Celebrities

‘ഇതുകൊണ്ടാണ് എനിക്ക് ഫാന്‍സ് അസോസിയേഷന്‍ വേണ്ട എന്ന് ഞാന്‍ പറഞ്ഞത്’; ഫഹദ് ഫാസില്‍-Fahad Fazil about Fans Association

തിരഞ്ഞെടുക്കുന്ന സിനിമയുടെ കാര്യത്തിലും അഭിപ്രായ പ്രകടനത്തിന്റെ കാര്യത്തിലും വളരെ വേറിട്ട് നില്‍ക്കുന്ന ഒരു മികച്ച അഭിനേതാവ് ആണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റു നടന്മാരില്‍ നിന്നും വളരെ വ്യത്യാസമാണ് അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചപ്പാടും. ഇപ്പോള്‍ ഇതാ അദ്ദേഹത്തിന്റെ ഒരു വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്.

മലയാളത്തിലെ എന്നല്ല എല്ലാ സിനിമ മേഖലയിലെയും നായകന്മാര്‍ക്ക് ഓരോ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാവും. നടന്മാരുടെ പേരില്‍ നടന്മാരുടെ പിന്തുണയോടെ കൂടിയായിരിക്കും മിക്ക ഫാന്‍സ് അസോസിയേഷനും നടന്നുപോകുന്നത്. എന്നാല്‍ ഫാന്‍സിന്റെ കാര്യത്തില്‍ വളരെ വ്യത്യസ്തമായ ഒരു നിലപാടാണ് ഫഹദ് ഫാസില്‍ സ്വീകരിച്ചിരിക്കുന്നത്.എന്തുകൊണ്ടാണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാത്തതെന്ന സുരാജ് വെഞ്ഞാറമൂടിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 

’20-30 വയസ്സിനിടയിലാണ് ജീവിതത്തില്‍ എന്താകണം എന്നുള്ള കരുതല്‍ കുട്ടികള്‍ തീരുമാനമെടുക്കുന്നത് ആ സമയം അതിനുവേണ്ടിയുള്ളതായിരിക്കണം കുട്ടികള്‍ നന്നായി പഠിക്കേണ്ട സമയമാണത്. ആ കാലഘട്ടത്തിലാണ് അവരുടെ ഭാവി സുരക്ഷിതമാകുന്നതും’, നടന്‍ പറഞ്ഞു. സിനിമകള്‍ക്ക് ഒരു അസോസിയേഷന്‍ ഉണ്ടായാല്‍ മാത്രം മതിയെന്നും തനിക്ക് പ്രത്യേകമായ ഒരു അസോസിയേഷന്‍ വേണ്ട എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

വലിയ പ്രക്ഷക പിന്തുണ ലഭിച്ച ആവേശം എന്ന ചിത്രമാണ് അവസാനം തിയേറ്ററില്‍ എത്തിയ ഫഹദ് ഫാസില്‍ ചിത്രം. രോമാഞ്ചം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. അന്‍വര്‍ റഷീദും ഫഹദ് ഫാസിലും ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെയും ബാനറില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, മന്‍സൂര്‍ അലി ഖാന്‍, ഹിപ്പ്സ്റ്റര്‍, മിഥുന്‍ ജയശങ്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രോമാഞ്ചം എന്ന ചിത്രത്തിലൂടെ സുപരിചിതനായ സജിന്‍ ഗോപു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.