ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു യുട്യൂബറായ ജാസ്മിൻ ജാഫർ. മത്സരത്തിൽ മൂന്നാം സ്ഥാനമാണ് നേടാനായത്. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.
സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്.
ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബിഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ അമീറായിരുന്നു.
എന്നാൽ ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തിൽ താൻ മാനസികമായ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിൻ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്. ഒരു ഘട്ടം എത്തിയപ്പോൾ തന്റെ കയ്യിലുള്ള ജാസ്മിനുമായുള്ള ചാറ്റ് അടക്കം അഫ്സൽ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ മറ്റുള്ളവർക്കൊപ്പം ചേർന്ന് സിബിനും ആര്യയും തന്നേയും കുടുംബത്തേയും സൈബർ ബുള്ളിയിങിന് ഇട്ട് കൊടുത്തുവെന്നാണ് സൈന സൗത്ത് പ്ലസിന് നൽകിയ പുതിയ അഭിമുഖത്തിൽ ജാസ്മിൻ പറഞ്ഞത്. സൈബർ ബുള്ളിയിങ് അനുഭവിച്ചിട്ടുള്ള ആര്യ തന്നെ തന്നേയും കുടുംബത്തേയും അതിനായി ഇട്ട് കൊടുത്തത് വിഷമിപ്പിച്ചുവെന്നും ജാസ്മിൻ പറയുന്നു.
ജാസ്മിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… എന്താണ് സിബിന്റെ പ്രശ്നം. ഈ പുള്ളിയുടെ കൂടെ കൂടിയും ചിലർ എനിക്ക് എതിരെ തിരിഞ്ഞിരുന്നു. അതുപോലെ ആര്യ ചേച്ചിയുടെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. സീസൺ ആറ് ജാസ്മിൻ എന്ന കുട്ടിയാണ് ഷോൾഡറിൽ വഹിച്ച് കൊണ്ടുപോയത് എന്നൊക്കെ.
അതിന് മുമ്പ് ചേച്ചിയുടെ ചില ക്ലിക്ക് ബൈറ്റ്സുകൾ ഞാൻ കണ്ടിരുന്നു. എന്റെ അത്തയുടെ വോയ്സ് ആളുകളെ കേൾപ്പിക്കുന്ന വീഡിയോയുമെല്ലാം ഞാൻ കണ്ടിരുന്നു. എനിക്ക് ആര്യ ചേച്ചിയെ ഭയങ്കര ഇഷ്ടമായിരുന്നു. ചേച്ചിയുടെ സീസൺ മുതൽ ഇഷ്ടമാണ്. പുള്ളിക്കാരി വളരെ ബോൾഡായിട്ടാണല്ലോ സംസാരിച്ചിരുന്നതൊക്കെ. അതുപോലെ ഹൗസിൽ നിന്നും ഇറങ്ങിയശേഷം ചേച്ചിക്ക് ഒരുപാട് സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നല്ലോ.
അതുപോലെ പുള്ളിക്കാരിയുടെ എല്ലാ ഇന്റർവ്യൂസും ഞാൻ കാണാറുണ്ടായിരുന്നു. സൈബർ ബുള്ളിയിങ് അനുഭവിച്ച ഒരാളാണ് എന്നെ അതിനായി ഇട്ട് കൊടുത്തത്. അതാണ് എനിക്ക് വിഷമമായത്. അതുപോലെ ആര്യ ചേച്ചി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് പുള്ളിക്കാരിയുടെ പാസ്റ്റ് റിലേഷൻഷിപ്പിൽ തെറ്റ് പറ്റി പോയിട്ടുണ്ടെന്ന്.
അതുപോലെ ഒരു മനുഷ്യസ്ത്രീയാണ് ഞാനും. എനിക്കും തെറ്റുകൾ പറ്റിപോയിട്ടുണ്ട്. ഇവർ ഇങ്ങനെ അത്തയുടെ വോയ്സ് ക്ലിപ്പ് അടക്കം പുറത്തുവിട്ടപ്പോൾ എനിക്ക് തോന്നി ഇതൊക്കെ ചെയ്യുമ്പോൾ ഇവർക്കൊന്നും തോന്നുന്നില്ലേയെന്ന്. അവർ അനുഭവിച്ച കാര്യത്തിലേക്ക് എന്നേക്കൂടി ഇട്ട് കൊടുത്തത് കണ്ടപ്പോൾ എനിക്ക് അവരോടുണ്ടായിരുന്ന സ്നേഹവും, റെസ്പെക്ടും എല്ലാം നശിച്ചു. ഞാനാണെങ്കിൽ ചെയ്യില്ല.
സിബിൻ പല ഇന്റർവ്യൂവിലും പോയിരുന്ന് എന്നെ കുറിച്ച് പറഞ്ഞത് ഞാൻ കേട്ടു. സിബിനോട് മാത്രമാണ് എനിക്ക് ഒട്ടും താൽപര്യമില്ലാത്തത്. ഇത്രയൊക്കെ ചെയ്തിട്ടും കഴിഞ്ഞ ദിവസം രസ്മിനോട് സിബിൻ എന്റെ നമ്പർ ചോദിച്ചു. നാണമുണ്ടോ ഇത് ചോദിക്കാൻ. എന്റെ വീട്ടുകാരോട് സോറി പറഞ്ഞ് സംസാരിച്ചതുകൊണ്ടാണ് അവർ അന്ന് സിബിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
എന്നിട്ടും അവരെ വലിച്ച് കീറാൻ ഇട്ട് കൊടുത്തു. എന്നെ കുറിച്ച് എന്തൊക്കെ തോന്നിവാസം പറയാൻ കഴിയുമോ അതൊക്കെ സിബിൻ പറഞ്ഞ് കഴിഞ്ഞു എന്നാണ് തനിക്ക് സിബിനിൽ നിന്നും ആര്യയിൽ നിന്നും ഉണ്ടായ അനുഭവം പങ്കിട്ട് ജാസ്മിൻ ജാഫർ പറഞ്ഞത്.
content highlight: jasmin-jaffar-open-up-about-arya-badai-and-sibin