ഹൃദയരാഗം
Part 8
ആ കിടപ്പിൽ തന്നെ അവൻ മയങ്ങി പോയിരുന്നു, ഇടയ്ക്ക് നെറ്റിൽ ഒരു മൃദു സ്പർശം എറ്റപ്പോഴാണ് കണ്ണുകൾ തുറന്നത്, കണ്ണ് തുറന്നതും പുഞ്ചിരിച്ച മുഖത്തോടെ അമൃത മുൻപിലുണ്ട്, ” ചേട്ടൻ എന്താ പതിവില്ലാതെ ഈ സമയത്ത് ഉറക്കം, സ്കൂൾ യൂണിഫോമിൽ ആണെങ്കിലും ചിരിയോടെയാണ് അവളുടെ ചോദ്യം…… ഈ വീട്ടിൽ ആകെ തന്നെ സ്നേഹിക്കുന്നുവെന്ന് തോന്നിയിട്ടുള്ളത് അവൾ മാത്രമാണ്, സ്വന്തം അച്ഛന്റെ മകൾ അല്ലെങ്കിൽ പോലും ഒരു ഗർഭപാത്രം മാത്രമേ തങ്ങൾക്ക് അവകാശമായി പറയാനുള്ളൂ, എങ്കിലും പെറ്റ വയറിനേക്കാൾ തന്നെ അവൾ മനസ്സിലാക്കിയിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ട്… സ്നേഹിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്, മനം തകർന്നവന് എന്നും ആശ്വാസം ആയവൾ, തന്റെ അനുജത്തി അമൃത…!
” ഒരു തലവേദന പോലെ തോന്നി അപ്പൊൾ ഇങ്ങ് പോന്നു, നീ നേരത്തെ ആണോ….? ” നേരത്തെയൊ..? താമസിച്ച, വല്ലപ്പോഴും വീട്ടിൽ വരണം, ഞാൻ ഏതു സമയത്ത് വരുന്ന എന്ന് അറിയാൻ പറ്റൂ, ചേട്ടൻ എന്താ പകൽസമയത്ത് ഇങ്ങോട്ട് വരാത്തത്… വേദനയോടെ ചോദിച്ചു അവൾ… ” നിനക്കറിയാലോ ഞാൻ വരുമ്പോൾ തന്നെ തുടങ്ങും അമ്മ എന്തെങ്കിലും പറയാൻ, പിന്നെ എൻറെ മൂഡ് പോകും, ” ചിലപ്പോൾ രാത്രിയിലും ഇങ്ങോട്ട് കാണാറില്ലല്ലോ, ”
രാത്രിയിൽ ആ ഷെഡ്‌ഡിൽ കിടക്കുന്ന എനിക്കിഷ്ടം, അവിടെ അച്ഛൻ ഉണ്ടാവും…. ” ചേട്ടൻ അച്ഛൻ എങ്കിലും ഉണ്ട്, എനിക്ക് എല്ലാം പറയാൻ ചേട്ടൻ അല്ലാതെ ആരാ ഉള്ളത്…? പെട്ടന്ന് ആ മിഴികളിൽ നീർ പൊടിഞ്ഞു.. ” അതെന്താ നീ അങ്ങനെ പറഞ്ഞത്….? ” ചേട്ടൻ വൈകിട്ട് ഇവിടെ വേണം, അച്ഛന് വരുമ്പോൾ എനിക്ക് പേടിയാ, ഒരു നിമിഷം അവൻറെ കണ്ണിൽ അപായ സൂചകമായ് ഒരു നോട്ടം മിന്നി, അയാള് നിന്നെ എന്തെങ്കിലും ചെയ്തോ..?
” ഇല്ല ചേട്ടാ…. പക്ഷേ കുളി കഴിഞ്ഞ് വന്ന ശേഷം എപ്പോഴും നോക്കി നിൽക്കും, ഒരു കഥക് പോലുമില്ലാത്ത ഇവിടെ എങ്ങനെയാ സമാധാനത്തോടെ ഞാൻ…. ചേട്ടൻ കൂടി ഉണ്ടെങ്കിൽ എനിക്ക് ഒരു ധൈര്യംആണ്, നടുങ്ങി പോയി അനന്ദു…. ” അമ്മയോട് പറഞ്ഞില്ലേ നീ…. ” ഒരുവട്ടം പറഞ്ഞിട്ടും അമ്മ വിശ്വസിച്ചില്ല, അമ്മയ്ക്ക് അത്രയ്ക്ക് വിശ്വാസ അച്ഛനെ, ” ഇന്ന് മുതൽ ഞാൻ ഇവിടെ ഉണ്ടാവും, നീ പേടിക്കേണ്ട,പിന്നെ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ നിൻറെ കൈയിൽ കിട്ടുന്ന എന്തും എടുത്ത് പ്രേയോഗിച്ചോണം, അച്ഛൻ ആണ് എന്ന് ഒന്നും നോക്കണ്ട, കൈയ്യിൽ ഉള്ളത് എന്താണ് അത് എടുത്ത് തലമണ്ട അടിച്ചു പൊട്ടിക്കണം, ബാക്കി ചേട്ടൻ നോക്കിക്കോളാം, അവന്റെ ചെന്നിയിൽ നീല ഞരമ്പ് മുറുകി,
” ചേട്ടൻ ഇവിടെ ഉണ്ടെങ്കിൽ എനിക്ക് ഒരു വിശ്വാസമാണ്, ഇന്ന് സമയം കിട്ടുമെങ്കിൽ ഒന്ന് കറങ്ങിയാലോ…? വായനശാല വരെ ഒന്ന് പോണം ആയിരുന്നു, എനിക്ക് ഒരു പ്രോജക്ട് വേണ്ട കുറച്ച് സാധനങ്ങൾ വാങ്ങി എടുക്കാനുണ്ട്,ഇന്ന് ചേട്ടൻ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ” അതിനെന്താ നമുക്ക് വൈകുന്നേരം പോകാം, അവിടെ, ” എങ്കിൽ ഞാൻ കുളിക്കട്ടെ.. “അമ്മു…. പോകാൻ തുടങ്ങിയവളെ അവൻ പിടിച്ചു നിർത്തി… ” എന്താ ചേട്ടാ, ” നീ ഇടക്ക് വായനശാല പോകാറുണ്ടോ…?
” ചിലപ്പോഴൊക്കെ ഇങ്ങനെ എന്തെങ്കിലും പ്രോജക്ട് മറ്റോ എടുക്കേണ്ടി വരുമ്പോൾ, എന്താ…? ” അവിടെ സ്ഥിരമായി വരുന്ന ഒരു പെണ്ണ് ഉണ്ടല്ലോ, വെളുത്തു മെലിഞ്ഞ നീളം ഉള്ള ഒരു പെണ്ണ്….. ” ഇങ്ങനെ പറഞ്ഞാൽ എങ്ങനെ അറിയും, കുറെ പെൺകുട്ടികൾ വരില്ലേ, അതിൽ ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്താ പറയാ… കൊറേ ചേച്ചിമാർക്ക് വരുന്ന കണ്ടിട്ടുണ്ട്, ” നമ്മുടെ കവലയിലെ പലചരക്ക് കട നടത്തുന്ന വിശ്വന്റെ മോളെ, അല്പം മടിയോടെ ചോദിച്ചു.. ” ആ ചേച്ചിയൊ…? സയേഷയെ പോലെ ഇരിക്കുന്ന ചേച്ചി, ” സയേഷയോ…? ” മ്മ്, ആ ചേച്ചിയെ കണ്ടിട്ടില്ലേ, കവിള് ഒക്കെ വെളുത്തത് അല്ല ചുവന്നു ആണ് ഇരിക്കുന്നത്, തമിഴ് നടി സയേഷയെ പോലെയല്ലേ ഇരിക്കുന്നെ…?
ആ…. ഞാൻ കണ്ടിട്ടില്ല, ” പിന്നെ ഇപ്പൊൾ ആ ചേച്ചിയെ പറ്റി എന്നോട് ചോദിച്ചത്….? അവൻ ഒന്ന് പതറി…. ” എൻറെ ഒരു ഫ്രണ്ട് ചോദിക്കാൻ പറഞ്ഞതാ, വായനശാല പോകുന്ന പറഞ്ഞതുകൊണ്ട് ഞാൻ ചോദിച്ചതാ….
” കണ്ടിട്ടുണ്ട് പിന്നെ ആ ചേച്ചീ എൻറെ സ്കൂളിൽ തന്നെയായിരുന്നു പ്ലസ്ടുവിന് ഒക്കെ പഠിച്ചത്, നന്നായി ഡാൻസ് കളിക്കും, ഭരതനാട്യം കുച്ചിപ്പുടി ഒക്കെ കളിച്ചുട്ടുണ്ട് സ്കൂളിൽ, അങ്ങനെ അറിയാം… അതുകൊണ്ട്, ” എന്താ ചോദിക്കാൻ കാരണം…? ” പ്രത്യേകിച്ച് ഒന്നുമില്ല, ഞാൻ പറഞ്ഞില്ലേ അവൻ ചോദിക്കാൻ പറഞ്ഞതാ, അതുകൊണ്ട് ചോദിച്ചു എന്നേയുള്ളൂ….. നിന്നെ അറിയുമോ….? ” എന്നെ അറിയാൻ വഴി ഇല്ല, ഞാൻ കണ്ടിട്ടുണ്ട് എന്നേയുള്ളൂ…. പിന്നെ ഈ നാട്ടിൽ ആരെങ്കിലും നമ്മളോട് സംസാരിക്കാൻ വരുമോ ചേട്ടാ, ” ഒക്കെ മാറുമെടി…. മാറുന്ന ഒരു കാലം വരും ചേട്ടന് ജോലി കിട്ടട്ടെ, എൻറെ മോളുടെ കല്യാണം അടിപൊളിയായി നടത്തുന്നുണ്ട്… ”
അത് അല്ല ചേട്ടാ, എനിക്ക് പഠിക്കണം അച്ഛൻ, ഇപ്പോൾ തന്നെ പറയുന്നത് പത്താംക്ലാസ് ആയി ആറു കൊല്ലം കൂടെ കഴിയുമ്പോൾ എൻറെ കല്യാണം നടത്തണം ഏതോ ലോറിക്കാരൻ ആയിട്ട് എന്ന് , എങ്കിലും പഠിച്ച രക്ഷപെട്ടാൽ മതി, ” ചേട്ടൻ ഒരു കര പറ്റിയാൽ ആദ്യം രക്ഷിക്കുന്നത് മോളെയാ, നമ്മുടെ അമ്മയ്ക്ക് നേരം വെളുത്തിട്ടില്ല, നീ വേഗം പോയി കുളിച്ചിട്ടു വാ, നമുക്ക് ഒന്ന് കറങ്ങാം, തിരികെ വരുമ്പോൾ രാമേട്ടൻ കടേന്ന് നല്ല ചൂട് ചായയും ബോണ്ടയും വാങ്ങി തരാം, എങ്കിൽ ഞാൻ പെട്ടെന്ന് വരാമെന്ന് പറഞ്ഞു അവളോടി ബാത്റൂമിലേക്ക്,
എന്തിനാണ് താൻ ഇപ്പോൾ അവളോട് നീതുവിനെ പറ്റി ചോദിച്ചത് എന്ന് പോലും അവൻ അറിയില്ലായിരുന്നു, വായനശാല എന്ന് ആദ്യം അവൾ പറഞ്ഞപ്പോൾ മനസിലേക്ക് ഓടിവന്നത് ആ മുഖമാണ്… മനസ്സിൽ അവൾ സ്ഥാനംപിടിച്ചു തുടങ്ങിയോ എന്നൊരു സംശയം തോന്നാതിരുന്നില്ല, അങ്ങനെ ഒരു ഇഷ്ടം പോലും മനസ്സിൽ എടുക്കാൻ പാടില്ല,കത്തുന്ന വേനൽ ആണ് താൻ അതിൽ ഒരു വസന്തത്തിന് സ്ഥാനം ഇല്ല….
കുറേസമയം അനന്തുവിൻറെ വാക്കുകൾ ഏൽപ്പിച്ച വേദനയിൽ അങ്ങനെ തന്നെ ഇരുന്നു പോയിരുന്നു ദിവ്യ, ഇതിനിടയിൽ എപ്പോഴും അമ്മ വന്ന് കഥകിൽ തട്ടിയപ്പോഴാണ് വർത്തമാനകാലത്തിലേക്ക് തിരികെ വന്നത്, പെട്ടെന്ന് ബാത്റൂമിൽ പോയി മുഖം കഴുകി…. ” വിവേക് വന്നിട്ടുണ്ട്, നീ ഇതുവരെ വേഷം പോലും മാറിയില്ലേ….? പെട്ടെന്ന് മുഖം കഴുകി നല്ലൊരു വേഷമിട്ടു മുന്നിലേക്ക് വാ, അച്ഛനും വന്നിട്ടുണ്ട്… അത് പറഞ്ഞ് അമ്മ പോയപ്പോൾ ഇനി എതിർത്തിട്ടും ഫലമില്ലെന്നു തോന്നിയത് കൊണ്ട് പെട്ടെന്ന് മുഖം കഴുകി നല്ലൊരു ചുരിദാർ മാത്രമണിഞ്ഞു….. ഒരു ചമയങ്ങളുടെയും മെമ്പൊടി ഇല്ലാതെ പുറത്തേക്കിറങ്ങാൻ തുടങ്ങി, നില കണ്ണാടിയിലേക്ക് നോക്കി നിൽക്കുമ്പോൾ അറിയാതെ മനസ്സിൽ പല ചോദ്യങ്ങളുയർന്നു…..
ഈ സാഹചര്യത്തിൽ വിവേക് പകരം അനന്തുവേട്ടൻ ആയിരുന്നുവെങ്കിൽ എത്ര സന്തോഷം നിറഞ്ഞെനെ, ഒരുങ്ങിയാലും ഒരുങ്ങിയാലും മതിവരാതെ താൻ എന്തൊക്കെ ചെയ്തേനെ, ഇതിപ്പോൾ താൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരാളുമായി ഒരു പക്ഷേ താൻ പറയുന്ന കാര്യങ്ങൾ വിവേകിനെ മനസ്സിലായാലോ എന്ന ആ ഒരു വിശ്വാസം മാത്രമായിരുന്നു മനസ്സിൽ അവസാനമായി അടിയുറച്ചു പോയത്….അടുക്കളയിലേക്ക് ചെന്നപ്പോൾ ട്രെയിൻ ചായയും കുറച്ചു പലഹാരങ്ങൾ ഒക്കെ അമ്മ തന്ന വിട്ടു,
മുൻപിലെ മുറിയിലേക്ക് നടക്കുമ്പോൾ മനസ്സിന് വല്ലാത്ത വേദന തോന്നിയിരുന്നു, ” കഷണ്ടി കയറാർ ആയല്ലോ വിവേക്…. അച്ഛൻ ചോദിക്കുന്നു… ” അവിടുത്തെ വെള്ളം അല്ലേ മാമാ, കട്ടിയുള്ള വെള്ളം കോരി ഒഴിക്കുന്നത്, മുടി കൊഴിയാൻ വേറൊന്നും വേണ്ട, ചകിരി പോലെ ആകും മുടി ” ഏതായാലും ഈ വരവിന് നിശ്ചയം എങ്കിലും നടത്തണം, ” അമ്മയും പറയുന്നത് അങ്ങനെ ആണ്, വലിയ ആഹ്ലാദത്തോടെ അച്ഛൻ അയാളുടെ മുഖത്തേക്ക് ചോദിക്കുമ്പോൾ, ഒരു നിമിഷം എന്ത് പറയണം എന്ന് പോലും അറിയാതെ നിന്നു പോയിരുന്നു താൻ…. തന്നെ കണ്ടതും വിവേകിന്റെ മുഖം വിടരുന്നതും അവിടെ പുഞ്ചിരി തെളിയുന്നതും ഒക്കെ കണ്ടിരുന്നു,
” ഇതിന്റെ ഒന്നും ആവശ്യമുണ്ടായിരുന്നില്ല ഏട്ടാ, ഇവൻ അവളെ കാണാത്ത ഒന്നുമല്ലല്ലോ, ചടങ്ങുകളൊക്കെ അതിൻറെ രീതിക്ക് തന്നെ നടക്കട്ടെ… നിശ്ചയം നടത്താം, നിശ്ചയം നടന്ന ഒരു ആറുമാസത്തിനുള്ളിൽ എങ്കിലും കല്യാണം നടത്തണം, ഒരുപാട് താമസം വരാതിരിക്കുന്നതാണ് നല്ലത്. അച്ഛൻ പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ ആയിരുന്നു കൊണ്ടത്….. ” പിന്നെ എൻറെ ആയിട്ടുള്ള ഒരു അഭിപ്രായം പറയാം, വിശ്വൻ പറഞ്ഞു….
“എന്താ മാമാ ” ഞാൻ കുറേക്കാലം ഗൾഫിലായിരുന്നു എന്നുള്ള കാര്യം വിവേകിന് അറിയാലോ, ദിവ്യയ്ക്ക് ഓർമ്മ വെക്കുന്ന സമയത്താണ് ഞാൻ തിരികെ വരുന്നത്, ആ സമയത്ത് സുമ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്, മറ്റൊന്നുമല്ല ഭർത്താവും ഭാര്യയും എപ്പഴും ഒരുമിച്ച് ഉണ്ടാവണം, സുഖത്തിലും ദുഃഖത്തിലും… അതുകൊണ്ട് കല്യാണം കഴിയുമ്പോൾ ഇവളെ ഇവിടെ നിർത്തിയിട്ട പോവരുത് വിവേക്, ഒപ്പം തന്നെ കൊണ്ടുപോണം, എന്റെ ആഗ്രഹമാണത്,ഒരാൾ അവിടെ ഒരാൾ ഇവിടെ അത് ശരിയാവില്ല, കുട്ടി അങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം വിവേകിന്റെ മുഖത്ത് ഒരു ഞെട്ടൽ നിറഞ്ഞത് ദിവ്യ ശ്രദ്ധിച്ചിരുന്നു… തനിക്കുള്ള പ്രതീക്ഷയോടെ ഒരു കിരണം പോലെ അവൾക്ക് തോന്നി, ……
തുടരും…………