ഏഴാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ വരും വരെ നില നിന്നിരുന്ന സാമ്രാജ്യമാണ് കോംഗോ സാമ്രാജ്യം…ലുക്കേനി ലുവാ നിമിയാണ് കോംഗോ സാമ്രാജ്യ സ്ഥാപകൻ.ഇന്നത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രണ്ട് രാജ്യങ്ങളുടെ അതിർത്തിയിലൂടെ കോംഗോ നദി ഒഴുകുന്നു..ഒഴുകി ഒഴുകി ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോൾ ഇതിന്റെ ഇരു കരകളിലും ആയി രണ്ട് രാജ്യ തലസ്ഥാനങ്ങൾ കാണാം..
കിൻസാഷയിൽ എത്തുന്നതിന് തൊട്ട് മുമ്പ് കോംഗോ നദി വീതി കൂടി ഒരു തടാകം പോലെ ആകുന്നു…ഇതാണ് പൂൾ മലെബോ…മുമ്പ് ഇത് സ്റ്റാൻലി പൂൾ എന്ന് അറിയപ്പെട്ടിരുന്നു..ഇതിന് സമീപമാണ് ലിവിങ്സ്റ്റൺ വെള്ളച്ചാട്ടം..ലോക പ്രശസ്ത പര്യവേഷകനാണ് ഡേവിഡ് ലിവിംഗ്സ്റ്റൺ…ദീർഘ കാലം യാതൊരു വിവരവും ഇല്ലാത്തിരുന്ന, മരിച്ചു പോയി എന്ന് കരുതിയ അദ്ദേഹത്തെ തേടി ആഫ്രിക്കയിൽ എത്തിയ മറ്റൊരു പര്യവേഷകനാണ് ഹെൻറി മോർട്ടൺ സ്റ്റാൻലി…
ഒടുവിൽ സ്റ്റാൻലി ലിവിംഗ്സ്റ്റണെ കണ്ടുമുട്ടി….ആഫ്രിക്കയെ കറുത്ത ഭൂഖണ്‌ഡം എന്ന് വിളിച്ചത് ഈ ഹെൻറി മോർട്ടൻ സ്റ്റാൻലിയാണ്…തന്റെ പ്രശസ്തമായ ത്രൂ ദി ഡാർക്ക് കോന്റിനെന്റ് എന്ന പുസ്തകത്തിൽ ആണ് അദ്ദേഹം ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്‌ഡം എന്ന് വിളിച്ചത്…പൂൾ മലെബോ അല്ലെങ്കിൽ സ്റ്റാൻലി പൂൾ എന്നറിയപ്പെടുന്ന ഈ ജലാശയത്തിൽ ഒരു വലിയ ദ്വീപുണ്ട്…അതാണ് ഇലി എംബാമു ദ്വീപ്…ഇത് ബ്രാസവില്ല നഗരത്തിന്റെ ഭാഗമാണ്…180 ച. കി. മീ വിസ്തൃതി ഉണ്ട് ഈ ദ്വീപ്പിന്..അതായത് ഏകദേശം 50 കിലോമീറ്റർ നീളവും 35 കിലോമീറ്റർ വീതിയും ഉള്ള ഒരു ദ്വീപ്…
കോംഗോ നദി അത്ര നിസാരമല്ല..നൈൽ ഒരു സെക്കന്റിൽ ശരാശരി 30,000 ക്യൂബിക് മീറ്റർ ജലം മെഡിറ്ററേനിയൻ കടലിൽ തള്ളുമ്പോൾ കോംഗോ നദി ഒരു സെക്കന്റിൽ 41,000 ക്യൂബിക് മീറ്റർ ജലം അറ്റ്ലാന്റിക്കിൽ. തള്ളുന്നു…ആമസോൺ ആകട്ടെ ഒരു സെക്കന്റിൽ 1,75,000 ക്യൂബിക് മീറ്ററും..
മിസ്സിസിപ്പി നദി മെക്സിക്കൻ ഉൾക്കടലിൽ തള്ളുന്നതിന്റെ രണ്ടര ഇരട്ടി ജലം കോംഗൊ നദി കടലിൽ തള്ളുന്നു..നൈലിനെക്കാൾ പ്രാധാന്യമുള്ള നദിയാണിത്…മധ്യ ആഫ്രിക്കയിലെ പ്രധാന ഗതാഗത സ്രോതസ്സാണ് കോംഗോ നദി….
കോംഗോ നദിയിലും അതിന്റെ പോഷക നദികളിലും കൈ വഴികളിലും ആയി 15,000 കിലോമീറ്റർ ദൂരം സഞ്ചാര യോഗ്യമാണ്…
നാൽപ്പതോളം ജലവൈദ്യുത നിലയങ്ങളുണ്ട്…
ആഫ്രിക്കൻ ഭൂഖണ്‌ഡത്തിന് ഊർജ്ജം നൽകുന്നത് ഇവയാണ്..
സബ്-സഹാറൻ ആഫ്രിക്കയുടെ എല്ലാ വൈദ്യുതി ആവശ്യങ്ങളും പരിഹരിക്കുന്നത് കോംഗോ നദിയാണ്…
1480 ലെ അൽകാക്കോവസ് ഉടമ്പടി പ്രകാരം ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തത് പോർട്ടുഗലിന് കുത്തകാവകാശം ലഭിച്ചു..
തുടർന്ന് പോർച്ചുഗൽ രാജാവ്, ആഫ്രിക്കൻ തീരം പര്യവേക്ഷണം ചെയ്യാൻ ഡിയാഗോ കാവോ എന്ന പര്യവേഷകനെ അയച്ചു..
കോംഗോ നദി കണ്ടെത്തുകയും അതിൽ പ്രവേശിക്കുകയും ചെയ്ത ആദ്യ യൂറോപ്യൻ ഡിയാഗോ കാവോയാണ്….
1482 ൽ ആണ് അദ്ദേഹം കോംഗോ നദി കണ്ടെത്തിയത്..
Content highlight : The Kongo Empire and the Forking River