മലയാളി പ്രേക്ഷകർക്ക് വളരെയധികം വേദന തോന്നിയ ഒരു മരണമായിരുന്നു ടെലിവിഷൻ താരവും നടനുമായ സുധി കൊല്ലത്തിന്റെ മരണം കഴിഞ്ഞ ജൂണിൽ ആയിരുന്നു ഒരു അപകടത്തിൽ മരണപ്പെടുന്നത് ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയുടെ ഭാഗമായി സുധി മാറിയിട്ടുണ്ടായിരുന്നു ഈ ഒരു പരിപാടിയിലൂടെയാണ് സുധി കൂടുതലായും ശ്രദ്ധ നേടിയിരുന്നത് തുടർന്നങ്ങോട്ട് സിനിമയിൽ ഒക്കെ സജീവമായി വരുന്ന സമയത്താണ് സുധി ആരാധകരുടെ ഹൃദയം കീഴടക്കി തുടങ്ങിയ ആ സമയത്ത് തന്നെ വിധി സുധിയോട് വല്ലാത്ത ഒരു ചതി കാണിക്കുകയും ചെയ്തു
ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പരിപാടിയിൽ വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു താരം സ്വന്തമാക്കിയത് താരത്തിന്റെ മരണസമയത്ത് ഏറ്റവും കൂടുതൽ വിമർശനം നേടിയ വ്യക്തി ഫ്ലവേഴ്സ് സ്റ്റാർ മാജിക് പരിപാടിയുടെ അവതാരികയായ ലക്ഷ്മി നക്ഷത്രയായിരുന്നു അതിന് പല കാര്യങ്ങളുണ്ടായിരുന്നു സുധിയുടെ മരണത്തിന് ശേഷം ലക്ഷ്മി നക്ഷത്ര സോഷ്യൽ മീഡിയയിൽ സുധിയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു വളരെ വേദനയോടെ സുധിയെക്കുറിച്ച് പറഞ്ഞ ഈ വീഡിയോയ്ക്ക് ലക്ഷങ്ങൾ ആയിരുന്നു കാഴ്ചക്കാരായി എത്തിയത്
എന്നാൽ ഒരു സഹപ്രവർത്തകന്റെ മരണം വിറ്റ് കാശാക്കാൻ നോക്കുകയാണ് ലക്ഷ്മി ചെയ്തത് എന്നായിരുന്നു കൂടുതൽ വിമർശനങ്ങളും ഉയർന്നുവന്നത് അതിന് പല കാരണങ്ങളും ഉണ്ടായിരുന്നു എന്തിനാണ് സഹപ്രവർത്തകനെ കുറിച്ച് വേദനയുള്ള ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ മോളണിടൈസേഷൻ ഓഫ് ചെയ്യാതിരുന്നത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു കൂടുതൽ ആളുകളും താരത്തെ വിമർശിച്ചത് ഈ വീഡിയോ വലിയ വിജയം നേടിയതിനു ശേഷം വീണ്ടും വളരെയധികം വിമർശനങ്ങൾ താരത്തിന് സ്വന്തമാക്കേണ്ടതായി വന്നു
ഈ വീഡിയോയുടെ പണം മുഴുവൻ സുധിയുടെ കുടുംബത്തിലാണ് താരം നൽകിയത് എന്ന് പറഞ്ഞപ്പോൾ സോഷ്യൽ മീഡിയ സൈബർ ആക്രമണം കുറച്ച് അവസാനിപ്പിച്ചു എന്നത് സത്യമാണ് തുടർന്ന് ഒരു വിശേഷ ദിവസം സുധിയുടെ വീട്ടിൽ സമ്മാനങ്ങൾ വാങ്ങിക്കൊണ്ട് ചെന്ന് താരം വീണ്ടും സുധിയുടെ മരണം കൊണ്ട് യൂട്യൂബിൽ പണം ഉണ്ടാക്കുകയാണ് ചെയ്തത് എന്ന് സോഷ്യൽ മീഡിയ പറഞ്ഞു എന്നാൽ സുധിയുടെ ഭാര്യ തന്നെ എല്ലാ മാസവും തങ്ങളെ സഹായിക്കുന്നത് ലക്ഷ്മി നക്ഷതയാണെന്ന് പറഞ്ഞിരുന്നു.
അടുത്ത സമയത്ത് സുധിയെ കുറിച്ച് പുതിയൊരു വീഡിയോയുമായി ആണ് ലക്ഷ്മി നക്ഷത്ര എത്തിയിരിക്കുന്നത് സുധി ചേട്ടന്റെ മണം പെർഫ്യൂം ആക്കിയപ്പോൾ എന്ന് പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ എത്തിച്ചിരിക്കുന്നത് ഇത് സുധിയുടെ ഭാര്യയുടെ ആവശ്യപ്രകാരം ആയിരുന്നു എന്ന് വീഡിയോയിൽ ലക്ഷ്മി പറയുന്നുണ്ട്. എന്നാൽ സൈബർ ആക്രമണം വലിയതോതിൽ താരത്തിന് ഇപ്പോഴും ഏൽക്കേണ്ടതായി വന്നിരിക്കുകയാണ്. സുധിയുടെ മരണം കൊണ്ട് ഏറ്റവും കൂടുതൽ ഗുണം ഉണ്ടായത് ലക്ഷ്മിക്കാണ്
സുധിയുടെ മരണം വിറ്റ് ജീവിക്കുന്ന ഒരു താരമായയാണ് ലക്ഷ്മിയെ തോന്നുന്നത് എന്തൊരു മോശമാണ് ഇത് എന്ന് തുടങ്ങി സോഷ്യൽ മീഡിയ മുഴുവൻ വളരെയധികം വിമർശനാത്മകമായ കമന്റുകളാണ് താരത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത് അതേസമയം സുധിയുടെ ഭാര്യയുടെ നിർദ്ദേശപ്രകാരമാണ് ലക്ഷ്മി ഇത്തരമൊരു കാര്യം ചെയ്തത് എന്ന് വീഡിയോയിൽ തന്നെ പറയുന്നുണ്ട് എന്നിട്ടും എന്തിനാണ് അവരെ ഇങ്ങനെ വിമർശിക്കുന്നത് എന്ന് ഒരുകൂട്ടം ആളുകൾ ചോദിക്കുകയും ചെയ്തു.
ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മിയ്ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് സുധിയുടെ ഭാര്യയായ രേണു. പെര്‍ഫ്യൂം തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മിയുടെ വീഡിയോയുടെ കമന്റിലൂടെയാണ് രേണുവിന്റെ പ്രതികരണം.
”എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ഒരിക്കലും തിരിച്ചു കിട്ടില്ല എന്നോര്‍ത്ത മണം. നന്ദി ചിന്നു” എന്നായിരുന്നു രേണുവിന്റെ കമന്റ്. നിരവധി പേരാണ് ലക്ഷ്മിയെ അഭിനന്ദവും രേണുവിനോടുള്ള സ്നേഹവും അറിയിച്ചെത്തിയിരിക്കുന്നത്. ലക്ഷ്മിയ്ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും ആരാധകര്‍ മറുപടി നല്‍കുന്നുണ്ട്.
ഇതില്‍ തെറി പറയുന്നവരോട്.. മരിച്ച ഒരാളുടെ ഭാര്യ പറഞ്ഞ ഒരു ആഗ്രഹം അത് അവര്‍ നടത്തി കൊടുത്തു.. അത് കണ്ടന്റ് ആണേലും, ഷോ ഓഫ് ആണേലും എന്ത് ആണേലും.. അവര്‍ പറഞ്ഞ ഒരു ആഗ്രഹം അവര്‍ നടത്തികൊടുത്തു, അത് ചെയ്തു കൊടുക്കാന്‍ ഒരു മനസ്സുണ്ടല്ലോ നമിക്കണം നല്ലൊരു മനസ്സിന്റെ ഉടമയാണ്, ലക്ഷ്മി മോളെ ദൈവം അനുഗ്രഹിക്കട്ടെ രേണുവിന്റെ ആഗ്രഹം സാധിച്ചല്ലോ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമായി എന്നിങ്ങനെയാണ് ചില കമന്റുകള്‍.
തെറി പറഞ്ഞു മെഴുകുന്ന എല്ലാവന്മാരോടും ഒന്നേ പറയാനുള്ളൂ നിങ്ങളെ പോലെയുള്ള മനസ്സില്‍ ഒരല്‍പ്പം പോലും നന്മയും, സഹ ജീവി സ്നേഹവും ഇല്ലാത്ത ഊളകള്‍ കാണാന്‍ വേണ്ടി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത് അതില്‍ മ്യൂസിക് ഇട്ടോ,ഷോ ഓഫ് കാണിക്കുന്നു മോണിറ്റൈസ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞു കുരു പൊട്ടിച്ചിട്ട് ഒരു കാര്യവും ഇല്ല ഈ സ്നേഹം ഓര്‍മ്മ എന്നൊക്കെ പറയുന്നത് മനസ്സില്‍ നന്മ ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് എന്നായിരുന്നു മറ്റൊരു പ്രതികരണം.
അതേസമയം ധാരാളം പേര് വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്. അല്പമെങ്കിലും ഉളുപ്പുണ്ടോ സ്ത്രീയെ.. മരിച്ച ഒരാളുടെ ഭാര്യ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞെങ്കില്‍ നിങ്ങള്‍ ഇങ്ങനെ വേഷവും കെട്ടി നാടകവും കളിച്ചു ആണോ അത് ചെയ്തു കൊടുക്കേണ്ടത്.. ഓരോ കോപ്രായങ്ങള്‍, സംഭവം കൊള്ളാം പക്ഷെ, അത് ഒരു കണ്ടന്റ് ആക്കണ്ടായിരുന്നു, സുധിയെ വിറ്റ് പൈസ ആക്കുന്നു കഷ്ടം, നാണം ഇല്ലാത്തവള്‍ കാശ് ഉണ്ടാക്കാന്‍ എന്തൊക്കെ ഉഡായിപ്പാണ്. സുധി ഉണ്ടായിരുന്നുവെങ്കില്‍ നിന്റെ മോന്തയ്ക്കിട്ട് പൊട്ടിച്ചേനെ എന്നാണ് ലക്ഷ്മിയെ വിമര്ശിച്ചെത്തുന്നവര് പറയുന്നത്.
content highlight: kollam-sudhi-wife-renu-gets-emotional