Celebrities

‘ഇതാര് ചേച്ചിയും അനുജത്തിയുമോ?’; മഞ്ചു പിളളയുടെ ചിത്രങ്ങള്‍ വൈറല്‍- manju pilla with her daughter

മലയാളികളുടെ പ്രിയതാരം മഞ്ചുപിള്ളയുടെയും മകള്‍ ദിയയുടെയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നടി മീര നന്ദന്റെ റിസപ്ഷന് എത്തിയ ലുക്കിലുളള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മീര നന്ദന്റെ റിസപ്ഷന്‍ വീഡിയോകളിലും ഇരുവരും നിറഞ്ഞു നിന്നിരുന്നു. വളരെ ബോള്‍ഡ് ആയിട്ടുള്ള ലുക്കാണ് താരവും മകളും ഫോട്ടോഷൂട്ടിനായി എടുത്തിരിക്കുന്നത്.

ഓഫ് വൈറ്റ് കളര്‍ ഡ്രസ്സ് ആണ് ഇരുവരും ധരിച്ചിരിക്കുന്നത്. വളരെ മിനിമല്‍ ആയിട്ടുള്ള മേക്കപ്പ് ആണ് ഈ ഡ്രസ്സില്‍ ഇവരെ കൂടുതല്‍ സുന്ദരികളാക്കിയിരിക്കുന്നത്. വളരെ കുറച്ച് ആഭരണങ്ങളുമാണ് ഇവര്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മഞ്ജു തന്നെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചത്. ടുഗതര്‍നെസ്, ലവ്, ലൈഫ് എന്നാണ് നടി ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. നിരവധി സെലിബ്രിറ്റികളും താരത്തിന്റെ ചിത്രത്തിന് കമന്റ്‌സുമായി മുന്നോട്ടു വന്നിട്ടുണ്ട്. നിമിഷം നേരം കൊണ്ട് തന്നെ ആരാധകരും ചിത്രം ഏറ്റെടുത്തു. ‘ അമ്മയും മകളും സൂപ്പര്‍, ഇരട്ടകള്‍, ചേച്ചിയും അനുജത്തിയുമാണോ?’.. തുടങ്ങി നിരവധി കമന്റ്‌സുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ചു പിളളയുടെയും ദിയയുടെയും കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ജീവിതം അതിന്റെ പൂര്‍ണതയില്‍ ജീവിക്കുന്നു’ എന്ന് അടിക്കുറിപ്പ് നല്‍കി മഞ്ജു പങ്കുവെച്ച ചിത്രത്തിന് മകള്‍ നല്‍കിയ കമന്റായിരുന്നു വൈറല്‍. റിയാസ് ഖാന്റെ ‘അടിച്ചുകേറി വാ’ എന്ന ഡയലോഗുമായി സാമ്യം തോന്നിപ്പിക്കുന്ന ‘കയറിവാ മകളേ’ എന്നാണ് മകള്‍ ദയ കമന്റിട്ടത്. ഇതിന് മഞ്ജു പിള്ള മറുപടി കൊടുക്കുകയും ചെയ്തു. ‘പിന്നല്ല’ എന്നായിരുന്നു മഞ്ചുവിന്റെ മറുപടി. ഗോവന്‍ ബീച്ചില്‍ നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു താരം അന്ന് പങ്കുവെച്ചത്.