മനുഷ്യ രാശിക്ക് തന്നെ പരിചയമില്ലാത്ത പല ഭാഷകളിലും ഇങ്ങനെ പുസ്തകങ്ങൾ നിർമിച്ചിട്ടുണ്ട്.
നിരവധി ഭൂതങ്ങളെയും സാത്താന്മാരെയും വിളിച്ച് അവരുമായി ഒരു ഉടമ്പടി ഉണ്ടാക്കാൻ പറ്റിയാൽ ഈ ലോകം തന്നെ ഏതാവസ്ഥയിലാകും എന്ന് ചിന്തിച്ചിട്ടുണ്ടോ…
എന്നാൽ അതിന് സഹായിക്കുന്ന ഒരു പുസ്തകം ഉണ്ട് ദി ഗ്രാൻഡ് ഗ്രിമൊർ..
ഇതൊരു ദുർമന്ത്രവാദ പുസ്തകമാണ്.
ഈ പുസ്തകത്തിലൂടെ സാത്താനുമായി ഒരു കരാറിൽ ഏർപ്പെടാൻ സഹായിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്.
ഈയൊരു പുസ്തകം കയ്യിലുണ്ടെങ്കിൽ സാത്താനിലൂടെ എന്തും നേടിയെടുക്കാം.
സാത്താന്റെ വിശ്വാസം പ്രീതി, ആത്മാക്കളോട് സംസാരിക്കാം, അദൃശ്യനാകാം, മരണത്തിൽ നിന്ന് രക്ഷപ്പെടാം,ഇങ്ങനെ ആഗ്രഹങ്ങൾ എന്തുമാകട്ടെ അത് സാത്താനിലൂടെ നേടിയെടുക്കാം.,
എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് ആരാണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.ബൈബിളിൽ പരാമർശിക്കുന്ന കിംഗ് സോളമന്റെ പല രചനകളിലും ഗ്രാൻഡ് ഗ്രിമോർ എന്ന പുസ്തകത്തെ കുറിച്ച് പറയുന്നുണ്ട്.
ഹൈത്തി പോലുള്ള രാജ്യങ്ങളിൽ സാത്താൻ ആരാധനയ്ക്കും സാത്താന്റെ പ്രീതി പിടിച്ചു പറ്റുന്നതിനുവേണ്ടി ഈ പുസ്തകം ഉപയോഗിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
ഈ പുസ്തകത്തെ രണ്ടായി തരം തിരിക്കുന്നു ഒന്ന് എങ്ങനെ സാത്താനെ വിളിച്ച് വരുത്തി പ്രീതിപെടുത്താമെന്നും,
രണ്ട് എങ്ങനെ സാത്താനെ പ്രീതിപ്പെടുത്താനുള്ള ഉപകരണങ്ങൾ നിർമ്മിക്കാമെന്നും,
ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കാതെ സാത്താനെ വിളിച്ച് വരുത്തിയാൽ അപകടങ്ങൾ ഉറപ്പാണെന്നും ഈ പുസ്തകം പറയുന്നു.
റെഡ് ഡ്രാഗൺ എന്ന പേരിലും ഈ പുസ്തകം അറിയപെടുന്നുണ്ട്.
ഗ്രാൻഡ് ഗ്രിമോയർ നിലവിലുള്ള ഏറ്റവും ശക്തമായ നിഗൂഢ ഗ്രന്ഥങ്ങളിൽ ഒന്നാണെന്ന് പറയപ്പെടുന്നു.
കൂടുതലായും ആത്മാക്കളോട് സമ്മതിക്കണം അവരെ പ്രീതിപ്പെടുത്താനും ബ്ലാക്ക് മാജിക്കുകാർ ഉപയോഗിക്കുന്ന പുസ്തകമാണ്.റെഡ് ഡ്രാഗൺ, ലൂസിഫർ ആസ്രോ തുടങ്ങിയ
ഡീമോൺസിനെ വിളിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഈ പുസ്തകത്തിലുണ്ട്,
ഗ്രിമോയർ പതിനാറാം നൂറ്റാണ്ടിൽ എഴുതിയതാണെന്നും പിന്നീട് 18-ാം നൂറ്റാണ്ടിൽ, ഫ്രാൻസിൽ ‘വിലകുറഞ്ഞ ഗ്രിമോയർ ബൂം’ ഉണ്ടായപ്പോൾ, ഗ്രാൻഡ് ഗ്രിമോയറിന്റെ ഒരു പതിപ്പ് നിർമ്മിക്കപ്പെട്ടു, തുടർന്ന് അടുത്ത നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടുതുകയും ചെയ്തുവത്രെ.
എന്നിരുന്നാലും, യഥാർത്ഥ ഗ്രാൻഡ് ഗ്രിമോയർ ,അല്ലെങ്കിൽ ഒറിജിനലിന്റെ ഒരു പകർപ്പ് ഇന്നും വത്തിക്കാൻ സീക്രട്ട് ആർക്കൈവിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട് പക്ഷേ അത് നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമല്ല..
ഇവയിലെല്ലാം പ്രധാന പ്രശ്നം ഭാഷയാണ്.. നമ്മുക്ക് പരിചയമില്ലാത്ത ഭാഷയായതിനാൽ അവയ്ക്ക് നിഗൂഢതയും ദുരൂഹതയും അത് പോലെ ആകാംഷയും ഏറെയായിരിക്കും.
ഇത് പോലെ രഹസ്യങ്ങൾ അടങ്ങുന്ന ഒരുപാട് പുസ്തകങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്.നാം അറിയാത്തതും നാം അറിയരുതെന്ന് ആരോ കരുതുന്നതും. എന്ത് തന്നെ ആയാലും നമ്മുക്കറിയേണ്ടതാണെങ്കിൽ അത് നമ്മളെ തേടിയെത്തും…
Content highlight : The grand grimoire