അഭിനേത്രിയും നടന് ശരത്കുമാറിന്റെ പുത്രിയുമായ വരലക്ഷ്മിയുടെ വിവാഹ റിസപ്ഷന് ചെന്നൈയില്‍ വെച്ച് നടന്നു. ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ഗാലറിസ്റ്റും പവര്‍ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളൈ സച്ദേവ് ആണ് വരന്. തമിഴ് സിനിമാ ലോകത്തു നിന്നുള്ള നിരവധി താരങ്ങള്‍ വരലക്ഷ്മിയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്തു. സുരേഷ് ഗോപി, ഐശ്വര്യ രജനീകാന്ത്, പ്രഭുദേവ, മഞ്ചു ലക്ഷ്മി, സിദ്ധാര്‍ത്ഥ്, റാഷ, അംബിക കുടുംബങ്ങള്‍, സ്റ്റാലിന്, ഉദയനിധി സ്റ്റാലിന്, കന്നഡ സൂപ്പര്‍സ്റ്റാര്‍ സുദീപ് എന്നിവര്‍ ചടങ്ങില്‍ അതിഥികളായി എന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നു.
വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വര്‍ഷമായി സുഹൃത്തുക്കളായിരുന്നു. നിക്കോളൈ സച്ദേവിന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹമോചനത്തിന് ശേഷമാണ് വരലക്ഷ്മിയെ പരിചയപ്പെടുന്നത്. നിക്കോളൈയുടെ മകള്‍ വിവാഹ നിശ്ചയത്തിനും വിവാഹത്തിനും പങ്കെടുത്തിരുന്നു. ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38കാരിയായ വരലക്ഷ്മി. ഈ ബന്ധത്തില്‍ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടി ഇവര്‍ക്കുണ്ട്.
നിക്കോളായിയുടെ ആദ്യഭാര്യയുമായി താന്‍ സൗഹൃദംപുലര്ത്തുന്നുണ്ടെന്നും വരലക്ഷ്മി വിശദീകരിച്ചു. നിക്കിന്റെ അച്ഛനമ്മമാര്‍ ഒരു ആര്‍ട്ട് ഗാലറി നടത്തുന്നുണ്ട്. നിക്കും മകളും പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയവരാണ്. അദ്ദേഹത്തിന്റെ ആദ്യഭാര്യ വളരെ നല്ലൊരു വ്യക്തിയാണ്. എല്ലാം നന്നായിരിക്കുന്നുവെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 14 വര്‍ഷമായി വരലക്ഷ്മിയും നിക്കോളായിയും പരിചയത്തിലായിട്ട്. അടുത്തിടെ മാത്രമാണ് ആ ബന്ധം പ്രണയത്തിലേക്ക് മാറിയത്. നോര്‍വേയില്‍വെച്ച് നിക്കോളായി തന്റെ പ്രണയം വരലക്ഷ്മിയെ അറിയിക്കുകയായിരുന്നു. ധനുഷ് സംവിധാനംചെയ്ത് നായകനായി അഭിനയിക്കുന്ന രായന് ആണ് വരലക്ഷ്മിയുടേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. മലയാളചിത്രം കളേഴ്സ്, തെലുങ്ക് ചിത്രം ശബരി എന്നിവയും നടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.