Celebrities

‘അതൊക്കെ ക്രൂ മെമ്പേഴ്‌സ് മനപ്പൂര്‍വം തരാതിരിക്കുകയായിരുന്നു’; ബിഗ്‌ബോസിനെതിരെ ആരോപണവുമായി ജാസ്മിന്‍-jasmin jaffar about bigboss house

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു യുട്യൂബറായ ജാസ്മിന്‍ ജാഫര്‍. മത്സരത്തില്‍ മൂന്നാം സ്ഥാനമാണ് നേടാനായത്. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിന്‍. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ഗബ്രിയുമായി ചേര്‍ന്ന് ലവ് ട്രാക്ക് കളിക്കാന്‍ തുടങ്ങിയതോടെ ആരാധകര്‍ ഹേറ്റേഴ്‌സായി മാറി. വളരെ പെട്ടന്നാണ് ഗബ്രിയുമായി സൗഹൃദം ജാസ്മിന്‍ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂര്‍വം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തില്‍ സഹമത്സാരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമിടയില്‍ വലിയ കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു.

സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസില്‍ അടുത്ത് ഇടപഴകിയത്. ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബര്‍ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിന്‍ ഹൗസിന് അകത്ത് ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്. ഗബ്രി-ജാസ്മിന്‍ അടുപ്പം കൂടിയപ്പോള്‍ പിതാവില്‍ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോണ്‍ കോള്‍ വന്നശേഷം ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാന്‍ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താന്‍ കമ്മിറ്റഡാണെന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് ഹൗസില്‍ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിന്‍ ബി?ഗ് ബോസിലേക്ക് പോയപ്പോള്‍ താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാന്റില്‍ ചെയ്തിരുന്നത് ഭാവി വരന്‍ അഫ്‌സല്‍ അമീറായിരുന്നു.

ഇപ്പോളിതാ ബിഗ്‌ബോസ് ക്രൂ മെമ്പേഴ്‌സിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് ജാസ്മിന്‍. ‘വീട്ടുകാര്‍ തനിക്കായി ബിഗ് ബോസിലേക്ക് ഡ്രസ്സുകളും മറ്റ് സാധനങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ ക്രൂ മെമ്പേഴ്‌സ് അത് മനപ്പൂര്‍വം തരാതിരിക്കുകയായിരുന്നു. ഷോ കഴിഞ്ഞ് ആഫ്റ്റര്‍ പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ക്രൂ മെമ്പേഴ്സ് തന്നെയാണ് ഇത് എന്റെ അടുത്ത് പറഞ്ഞത്. നമ്മളെ അവര്‍ കണ്‍ഫ്യൂസ് ചെയ്യിപ്പിക്കുകയായിരുന്നു ഇതിലൂടെ. അവര്‍ക്ക് ആ ഷോയ്ക്ക് അത് ആവശ്യമാണ്, നമുക്കൊന്നും പറയാന്‍ പറ്റില്ല. നമുക്ക് ഓരോ ദിവസവും പേമെന്റ് തന്നിട്ട് നമ്മളെ അവര്‍ അവിടെ നിര്‍ത്തുന്നതാണ്. പുറത്തിറങ്ങിയിട്ട് അയ്യോ ഇങ്ങനെ ചെയ്തെന്ന് പറഞ്ഞിട്ട് എന്ത് ചെയ്യാന്‍ പറ്റും. ഒന്നും ചെയ്യാന്‍ ആവില്ല. എനിക്കതില്‍ ഒരു പരാതിയുമില്ല. പക്ഷേ എന്നെ മാത്രമാണ് അവിടെ പോട്രേയ്റ്റ് ചെയ്തത’, ജാസ്മിന്‍ പറഞ്ഞു.