങ്ങളൂമൊക്കെ . ഗ്രീസിലെ മിനോസ് എന്ന രാജാവാണ് ആദ്യത്തെ ലാബിരിന്ത് നിർമിച്ചതെന്നു കരുതുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ലാബിരിന്ത് നിലനിൽക്കുന്ന സ്ഥലമാണ് ലക്നൗവിലെ ബഡാ ഇമാംബ.ഇതിന്റെ ഭാഗമായുള്ള, ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ലാബിരിന്താണു ഭൂൽ ഭുലയ്യ. അവധിലെ നവാബായിരുന്ന അസഫ് ഉൽ ദൗലയാണ് ബഡാ ഇമാംബരയും ഭൂൽ ഭുലയ്യയും നിർമിച്ചത്.
ഈ മനോഹരമായ പൈതൃക വാസ്തുവിദ്യ നിഗൂഢതകളും ചരിത്രങ്ങളും ഉൾക്കൊള്ളുന്നു. ഈ സ്മാരകത്തിനുള്ളിലെ ഓരോ കല്ലും ഒരു രഹസ്യമാണ് . നിങ്ങൾക്ക് ദിശകൾ തെറ്റുകയും വഴികൾ മറക്കുകയും ചെയ്യുന്ന സ്ഥലം എന്നാണ് ഭൂൽ ഭുലയ്യ എന്ന വാക്കിന്റെ അർഥമെന്ന് ഭാഷാവിദഗ്ധർ പറയുന്നു . ഹാഫീസ് കിഫായത്തുല്ല എന്ന ശിൽപിയാണ് ബഡാ ഇമാംബരയുടെ നിർമാണഘടന ആവിഷ്കരിച്ചത്. ബഡാ ഇമാംബരയിലെ ഏറ്റവും ശ്രദ്ധ ക്ഷണിക്കുന്ന കാര്യം ഭൂൽ ഭുലയ്യ തന്നെയാണ്.ആയിരത്തിലധികം വഴികളും 468 ഒരേ പോലിരിക്കുന്ന വാതിലുകളും ഏതൊരാളെയും വഴി തെറ്റിക്കാൻ പ്രാപ്തമാണ്
14 വർഷമെടുത്തായിരുന്നു നിർമിതി. 1780ൽ അവധിൽ കടുത്ത ക്ഷാമം വരികയും ജനങ്ങൾ പട്ടിണിയാകുകയും ചെയ്തു. ജനങ്ങൾക്ക് ഒരു വരുമാനമാർഗവും തൊഴിലുമാകട്ടെ എന്ന നിലയിലായിരുന്നു ബഡാ ഇമാംബരയുടെ നിർമാണം .അകത്തേക്കു കടക്കാൻ ആയിരത്തിലധികം വഴികളുണ്ടെങ്കിലും പുറത്തിറങ്ങാൻ രണ്ടെണ്ണം മാത്രമാണുള്ളത്. ഭൂൽ ഭുലയ്യയിൽ ഒട്ടേറെ പരിചയസമ്പന്നരായ ഗൈഡുമാരുണ്ട്. അതിനാൽ തന്നെ അകത്തുകയറിയാലും വഴി തെറ്റിയാലും സുരക്ഷിതമായി പുറത്തിറങ്ങാൻ പ്രശ്നമില്ല.
ഈ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ നവാബി കാലഘട്ടത്തിന്റെ അനുഭവം ലഭിക്കും. ചുറ്റുമുള്ള ഈ ഭീമാകാരമായ നിർമ്മിതികൾ കാണുകയും രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കാലഘട്ടത്തിൽ അവർക്ക് എങ്ങനെയുള്ള ജീവിതം ഉണ്ടായിരുന്നുവെന്ന് സങ്കൽപ്പിക്കുകയും ചെയ്യും.
കൊത്തുപണികളും ഡിസൈൻ പാറ്റേണും നമ്മെ അത്ഭുതപ്പെടുത്തും. ഈ മുഴുവൻ ഘടനയ്ക്കും ഒരു തൂണോ ബീമോ ഇല്ല. എനത് തന്നെ അത്ഭുതമാണ്. മുകളില്ലേയ്ക് പോകാൻ ചില പടികൾ കയറിയാൽ അത് വീണ്ടും വീണ്ടും നമ്മെ താഴേയ്ക്ക്കാകും എത്തിക്കുക . മികച്ച വായുസഞ്ചാരം പ്രദാനം ചെയ്യുന്ന വിധത്തിലാണ് പൂർണ്ണമായ ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്. വായുവും വെളിച്ചവും അകത്തേക്ക് കടത്തിവിടാൻ ഭിത്തിയിൽ വെന്റുകളുണ്ട്. ലക്നൗ മുഴുവൻ ഒറ്റയടിക്ക് കാണാൻ ഇതിനു മുകളിൽ നിന്നാൻ സാധിക്കും. റൂമി ദർവാജ, ആസിഫി മസ്ജിദ്, ഹുസൈനാബാദ് ക്ലോക്ക് ടവർ എന്നിവയും അവിടെയുള്ള മറ്റെല്ലാ സ്മാരകങ്ങളും നമുക്ക് ഏറെ ആനന്ദം ഉളവാക്കുന്നതാണ്.