മലയാളികളുടെ പ്രിയതാരം ജയസൂര്യയ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ നടന് സ്‌പ്പോര്‍ട്ടുമായി സംവിധായകന്‍ രതീഷ് രഘുനന്ദന്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നന്മ മരം ചമയുന്ന നടന്‍ ജയസൂര്യ ആണെന്ന തരത്തിലുളള വാര്‍ത്തകളാണ് നടനെതിരെ വന്നിരുന്നത്. സിനിമാ ഗ്രൂപ്പുകളിലാണ് ഇത്തരമൊരു പോസ്റ്റ് വന്നത്. എന്നാല്‍ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടതോടെ വിമര്‍ശന പോസ്റ്റിന് മറുപടിയുമായി സംവിധായകന്‍ രതീഷ് രഘുനന്ദന്‍ രംഗത്തെത്തുകയായിരുന്നു.
ലോക്ഡൗണ്‍ സമയത്ത് തനിക്ക് ജയസൂര്യ രണ്ട് ലക്ഷം രൂപ തന്നു സഹായിച്ചുവെന്നും അത് ഇന്നുവരെ തിരിച്ചു ചോദിച്ചിട്ടില്ലെന്നും സംവിധായകന്‍ കമന്റ് ചെയ്തു. ഇത് നന്മമരം ചമയലാണോ എന്ന് തനിക്ക് അറിയില്ലെന്നും രതീഷ് കുറിച്ചു. ‘മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നന്മ മരം ചമയുന്ന നടന്‍ ജയസൂര്യ ആണെന്ന് തോന്നിയിട്ട് ഉണ്ട്, പുണ്യാളന്‍ ഇറങ്ങിയ സമയത്ത് മണ്‍വെട്ടിയുമായി റോഡ് മണ്ണിട്ട് മൂടാന്‍ ഇറങ്ങി, മേരിക്കുട്ടി ഇറങ്ങിയപ്പോ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമായി പോയി ഫോട്ടോസ് എടുത്തു. ഇനി കത്തനാര്‍ ഇറങ്ങുമ്പോള്‍ കേരളത്തിലെ പള്ളീലച്ചന്‍മാരുമായി അടുത്ത സെല്‍ഫി പ്രതീക്ഷിക്കാം’, എന്നായിരുന്നു വിമര്‍ശനം.
2001ല്‍ റിലീസായ അപരന്മാര്‍ നഗരത്തില്‍ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്താണ്ജയസൂര്യ മലയാള ചലച്ചിത്ര രംഗത്തെത്തിയത്. 2002-ല്‍ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്. ഊമയായിട്ടുള്ള ജയസൂര്യയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടിയിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ എന്താടാ സജി ആയിരുന്നു അദ്ദേഹത്തിന്റെ തിയേറ്ററില്‍ എത്തിയ അവസാന ചിത്രം.