Careers

ഐഎസ്ആര്‍ഒയില്‍ ജോലി വേണോ? ഇതാ സുവർണ്ണാവസരം, വേഗം അപേക്ഷിക്കൂ | isro-invites-application

ഐഎസ്ആര്‍ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) അംഗീകൃത മെഡിക്കല്‍ ഓഫീസര്‍, ഡെര്‍മറ്റോളജിസ്റ്റ്, കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ തിരുവനന്തപുരത്തെ തിരുവല്ലയിലെ പള്ളിത്തുറയിലെ വി എസ് എസ് സി കോളനി ഹെല്‍ത്ത് സെന്ററില്‍ നിയമിക്കും.

വ്യക്തിഗത അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രായപരിധി 60 വയസ് ആണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ആറ് മാസത്തേക്ക് പോസ്റ്റ് ചെയ്യും. ഇത് പരസ്പര സമ്മതത്തോടെ നീട്ടാവുന്നതാണ്. താല്‍പര്യവും യോഗ്യതയുമുള്ള അപേക്ഷകര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം chsshelp@vssc.gov.in എന്ന ഇമെയിലിലേക്ക് അയയ്ക്കാം.

മെഡിക്കല്‍ ഓഫീസറായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 12000 രൂപ മുതല്‍ 36000 രൂപ വരെ ശമ്പളം ലഭിക്കും. ഡെര്‍മറ്റോളജിസ്റ്റായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓരോ കണ്‍സള്‍ട്ടേഷനും 400 രൂപ ശമ്പളം നല്‍കും. കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓരോ സന്ദര്‍ശനത്തിനും 5000 രൂപ മുതല്‍ 7500 രൂപ വരെ ശമ്പളം നല്‍കും.

മെഡിക്കല്‍ ഓഫീസര്‍ക്ക് സ്ഥിരമായ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനോട് കൂടിയ എം ബി ബി എസ് ബിരുദം ഉണ്ടായിരിക്കണം. ഡെര്‍മറ്റോളജിസ്റ്റിന് സ്ഥിരമായ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനോട് കൂടിയ എം ബി ബി എസ് ബിരുദം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് എം ഡി / ഡി എന്‍ ബി ഡെര്‍മറ്റോളജി ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥി മെഡിക്കല്‍ കൗണ്‍സിലില്‍ അധിക യോഗ്യതയുള്ള രജിസ്ട്രേഷനോടെ ഡെര്‍മറ്റോളജിയില്‍ പി ജി ഡിപ്ലോമ നേടിയിരിക്കണം.

കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റിന് സ്ഥിരമായ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനോട് കൂടിയ എം ബി ബി എസ് ബിരുദം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് എം ഡി / ഡി എന്‍ ബി ഡെര്‍മറ്റോളജി ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥി മെഡിക്കല്‍ കൗണ്‍സിലില്‍ അധിക യോഗ്യതയുള്ള രജിസ്ട്രേഷനോടെ ഡെര്‍മറ്റോളജിയില്‍ പി ജി ഡിപ്ലോമ നേടിയിരിക്കണം.

മൂന്ന് തസ്തികയിലേക്കും അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി ജി ബിരുദം / ഡിപ്ലോമ പൂര്‍ത്തിയാക്കി കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷ ജൂലൈ 15 നോ അതിന് മുമ്പ് സമര്‍പ്പിക്കാവുന്നതാണ്.

content highlight: isro-invites-application

Latest News