കേരളത്തില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഴാം ക്ലാസ്സ് യോഗ്യതയും 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ മൊത്തം 16 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ അയക്കേണ്ട അവസാന തീയതി ഇന്നാണ്.
ജോലിയുടെ ശമ്പളം 21,175 രൂപയാണ്. 16 ഒഴിവുകളാണുളളത്. 55 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷകള്‍ അയക്കാം. ജനറല്‍ കാറ്റഗറിയിലുളളവര്‍ക്കും ഒബിസി കാറ്റഗറിയിലുളളവര്‍ക്കും 850രൂപയാണ് അപേക്ഷ ഫീസ്. എസ്സി, എസ്ടി കാറ്റഗറിയിലുളളവര്‍ക്ക് 175 രൂപയാണ് ഫീസ്. ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത താഴെ കൊടുത്തിരിക്കുന്നു.
*Seventh Standard
*Five years of military/ Central Reserve Police Force/ Border Security Force/ Central Industrial Security Force /Indo-Tibetan Border Police /Sashastra Seema Bal service
*Good Physique
അപേക്ഷിക്കേണ്ടതെങ്ങനെ?