പ്രണയ മഴ
ഭാഗം 3…
വേഗത്തിൽ നടന്നു നീങ്ങുന്ന ഗൗരിയെ നോക്കി നന്ദുവും അഭിയും വണ്ടിയിൽ ഇരുന്നു.. പെട്ടന്ന് ഒരു ഉൾപ്രേരണയാൽ നന്ദു കാറിന്റെ ഡോർ തുറന്ന് കൊണ്ട് അവളുടെ പിറകെ ഓടി ചെന്നു എങ്കിലും അവൾ ആദ്യം വന്ന ബസിൽ കയറി വേഗം പോകുക ആണ് ചെയ്തത്.എന്തോ… അവൾ പോകും എന്ന് അവനും ഓർത്തില്ല..അഭിയുടെ മനസിലും ഒരു നീറ്റൽ പടർന്നു.അവളുട കണ്ണിലെ തിരയിളക്കം കണ്ടപ്പോൾ അവനും തോന്നി താൻ പറഞ്ഞത് ഇത്തിരി കൂടി പോയോ എന്ന്.
ഏട്ടാ… അവൾക്ക് വിഷമം ആയി ന്നു തോന്നുന്നു.. പാവം ന്റെ ഗൗരി….തിരികെ വന്നു കാറിലേക്ക് കയറിയ നന്ദു പരിഭവത്തോടെ അഭിയെ നോക്കി.”അതിനു മാത്രം ഒന്നും ഞാൻ പറഞ്ഞില്ലാലോ മോളെ.നീ കേട്ടത് അല്ലെ അവള് എന്നോട് തർക്കുത്തരം പറഞ്ഞു കൊണ്ട് ഇരിക്കുന്നത്.”.
എന്നാലും അവൾക്ക് ഒരുപാട് സങ്കടം ആയി.. അതാണ് അവൾ ഇറങ്ങി പോയത്..പിന്നീട് ഉള്ള മടക്ക യാത്രയിൽ നന്ദു നിശബ്ദ ആയി ഇരുന്നു..ഒരു തവണ ഗൗരിയുടെ ഫോണിലേക്ക് വിളിച്ചു എങ്കിലും അവൾ വീട്ടിൽ ഫോൺ വെച്ചിട്ട് ആണ് പോയത് എന്ന് സീതാമ്മ പറഞ്ഞു.
തിരികെ വീട്ടിലേക്ക് വന്നു കയറിയ പാടെ ഗൗരി മുറിയിൽ കയറി വാതിൽ അടച്ചു.അച്ഛനും അമ്മയും മഴ പെയ്തു തോർന്നപ്പോൾ തൊടിയിലേക്ക് ഇറങ്ങിയത് ആയിരുന്നു…കാറ്റത്തു വീണു കിടക്കുന്ന കപ്പയും വാഴയും ഒക്കെ നേരെ ആകുവാൻ..
ദാവണിയുടെ ഷോൾ എടുത്ത് അടുത്ത് കിടന്ന കസേരയിലേക്ക് ഇട്ട പാടെ അവൾ കട്ടിലിലേക്ക് കമഴ്ന്നു വീണു.തുമ്പ് കെട്ടി ഇട്ട അവളുടെ നീണ്ട മുടിയിഴകൾ അവൾക്ക് മറയായി വിരിഞ്ഞു കിടന്നു.
എന്തോ… തന്റെ നെഞ്ചകം വിങ്ങുന്നത് പോലെ അവൾക്ക് തോന്നി..താൻ ഇന്ന് വരെ ആരോടും ഒരു വാക്ക് കൊണ്ട് പോലും വഴക്കിനു ചെന്നിട്ടില്ല.. പക്ഷെ ഇന്ന് എന്തോ…. നന്ദു ന്റെ ഏട്ടനോട് വെറുതെ ഓരോന്ന് പറഞ്ഞു ശണ്ട കൂടി..
അതിൽ എവിടെയോ എന്തോ…. താൻ എന്താണ് അങ്ങനെ അവൾക്ക് തോന്നിയിരുന്നു..
പക്ഷെ…. തന്നെ അവൻ അഹങ്കാരി എന്ന് വിളിച്ചപ്പോൾ… തനിക്ക് ആഹാരം മേടിച്ചു തരാൻ മനസില്ല എന്ന് പറഞ്ഞപ്പോൾ അത് വരെ തോന്നാത്ത ഒരു നോവ് അവളെ കീഴ്പ്പെടുത്തി കളഞ്ഞു..
എന്താണ് എന്റെ ഗുരുവായൂരപ്പാ എനിക്ക് പറ്റിയത്… വെറുതെ ഇരുന്ന ഞാൻ ആണ്…. കാലത്തെ അമ്പലത്തിൽ പോയത് മുതൽ ഉള്ള കാര്യങ്ങൾ അവൾ വീണ്ടും വീണ്ടും ഓർത്തു.
അവളുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വന്നു എങ്കിലും അവളുടെ കൺപോളകൾക്ക് ഉള്ളിൽ നിന്നു രണ്ടു ഗോളങ്ങൾ അടർന്നു വീണതിന്റെ കാരണം എത്ര ആലോചിച്ചിട്ട് പോലും അവൾക്ക് മനസിലായില്ല..
ഗൗരി…. മോളെ… ഈ കുട്ടി എന്തെടുക്കുകയാ ആണ്… ദേ നന്ദു വന്നിരിക്കുന്നു… കേറി ഇരിക്കൂ മോളെ.. ഇത് ആരാണ് പുതിയ ഒരു അഥിതി….
അമ്മയുടെ ശബ്ദം തെക്കേ തൊടിയിൽ നിന്ന് ഉയർന്നു വന്നതും ഒരു കുളിർ കാറ്റ് വന്നു തന്നെ ഇക്കിളി പ്പെടുത്തിയത് പോലെ തോന്നി ഗൗരിക്ക്..
ഷോൾ എടുത്തു മാറിലേക്ക് ഇട്ടു കൊണ്ട് അവൾ വേഗം കോണിപ്പടികൾ ഇറങ്ങി താഴേക്ക് വന്നു..പരിഭവം നിറഞ്ഞ കണ്ണുമായി നിൽക്കുന്ന നന്ദുനെ കണ്ടു അവൾ..
ഓടി വന്നു നന്ദു അവളെ കെട്ടി പിടിച്ചു.
“നിനക്കു വിഷമം ആയോ… സോറി ടി. ഏട്ടൻ വെറുതെ നിന്നെ..”
ഹേയ്.. സാരല്ല്യ… നീ വാ എന്ന് പറഞ്ഞു കൊണ്ട് അവൾ നന്ദുനെ ചേർത്ത് പിടിച്ചു..
പിടയ്ക്കുന്ന മിഴിയോടെ അവൾ
ചുറ്റും നോക്കി..
കണ്ണൻ….. അവൾ ചുണ്ടനക്കി”മ്മ്… അവനെ കൂട്ടി ആണ് ഞാൻ ഇങ്ങട് വന്നത്…”മ്മ്എന്തോ ഒരു നഷ്ടബോധം പോലെ തോന്നിയോ തനിക്ക് എന്ന് ഗൗരി ഓർത്തു.സീതാമ്മ എടുത്തു വെച്ച ചൂട് മാറാത്ത ദോശയും വറ്റൽ മുളക് ചുട്ട് എടുത്ത ചമ്മന്തിയും കൂട്ടി മൂന്നാളും വയർ നിറച്ചു കഴിച്ചു.
“ടി.. അഭിയേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞതിന് നീ ക്ഷമിക്കണം കെട്ടോ.. ഏട്ടൻ വെറുതെഹേയ് അതൊക്കെ പോട്ടെടി… പെട്ടന്ന് എന്തോ എനിക്ക് വല്ലാണ്ട് വിഷമം വന്നു.. അതാണ്.മറ്റന്നാൾ പബ്ലിക് എക്സാം തുടങ്ങുക അല്ലേ… പഠിച്ചോ നിയ്…
. എന്റെ ഗൗരി ഇന്നലെ ഞാൻ കോളേജിൽ നിന്ന് വന്നപ്പോൾ ഏട്ടനും ഉണ്ടായിരുന്നു വീട്ടിൽ.. വെറുതെ കത്തി വെച്ച് ഇരുന്നു.. രാത്രി ഉറങ്ങിയപ്പോൾ 12മണി കഴിഞ്ഞു.. ഇനി ഇപ്പൊ വീട്ടിൽ ചെന്നിട്ട് ഇരുന്ന് പഠിക്കണം..
മ്മ്..നീ വരുന്നോടി.. നമ്മൾക്ക് ഒരുമിച്ചു ഇരുന്നു പഠിക്കാം..ഓഹ് ഇല്ലടി… നിന്റെ അഭിയേട്ടൻ പോയിട്ടേ ഞാൻ ഇനി അങ്ങോട്ട് ഒള്ളൂ..അതെന്താ.ഹേയ് ഒന്നും ഇല്ല…അതിന് ഏട്ടൻ എപ്പോളെ പോയി.എന്നെ വീട്ടിൽ ഇറക്കിയതും ഏട്ടൻ പോയി. അതല്ലെ ഞാൻ കണ്ണനും ആയി വന്നത്..നന്ദുന്റെ ചെറിയച്ഛന്റെ മോൻ ആണ് ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന കണ്ണൻ.
ങേ അപ്പോൾ അഭിയേട്ടൻ പോയോ…നീ വാടി നമ്മൾക്ക് ഒരുമിച്ചു ഇരുന്നു പഠിക്കാം.നന്ദു വീണ്ടും പറഞ്ഞു.മ്മ്.. വരാം… നീ ഇവിടെ ഇരിക്ക്.. ഞാൻ ഈ വേഷം ഒന്ന് മാറട്ടെ.ഇനി എന്നാ മാറാൻ ആണ്.. ഇത്ആണ് ഗൗരി.. നീ വാ..അവൾ വീണ്ടും കൈയിൽ പിടിച്ചപ്പോൾ പഠിക്കാൻ ഉള്ള ബുക്സ് എടുത്തു കൊണ്ട് അമ്മയോട് യാത്ര പറഞ്ഞു കൊണ്ട് അവളും നന്ദുന്റെ കൂടെ പോയി.
മൂവാണ്ടൻ മാവിന്റെ ചില്ലയിൽ ഇരുന്നു കാക്കകൾ ബഹളം വെക്കുന്നു..രണ്ടു ദിവസം ആയിട്ട് പെയ്യുന്ന മഴ ആയിരുന്നു… ഇത്തിരി വെട്ടം തെളിഞ്ഞതും ആഹാരത്തിനായി ഉള്ള കലപില കൂട്ടം ആണ് അവർ
നന്ദുന്റെ വീട്ടിൽ എത്തിയതും അറിയാതെ അവളുടെ മിഴികൾ അഭിയുടെ മുറിയിലേക്ക് നീണ്ടു..
നീ എന്താ നോക്കുന്നത്… ഏട്ടൻ അവിടെ ഇല്ലടി… ഏട്ടൻ പോയി..മ്മ്…തന്നെ കുറച്ചു മുൻപേ വേദനിപ്പിച്ചു കരയിച്ച ആൾ ആണ്. ആഹ് അയാൾ പോകട്ടെ…അതിന് തനിക്കെന്താ…രണ്ടാളും കൂടി നന്നായി ഇരുന്നു പഠിച്ചു…
ഉച്ചക്ക് നന്ദുവും ഗൗരിയും കൂടെ ഭക്ഷണം ഒക്കെ കഴിച്ചു.. അതിനിടക്ക് നന്ദുനെ അമ്മയും അച്ഛനും വിളിച്ചു സംസാരിച്ചു..ഉച്ച കഴിഞ്ഞു ആണ് ഗൗരി അവളുട അടുത്ത് നിന്നും മടങ്ങിയത്.അവൾ തിരികെ വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മയും കൂടെ പച്ചക്കറികൾ എല്ലാം എടുത്തു വെയ്ക്കുക ആണ്. ചീരയും പാവലും വെണ്ടയും എല്ലാം ഉണ്ട്..
മഴയത്തു വീണു കിടന്നവ ഒക്കെ അച്ഛൻ എടുത്തു കൊണ്ട് വന്നത് ആണ്.മോളെ… നീ ലക്ഷ്മിയെ ഒന്ന് വിളിക്ക്.. അവളോട് ഇത്രടം വരെ വന്നു പോകാൻ പറ. കുറച്ചു അവൾക്ക് കൊടുത്തു വിടാം.. എല്ലാം ദേ കണ്ടില്ലേ മണ്ണിലേക്ക് മറിഞ്ഞു പോയത് ആണ്..ഗൗരി ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു.
പക്ഷെ മഴ ആയത് കൊണ്ട് കുഞ്ഞിനെ ആയിട്ട് വീട്ടിലേക്ക് വിടില്ല എന്ന് ആണ് അവൾ പറഞ്ഞത്.അത് കേട്ട് സീതക്ക് വീണ്ടും വിഷമം ആയി..അമ്മേ നാളെ ഞാൻ നന്ദു നു കൊണ്ട് പോയി കൊടുക്കാം.. അത് ഒക്കെ അമ്മ അവിടെ വെച്ചേക്ക്…
അവൾ തന്റെ റൂമിലേക്ക് പോയിനീലകണ്ണാടിക്ക് മുന്നിൽ അവൾ നന്നു.ദാവാണിയുടെ ഷോൾ മെല്ലെ അവൾ മാറ്റി..തന്റെ പ്രതിബിബം നോക്കിയതും അവൾക്ക് എന്തോ വല്ലാത്ത നാണം തോന്നി..
ശോ.. ഈ കോലത്തിൽ ആണല്ലോ അയാൾ എന്നെ കണ്ടത്…. അവൾക്ക് വീണ്ടും തന്റെ ഉടലിലേക്ക് നോക്കാൻ തോന്നിയില്ല..
അയാൾക്ക് എന്ത് തോന്നിയോ ആവോ… ചെ….ആരുടെയും മുന്നിൽ വെച്ച് തനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..
കാച്ചെണ്ണ എടുത്തു അവൾ നീണ്ട മുടിയിൽ പെരട്ടി.. ഒരു തോർത്തും എടുത്തു കൊണ്ട് കുളിക്കാനായി പോയി.
******
“ആരോരാൾ പുലർ മഴയിൽ
ആർദ്രമാം ഹൃദയവുമായി
ആദ്യമായി നിൻ മനസ്സിൽ
ജാലകം തിരയുകയായി
പ്രണയമൊരു തീനാളം
അലിയു നീ ആവോളം
പീലി വിടരും….. നീല മുകിലേ…
…..
വിദ്യാ സാഗർ അതിമനോഹരമായി സംഗീതം പകർന്ന ഗാനം കേട്ടു കൊണ്ട് കിടക്കുക ആണ് അഭിഷേക്…
അവന്റ മനസ്സിൽ നിറയെ അവൾ ആണ്….
ദാവണി ഉടുത്തു തന്റെ മുന്നിൽ വന്ന പുലർകാല കന്യക ..
കാലത്തെ ഉണർന്നു വെറുതെ ബെഡിൽ കിടക്കുക ആയിരുന്നു.
ചെമ്പക പൂവിന്റെ സുഗന്ധം തന്നെ മത്തു പിടിപ്പിക്കും പോലെ അവനു തോന്നി..
ഇത് ഇപ്പൊ എവിടെ നിന്ന് ആണ് എന്നോർത്ത് കൊണ്ട് ആണ് അവൻ മുറിക്ക് വെളിയിൽ വന്നത്..
ആരെയും കണ്ടില്ല…
അവൻ തിരിഞ്ഞു നടന്നപ്പോൾ ആണ് ഒരു കൊലുസിന്റെ കൊഞ്ചൽ കേട്ടത്.. കൂടെ ഒരു വള കിലുക്കവും.
അവൻ വാതിൽ പാളി മെല്ലെ തുറന്നപ്പോൾ കണ്ടു..
നിതംബം വരെ വീണു കിടക്കുന്ന മുടിയിഴകൾ.. കുളിപ്പിന്നൽ പിന്നി അതിൽ തിരുകി വെച്ചിരിക്കുന്ന കൃഷ്ണതുളസി… നീണ്ടു മെലിഞ്ഞ കൈകൾക്ക് മാറ്റു കൂട്ടുന്ന കുപ്പിവളകൾ..ദാവണി യുടെ ഷോൾ എടുത്തു അതിലെ വെള്ളം കുടഞ്ഞു കളയുക ആണ് അവൾ.
പെട്ടന്ന് അവൾ തിരിഞ്ഞു..
ഒന്നേ നോക്കിയൊള്ളു…
ചന്ദനത്തിന്റെ നിറം ആയിരുന്നു അവൾക്ക്. അവളുട മാറിടം വിറകൊള്ളുന്നതായി അവനു തോന്നി.. സ്വർണവർണമാർന്ന അവളുടെ വരിതീർത്ത രോമങ്ങൾക്ക് താഴെ ഉള്ള ആലില വയറിൽ പൂത്ത താമര പൊയ്കയിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു.
പെട്ടന്ന് ആണ് അവനു പോലും സ്ഥലകാല ബോധം ഉണ്ടായത്..
ഒരു നിമിഷം കൊണ്ട് അവളുടെ ഷോൾ കൈക്ക് ഉള്ളിൽ ആക്കിയിരുന്നു അവൻ..
അതികം ചമയങ്ങളോ ചായകൂട്ടുകളോ ഒന്നും ഇല്ലാത്ത ഒരു സുന്ദരി..
ഇരു കൈകളും മാറിൽ പിണഞ്ഞു കൊണ്ട് അവൾ അവനോട് ഷോൾ ചോദിച്ചപ്പോൾ അവളെ വിറക്കുക ആയിരുന്നു..
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു.
വീണ്ടും വീണ്ടും അവളെ കാണുവാനും ഈ കൈകുമ്പിളിൽ ചേർത്ത് പിടിക്കുവാനും ഒരു മോഹം..
ഒരുപാട് സുന്ദരികളെ കണ്ടിട്ടുണ്ട്.. പക്ഷെ… പക്ഷെ..എല്ലാവരിൽ നിന്നും വ്യത്യസ്തമായ എന്തോ ഒന്നു അവളിൽ ഉണ്ട്.. അവളുടെ മിഴികളിലെ കാന്തിക വലയത്തിൽ പ്പെട്ടു പോകുന്ന പോലെ ഒരു തോന്നൽ..
അഭി… നീ ബാഗ് ഒക്കെ പാക്ക് ചെയ്തോ മോനെ…
മ്മ്.. എല്ലാം സെറ്റ് ആക്കി അമ്മേ..കൊല്ലത്തു ഉള്ള ഒരു ബാങ്കിൽ അവനു ജോലി കിട്ടി.മറ്റന്നാൾ അവനു ജോയിൻ ചെയണം.. അതിനു വേണ്ടി എല്ലാ ബന്ധു വീട്ടിലും ഒരു ഓട്ട പ്രദക്ഷിണം ഒക്കെ വെച്ചു കഴിഞ്ഞു ഉള്ള വരവ് ആയിരുന്നു അവൻ.. അവസാനം ആണ് രേഖ ചിറ്റയുടെ വീട്ടിൽ അവൻ ചെന്നത്.
അവിടെ വെച്ച് ആണ് ഗൗരിയെ കണ്ടതും സംഭവങ്ങൾ ഒക്കെ അരങ്ങേരിയതും.. പക്ഷെ.. അവളുടെ കണ്ണീർ കണ്ടപ്പോൾ എന്തോ വല്ലാത്ത വിഷമം തോന്നി.. നന്ദുനെ വേഗം പറഞ്ഞു വിട്ടിട്ട് അവൻ കാത്തിരുന്നു..
അവളും ആയി പടികൾ കയറി വരുന്ന ഗൗരിയെ അവൻ ഒളിഞ്ഞു നിന്നു കണ്ടു.. നന്ദു അടുത്ത് നിന്നു മാറുമ്പോൾ ഒക്കെ ആ കണ്ണുകൾ ആരെയോ തിരയും പോലെ…. എന്തോ ഒരു നഷ്ടബോധം അവളിൽ നോവായി പെയ്തു ഇറങ്ങും പോലെ അവനു തോന്നി..
“മോനെ അഭി….”
അമ്മ വീണ്ടും വിളിച്ചു..
എടാ… ഹരി വിളിച്ചു.. വീട് ശരി ആയിന്നു… മീര യിടെ അച്ഛൻ പോയി കണ്ടു.. തരക്കേടില്ല എന്നാണ് പറഞ്ഞത്.
“മ്മ്… അമ്മ എല്ലാം പാക്ക് ചെയ്തോ… ദേവൂന്റെ അഡ്മിഷൻ കൂടെ ശരി ആക്കണം.
അഭിഷേകിനു ന്റെ ചേട്ടൻ ഹരികൃഷ്ണനും ഭാര്യ മീരയും ടെക്നോ പാർക്കിൽ ആണ് വർക്ക് ചെയുന്നത്. അനിയത്തി ദേവു പ്ലസ് വൺ വിദ്യാർത്ഥിനി ആണ്. അഭിഷേക് എം ടെക് കഴിഞു. ബാങ്ക് ടെസ്റ്റ് എഴുതി ആദ്യത്തെ തവണ തന്നെ അവനു ജോലിയും കിട്ടി.
അവന്റെ അമ്മ സുധർമ്മ സംഗീത അധ്യാപിക ആണ്.
മീരയുടെ നാട് കൊല്ലത്തു ആണ്. അതുകൊണ്ട് അവളുടെ അച്ഛൻ ആണ് അവർക്ക് താമസിക്കാൻ ഉള്ള വീട് ശരി ആക്കി കൊടുത്തത്.
നാളെ കാലത്തെ അവർ എല്ലാവരും പുറപ്പെടും.
തുടരും.