താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് നടൻ ടോവിനോ തോമസ്. “ഞാൻ പരാജയപ്പെട്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്പോൾ. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു” എന്നായിരുന്നു പിഷാരടി പ്രതികരിച്ചത്. രമേഷ് പിഷാരടിയുടെ ആവശ്യം ന്യായമാണ് എന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായ സംഭവത്തിന്റെ വെളിച്ചത്തില്‍ തിരുത്തലുകള്‍ ഉണ്ടാകും എന്നും ടൊവിനോ തോമസ് പറഞ്ഞു.
ഇത് സാഹചര്യവശാല്‍ സംഭവിച്ചത് പോയതാണ്. തീര്‍ച്ചയായും തെറ്റായിപ്പോയി, അത് തിരുത്തുകയും ചെയ്യും. ഒരു പരാതിയായിട്ട് പോലുമല്ല അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്. വരുംകാലങ്ങളില്‍ ശ്രദ്ധിക്കാനാണ് പറഞ്ഞിട്ടുള്ളത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി കൊണ്ട് പറഞ്ഞതാണ്.
ജൂണ്‍ 30 നായിരുന്നു അമ്മ തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാലും ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറല്‍ സെക്രട്ടി, വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. ജനറല്‍ സെക്രട്ടറിയായി സിദ്ദീഖ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, ജോയന്റ് സെക്രട്ടറിയായി ബാബുരാജും തിരഞ്ഞെടുക്കപ്പെട്ടു.
ഇതിന് പുറമെ 11 അംഗ എക്‌സിക്യൂട്ടീവ് കൂടി ചേരുന്നതാണ് സംഘടനയുടെ ഭരണ സമിതി. ഈ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രമേഷ് പിഷാരടി, റോണി വര്‍ഗീസ് എന്നിവര്‍ പരാജയപ്പെട്ടു എന്നതായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ താന്‍ പരാജയപ്പെട്ടതല്ല എന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റ് വനിതകള്‍ക്ക് നല്‍കണം എന്നുള്ളതിനാല്‍ മാറി കൊടുക്കുകയായിരുന്നു എന്നുമാണ് പിഷാരടി പിന്നീട് വ്യക്തമാക്കിയത്.
കൂടുതല്‍ വോട്ട് നേടി ജയിച്ചിട്ടും പരാജയപ്പെട്ടു എന്ന വാര്‍ത്ത വന്നതില്‍ രമേഷ് പിഷാരടി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി മോഹന്‍ലാലിനും സിദ്ദീഖിനും രമേഷ് പിഷാരടി കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഇക്കാര്യം അടുത്ത തിരഞ്ഞെടുപ്പ് മുതല്‍ പരിഗണിക്കാമെന്ന് സംഘടനയും ഉറപ്പ് നല്‍കി. ഇതിലാണ് ടൊവിനോ തോമസിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ടൊവിനോ തോമസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…
ഞാനൊക്കെ സിനിമയില്‍ വരുന്നതിന് എത്രയോ മുന്‍പുള്ള സംഘടനയാണ് അമ്മ. അവിടെ നമുക്ക് ഒരുപാട് പേരെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വരാന്‍ പറ്റുന്നു എന്നുള്ളത് വലിയ ഉത്തരവാദിത്തമാണ്. വിവാദങ്ങളില്‍ ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. തീര്‍ച്ചയായും ന്യായമായിട്ടുള്ള കാര്യമാണ്. ആരും മനപൂര്‍വം ചെയ്തിട്ടുള്ള കാര്യമല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായ സംഭവത്തിന്റെ വെളിച്ചത്തില്‍ തിരുത്തലുകള്‍ തീര്‍ച്ചയായും ഉണ്ടാകും.
ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് നമ്മള്‍ അതിനെ കുറിച്ച് ബോധവാന്‍മാരായത്. അടുത്ത തവണ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരു സാഹചര്യം വരാതിരിക്കാന്‍ ശ്രദ്ധിക്കും. ആരും മനപൂര്‍വം വേദനിപ്പിക്കാന്‍ ചെയ്തതല്ല. അമ്മ സംഘടനയുടെ വളരെ ആക്ടീവായിട്ടുള്ള അംഗമാണ് പിഷാരടി. അമ്മ ഷോ നടക്കുന്ന സമയത്ത് ത്രൂ ഔട്ട് കാര്യങ്ങള്‍ നോക്കി നടത്തുന്ന ആളാണ്. ഒരിക്കലും പിഷാരടിയോട് അങ്ങനെ ഒരുകാര്യം ചെയ്യില്ല.
ഇത് സാഹചര്യവശാല്‍ സംഭവിച്ചത് പോയതാണ്. തീര്‍ച്ചയായും തെറ്റായിപ്പോയി, അത് തിരുത്തുകയും ചെയ്യും. ഒരു പരാതിയായിട്ട് പോലുമല്ല അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്. വരുംകാലങ്ങളില്‍ ശ്രദ്ധിക്കാനാണ് പറഞ്ഞിട്ടുള്ളത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി കൊണ്ട് പറഞ്ഞതാണ്.
content highlight : actor-tovino-thomas-support-ramesh-pisharody