Celebrities

ഉദിക്കും മുൻപ് അസ്തമിച്ച നക്ഷത്രം; സ്വപ്‌നങ്ങൾ ബാക്കിയാക്കി ദുരൂഹ മരണം ; നടി ദിവ്യ ഭാരതിയുടെ കഥ | Story of actress Divya Bharti

നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകള്‍, ആകര്‍ഷകമായ പുഞ്ചിരി, പ്രസരിപ്പുള്ള മുഖം, ദിവ്യ ഭാരതി എന്ന നടിയെ ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഇത്തരത്തിലുള്ള നൊമ്പരപ്പെടുന്ന ഓര്‍മകളാണ്. ശ്രീദേവിയുടെ അസാധാരണ മുഖ സാദൃശ്യവുമായി സിനിമയിലേക്ക് ഉയർന്നു വന്ന താരമാണ് ദിവ്യ ഭാരതി . ജീവിതം ഇനിയും ജീവിച്ചു തുടങ്ങാത്ത 19 വയസ്സിലാണ് ദിവ്യയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. അന്നും ഇന്നും ചുരുളഴിയാതെ കിടക്കുന്ന സമസ്യയാണ് ഈ നടിയുടെ മരണം. ഓംപ്രകാശ് ഭാരതി-മീരാ ഭാരതി ദമ്പതികളുടെ മകളായി 1974 ലാണ് ദിവ്യ ജനിക്കുന്നത്. 16-ാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് സിനിമ തിരഞ്ഞെടുക്കുകയായിരുന്നു ഈ പെണ്‍കുട്ടി .

പല നടിമാരേയും പോലെ സംഘർഷങ്ങൽ മാത്രം നിറഞ്ഞ ബാല്യമായിരുന്നു ദിവ്യയുടേതും. അച്ഛൻ ഓംപ്രകാശ് ഭാരതിയുടെ രണ്ടാം ഭാര്യയായ മീട്ടാ ഭാരതിയുടെ ഇളയമകളായിരുന്നു ദിവ്യ.കുനാൽ എന്നൊരു ജ്യേഷ്ഠസഹദരനും ഉണ്ടായിരുന്നു. ജീവനാംശം ആവശ്യപ്പെട്ട് ആദ്യ ഭാര്യ കേസ് ഫയൽ ചെയ്തതോടെ സ്വത്തിന്റെ ഭൂരിഭാഗവും ആദ്യ ഭാര്യയ്ക്ക് നൽകേണ്ടി വന്നു ഓംപ്രകാശിന്. അതേ തുടർന്ന് ജയ്പൂരിലായിരുന്നു പിന്നീട് ഈ കുടുംബം. സാമ്പത്തികമായി തളർന്നതോടെ നഷ്ടപ്പെട്ടതെല്ലാം വെട്ടപ്പിടിക്കാൻ ജയ്പ്പൂരിൽ നിരവധി ജോലികൾ ഓംപ്രകാശ് ചെയ്തു. ക്രമേണ അവിടുത്തെ പ്രധാന ജന്മികളിൽ ഒരാളായി വിദ്യയുടെ അച്ഛൻ. യുവസംവിധായകൻ നഡുടൊളാനിയുടെ ഗുനഹോൻ കാ ദേവത എന്ന സിനിമയിൽ ഒരു വേഷം ചെയ്യാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിവ്യയ്ക്ക് അവസരം ലഭിച്ചത് . എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ ദിവ്യ അഭിനയിച്ച ഭാഗങ്ങൾ ഇല്ലായിരുന്നു .

പതിനാറാം വയസ്സിൽ തമിഴിൽ ഇറങ്ങിയ നിലാപെണ്ണേയിൽ ദിവ്യയ്ക്ക് നായികാ വേഷം ലഭിച്ചു. എന്നാൽ ഈ സിനിമ പരാജയപ്പെട്ടു. പിന്നീട് തെലുങ്ക് ഇന്റസ്ട്രിയിൽ വെങ്കിടേഷിന്റെ നായികയായി ഒരു സിനിമ ചെയ്തു. ബോബ്ബിലി രാജ എന്ന ഈ സിനിമയാണ് ദിവ്യയുടെ ഗതി തിരിച്ചുവിട്ട സിനിമ. തുടർന്ന് രണ്ടു വർഷം തെലുങ്ക് സിനിമയുടെ അവിഭാജ്യ ഘടകമായി. പിന്നീടായിരുന്നു ബോളിവുഡിലേക്കുള്ള ചേക്കേറൽ . തെലുങ്കു സൂപ്പര്‍ താരം വെങ്കിടേഷിന്‍റെ നായികയായി അഭിനയിച്ചതാണ് ദിവ്യക്ക് ബ്രേക്കായത്. തെലുങ്കില്‍ ശ്രദ്ധ നേടിയ ദിവ്യ വിശ്വാത്മാ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. വളരെ പെട്ടന്നായിരുന്നു സൂപ്പര്‍നായികാ പദവിയിലേക്കുള്ള ദിവ്യയുടെ വളര്‍ച്ച. ശ്രീദേവിയുടെ പുതു തലമുറയിലെ മുഖമായി പലരും ദിവ്യയെ വിശേഷിപ്പിച്ചു. മുഖഭാവം കൊണ്ടും അഭിനയശൈലിയിലും ശ്രീദേവിയുമായി ദിവ്യ സാദൃശ്യം പുലര്‍ത്തിയിരുന്നു.

18-ാമത്തെ വയസ്സില്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ സാജിദ് നാഡിയാദ്‌വാലയുമായി ദിവ്യ പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. വിവാഹത്തിന് ശേഷവും ദിവ്യ സിനിമാരംഗത്ത് സജീവമായിരുന്നു.സ്വന്തം കുടുംബത്തിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാനും സിനിമാ ജീവിതത്തെ ബാധിക്കാതെ ഇരിക്കാനുമാണ് ഇത് രഹസ്യമാക്കി വച്ചതെന്നാണ് ദിവ്യ വിവാഹകാര്യം പരസ്യമായപ്പോൾ നൽകിയ മറുപടി. എന്നാൽ അവിടുന്ന് തുടങ്ങിയ നിഗൂഢത മരണശേഷവും ദിവ്യയെ വിട്ടൊഴിഞ്ഞില്ല. വിവാഹം നടക്കാനായി ദിവ്യ ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയെന്ന നിലയിൽ തിളങ്ങി നിന്ന സമയത്താണ് ഒരു ദിവസം രാത്രി മുബൈയിലെ വെർസോവയിലെ അഞ്ചു നില അപാർട്മന്റിൻ നിന്ന് ദുരൂഹതകൾ ബാക്കിയാക്കി ദിവ്യതാഴേക്ക് പതിക്കുന്നത്.മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിവ്യ മരിക്കുന്ന സമയത്ത് വീട്ടില്‍ ജോലിക്കാരിയും ഫാഷന്‍ ഡിസൈനര്‍ നീത ലുല്ല, ഭര്‍ത്താവ് ശ്യം ലുല്ല എന്നിവര്‍ ഉണ്ടായിരുന്നു. മൂവരും ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ദിവ്യ ബാല്‍ക്കണയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം സംഭവിക്കുന്നത്. താഴെ വീണ ദിവ്യക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. മദ്യപിച്ച് കാലിടറി വീണു എന്നാണ് ആദ്യം വാര്‍ത്തകള്‍ പടര്‍ന്നത്. അമിതമായ അളവില്‍ മദ്യം അകത്തു ചെന്നുവെന്നും റിപ്പോര്‍ട്ട് വന്നു. അമ്മയുമായുള്ള നിരന്തര വഴക്ക് ആത്മഹത്യയിലേക്ക് നയച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു . മുബൈ അധോലോക നായകന്‍ ദാവൂദിന് ഈ മരണത്തില്‍ പങ്കുണ്ടെന്ന് ഇന്നും ബോളിവുഡ് അടക്കം പറയുന്നുണ്ട് . എന്നാല്‍ പിന്നീട് സംശയം ഭര്‍ത്താവ് സാജിദ് നദിദ്വാലയ്കെതിരെ നീണ്ടുവെങ്കിലും 1998 ല്‍ അപകടമരണം എന്നു വിധിയെഴുതി പോലീസ് ഈ കേസിന്‍മേലുള്ള അന്വേഷണം അവസാനിപ്പിച്ചു. അപകടമരണമാണെന്നാണ് പോലീസ് നിഗമനം. ഇന്നും ഇത് സംബന്ധിച്ച ദുരൂഹത അവസാനിച്ചിട്ടില്ല.