Celebrities

ഡ്രീം കാര്‍ സ്വന്തമാക്കി നവ്യ നായര്‍; പുത്തന്‍ വണ്ടിയുടെ വിലയെത്രയാണെന്നോ?-Navya Nair bought BMWX7

മലയാളികളുടെ പ്രിയതാരം നവ്യ നായരുടെ വിശേഷങ്ങള്‍ അറിയാന്‍ എന്നും മലയാളികള്‍ക്ക് വളരെ താല്‍പ്പര്യമാണ്. നടിയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സ്വന്തം അക്കൗണ്ടിലൂടെ നവ്യ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഇതാ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നവ്യ. യാത്രകള്‍ക്കു കൂട്ടായി ബിഎംഡബ്ല്യു എക്‌സ് 7 സ്വന്തമാക്കിയിരിക്കുകയാണ് നവ്യ.

ഡ്രീം കാര്‍ സ്വന്തമാക്കിയിരിക്കുകയാണെന്നാണ് നവ്യ പറയുന്നത്. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നവ്യ ഈ ആഡംബര എസ്‌യുവി സ്വന്തമാക്കിയത്.’എന്റെ കുടുംബത്തിലേക്ക് ഒരു പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുന്നതിനാല്‍ ഈ പ്രത്യേക നിമിഷത്തില്‍ എന്നോടൊപ്പം ചേരൂ – ഈ യാത്ര അവിശ്വസനീയമായിരുന്നു, നിങ്ങളുമായി ഇത് പങ്കിടാതെ പറ്റില്ല’ നവ്യ കുറിച്ചു. ഏകദേശം 1.30 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഒരു മിനി കണ്‍ട്രിമാനും നവ്യയ്ക്കുണ്ട്.

മികച്ച അഭിനയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കുവാന്‍ സാധിച്ച താരമാണ് നവ്യ നായര്‍. ഇപ്പോഴും താരം സിനിമ ലോകത്തെ സജീവ സാന്നിധ്യമാണ്. വിവാഹശേഷം 10 വര്‍ഷത്തോളം സിനിമയില്‍ നിന്നും വലിയൊരു ഇടവേള എടുത്ത,് ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇപ്പോള്‍ നൃത്തവുമായി സജീവമായി നില്‍ക്കുകയാണ് താരം. നവ്യയുടെ നൃത്ത വീഡിയോകള്‍ ഒക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്യുന്നു സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂളും താരം തുടങ്ങിയിട്ടുണ്ട്