Careers

ഡിഗ്രീ ഉണ്ടോ? പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2700 ഒഴിവുകള്‍; ഉയര്‍ന്ന ശമ്പളവും-Punjab National Bank Job Vacancies

  • കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇപ്പോള്‍ അപ്രേന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 2700 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
    10,000-15,000/- വരെയാണ് ശമ്പളം. അപേക്ഷിക്കേണ്ട അവസാന തിയത14 ജൂലൈ 2024

തസ്തികയിലേക്ക് അപേക്ഷ അയക്കുന്നതിനുളള പ്രായ പരിധി 20-28 വയസ്സാണ്. അപേക്ഷ ഫീസിന്റെ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു;

  • GEN & OBC Rs.944/-
  • SC, ST, FEMALE Rs.708/-
  • PwBD Rs.472/-

 

പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ അപ്രേന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷിക്കേണ്ടതെങ്ങനെ?

 

  • ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകള്‍ പരിശോധിക്കുക
  • അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
  • അപേക്ഷ പൂര്‍ത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

 

 

 

Latest News