ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള മനോഹരമായ ഒരു പേരാണ് കിംഗ്ഖാൻ എന്ന പേര് ഷാറൂഖാൻ ഇഷ്ടമില്ലാത്തവർ ആരാണെന്ന് ചോദിച്ചാൽ ആരും അങ്ങനെയൊരു മറുപടി പറയില്ല കാരണം അത്രത്തോളം വലിയ ആരാധകരെയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത് ഇന്ന് അദ്ദേഹത്തിന്റെ ആസ്തി എന്നു പറയുന്നത് ആർക്കും ചിന്തിക്കാൻ പോലും സാധിക്കുന്നതല്ല എന്നാൽ ഒരുകാലത്ത് ഈ എം ഐ അടയ്ക്കാൻ പണമില്ലാതെ സ്വന്തം കാർ നഷ്ടമായ ഒരു വ്യക്തിയായിരുന്നു നമ്മുടെ പ്രിയപ്പെട്ട കിംഗ്ഖാൻ എന്ന് പറഞ്ഞാൽ ആരൊക്കെ വിശ്വസിക്കും.
വിജയിച്ച കയറി വന്ന പലർക്കും ഒരുപാട് കഥകൾ പറയാൻ ഉണ്ടാവും വിജയകഥകൾ മാത്രമായിരിക്കില്ല ഒരുപാട് കഷ്ടപ്പാടിലൂടെ വളർന്നു പോയ കഥകളും നിശ്ചയദാർഢ്യം കൊണ്ട് പരിശ്രമം കൊണ്ടും വിജയം വരിച്ച കഥകളും അത്തരത്തിൽ ഒരാൾ തന്നെയാണ് ഷാരൂഖാനും കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹം ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ നടി ജൂഹി ചൗളയാണ്
മുംബൈയിൽ അന്ന് ഷാരൂഖാന് സ്വന്തമായി ഒരു വീട് പോലും ഇല്ലായിരുന്നു അതുകൊണ്ടുതന്നെ ഡൽഹിയിൽ നിന്നും യാത്ര ചെയ്താണ് ഒരു സമയത്ത് മുംബൈയിലേക്ക് അദ്ദേഹം എത്തിയിരുന്നത് അദ്ദേഹം അക്കാലത്ത് എവിടെയാണ് താമസിച്ചിരുന്നത് എന്ന് തനിക്ക് അറിയില്ല പക്ഷേ ദിവസവും സിനിമ യൂണിറ്റിനൊപ്പം അദ്ദേഹം ചായ കുടിക്കുന്നത് ഉണ്ടായിരുന്നു ഭക്ഷണവും അവിടെന്നായിരുന്നു കൂടുതൽ സമയവും അവർക്കൊപ്പം തന്നെയായിരുന്നു ഷാരൂഖ് ചിലവഴിച്ചു കൊണ്ടിരുന്നത് പല സമയങ്ങളിലും താൻ കണ്ടിട്ടുണ്ട് രണ്ട് മൂന്ന് ഷിഫ്റ്റ് വരെ ഷാറൂഖ് ചെയ്യുന്നത് ഒരു കറുത്ത ജിപ്സിയായിരുന്നു ആ സമയത്ത് ഷാറൂക്കിന് ഉണ്ടായിരുന്നത്
ലോൺ അടവ് മുടങ്ങിയത് കൊണ്ട് ഒരിക്കൽ ആ ജിപ്സി എടുത്തുകൊണ്ടു പോകുന്നത് കണ്ടു. അന്ന് നിരാശനായി നിൽക്കുന്ന ഷാരൂഖിനെ താൻ ഇന്നും ഓർമ്മിക്കുന്നു എന്ന് ജൂഹി പറയുന്നു അന്നദാൻ ഷാരൂഖിനോട് പറഞ്ഞു ഒരിക്കൽ നിങ്ങൾ ഇതുപോലെ ഒരുപാട് കാറുകളുടെ ഉടമയായി മാറും എന്ന് ജീവിതത്തിൽ മുന്നേറണം എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു അതുകൊണ്ടാണ് തനിക്ക് വിശ്വാസപൂർവ്വം അക്കാര്യം അദ്ദേഹത്തിനോട് പറയാൻ സാധിച്ചത് ആ ചിന്ത തന്നെയാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ വിജയത്തിന് കാരണം അതുതന്നെയാണെന്ന് ഉറപ്പിച്ച് പറയുകയാണ് ജൂഹി
തന്റെ സുഹൃത്ത് ജീവിതത്തിലേക്ക് വിജയിച്ചു വന്ന ഈ ഒരു കഥ മറ്റുള്ളവർക്ക് കൂടി ഒരു വലിയ മോട്ടിവേഷൻ ആണ് നൽകുന്നത് വളരെ സന്തോഷപൂർവ്വം തന്നെയാണ് സഹപ്രവർത്തകന്റെ വിജയത്തെക്കുറിച്ച് കാണാൻ സംസാരിക്കുന്നത് കേൾക്കുന്ന ആർക്കും വളരെയധികം പ്രചോദനം തോന്നുന്ന തരത്തിൽ തന്നെ എത്ര മനോഹരമായ കഥയാണ് ഇതെന്ന് നമുക്ക് പോലും തോന്നിപ്പോകുന്നത് പോലെ ജീവിതത്തിൽ ഒരു മനുഷ്യൻ വിജയിക്കണമെങ്കിൽ അതിന് അവർ തന്നെ വിചാരിക്കണം എന്ന് പറയുന്നത് എത്ര ശരിയാണെന്ന് ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു