അമ്മ ജനറല്‍ബോഡി മീറ്റിങ്ങിന്റെ വളരെ സീരിയസ് ആയിട്ടുള്ള പല വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് വളരെ രസകരമായി ചിത്രീകരിക്കുന്ന ഒരു കുഞ്ഞു വീഡിയോ ആണ്. കഴിഞ്ഞദിവസം നടന്ന അമ്മ ജനറല്‍ബോഡി മീറ്റിങ്ങിനിടയില്‍ നടന്ന ഒരു സംഭവമാണ് വീഡിയോയില്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് വീഡിയോ ഇപ്പോള്‍. വൈറലാക്കിയിരിക്കുന്നതോ മലയാളികളുടെ പ്രിയതാരം സുരഭി ലക്ഷ്മി. നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഈ ചെറിയ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. നിരവധി കമന്റ്സുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
മലയാളത്തിന്റെ പ്രിയ നടന്മാരായ ടോവിനോ തോമസിന്റെയും അബൂസലീമിന്റെയും ഒപ്പമുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. സുരഭി ലക്ഷ്മി അബൂ സലീമിന്റെയും ടൊവിനോ തോമസിന്റെയും കൈകളില്‍ തൂങ്ങി ആടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ബാഹുബലി 2024 എന്നാണ് സുരഭി ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. മൂന്നുപേരും വളരെ ചിരിച്ച് നിക്കുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.് പുറകിലിരുന്ന് മനോജ് കെ ജയന് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
വെള്ള കോഡ് സെറ്റില്‍ ആണ് നടി സുരഭി ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മോഡേണ്‍ ലുക്കിലുള്ള നടിയുടെ ചിത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വളരെ കാഷ്വല്‍ ലുക്കിലാണ് അബു സലീം എത്തിയിരിക്കുന്നത്. വെള്ള ടീഷര്‍ട്ടും കറുത്ത ജീന്‍സും. വളരെ സിമ്പിള്‍ ആയിട്ട് ഒരു മോഡേണ്‍ ബോയ് പോലെയാണ് ടൊവിനോ എത്തിയിരിക്കുന്നത്. ബ്ലാക്ക് ടീഷര്‍ട്ടും ഗ്രേ പാന്റ്സ് ഒക്കെ ഇട്ട് നല്ലൊരു കിടിലന്‍ ചെത്ത് ലുക്ക്. നിരവധി കമന്റ്സുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഇതെല്ലാം കണ്ടു പിറകിലിരുന്ന് ചിരിക്കുന്ന മനോജേട്ടന് എന്നാണ് ഒരു കമന്റ് എത്ര കിലോ ഉണ്ടെന്നും കമന്റില്‍ ഒരാള്‍ ചോദിച്ചിരിക്കുന്നു. എന്തായാലും വളരെ രസകരമായി ചിത്രീകരിച്ച ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.