നമ്മുടെ ജീവിതത്തിൽ പണത്തിനോളം പ്രാധാന്യം മറ്റൊന്നിനും ഇല്ല എന്ന് തന്നെ പറയാം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടാപ്പാട് പെടുന്ന സാധാരണക്കാരനും കോടികൾ കയ്യിൽ ഉള്ളവനും ദിവസവും വേണ്ടത് പണം തന്നെയാണ്. എണ്ണിയാലും എണ്ണിയാലും മടുക്കാത്ത ഒന്നേയുള്ളൂ ഈ ഭൂമിയിൽ പണം . അത് കൈയ്യിലുണ്ടെങ്കിൽ എല്ലാം നടക്കും എന്നാണ് ചൊല്ല് . എന്നാൽ ഈ പണത്തിന്റെ ചരിത്രവഴികള്‍ രസകരമാണ്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.. 9 മുതല്‍ 13 വരെ നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന നാടന്‍ നാണയങ്ങളാണ് പൊന്നച്ച്, പണം, കാശ്, അഴകച്ച്, തിരമം എന്നിവ. കോലത്തിരി രാജാക്കന്മാര്‍ക്കും സാമൂതിരിമാര്‍ക്കും വെവ്വേറെ നാണയങ്ങള്‍ ഉണ്ടായിരുന്നു. ഭാരതത്തില്‍ ഋഗ്വേദകാലഘട്ടം മുതല്‍ നാണയങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചുതരം നാണയങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. വെള്ളി എന്ന് അര്‍ഥംവരുന്ന രൂപ എന്ന ഇന്ത്യന്‍-ആര്യന്‍ ഭാഷാപദത്തില്‍നിന്നാണ് റുപ്പി എന്ന പദമുണ്ടായത്.ആദ്യകാലനാണയങ്ങള്‍ സ്വര്‍ണം, വെള്ളി, ഓട്, ചെമ്പ് എന്നിവകൊണ്ട് നിര്‍മിക്കപ്പെട്ടവയാണ്.
1954 പുറത്തിറങ്ങിയ നോട്ടുകളിൽ തഞ്ചാവൂരിലെ ക്ഷേത്രവും മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പ്രതീകവുമായിരുന്നു. പിന്നീട് എൺപതുകളിൽ ഇറങ്ങിയ നോട്ടുകൾ കൂടുതലായി പ്രതിനിധീകരിച്ചിരുന്നത് ശാസ്ത്രവും സാങ്കേതികവിദ്യയുവാണ്. പഴയ അഞ്ചുരൂപ നോട്ടിലെ ട്രാക്ടറിൽ മണ്ണ് ഉഴുന്ന കർഷക ചിത്രം സൂചിപ്പിച്ചത് കൃഷി മേഖലയിലെ യന്ത്രവൽക്കരണത്തെ കുറിച്ചാണ്. അതുപോലെ തന്നെ രണ്ട് രൂപ നോട്ടിലെ ആര്യഭട്ട ഉപകേതുവും, ഒരു രൂപ നോട്ടിലെ എണ്ണ കപ്പലും പ്രതീകമായത് രാജ്യത്തിന്റെ സാങ്കേതികവിദ്യയൊണ്. 5, 10, 20, 50, 100, 500, 2000 രൂപയുടെ കറന്‍സികളും 50 പൈസയുടെയും 1, 2, 5, 10 രൂപയുടെ നാണയങ്ങളുമാണ് നമ്മുടെ രാജ്യത്ത് പ്രധാനമായും വിനിമയത്തിലുള്ളത്. മുന്‍പ് 5000, 10,000 രൂപാ നോട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവ പിന്‍വലിച്ചു. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് ഈയിടെയാണ്.
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പടുന്ന റിസര്‍വ് ബാങ്ക് (R.B.I.) ആണ് നോട്ടുകള്‍ അച്ചടിക്കുന്നത്. നാണയങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലും. എങ്കിലും ഇവയും റിസര്‍വ് ബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്.
നാസിക്കിലെ കറന്‍സി നോട്ട് പ്രസ്, ബാല്‍ബോണിയിലും മൈസൂരുമുള്ള ഭാരതീയ നോട്ട് മുദ്രാ നിഗം പ്രസ്, ദേവദാസിലെ ബാങ്ക് നോട്ട് പ്രസ് എന്നിവിടങ്ങളിലാണ് റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കറന്‍സി പ്രിന്റ് ചെയ്യുന്നത്. 1996 ശേഷമാണ് മഹാത്മാഗാന്ധി ശ്രേണിയിലുള്ള നോട്ടുകൾ പുറത്തിറങ്ങാൻ തുടങ്ങിയത്. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവ്വതമായ കാഞ്ചൻജംഗയും, പാർലമെന്റെ മന്ദിരവുമടങ്ങിയ കാഴ്ച്ചകൾക്ക് പുറമെ, പോർട്ട് ബ്ലെയറിലെ മൗണ്ട് ഹാരിയറ്റ് ലൈറ്റ് ഹൗസിൽ നിന്നുള്ള കാഴ്ചയും ഇന്ത്യയിലെ നോട്ടിലുണ്ട്. ലോകത്ത് ചില രാജ്യങ്ങളില്‍ കറന്‍സിക്ക് ചിഹ്നമുണ്ടായിരുന്നെങ്കിലും നമുക്ക് അടുത്തകാലംവരെ അതില്ലായിരുന്നു. 2010 ജൂലായ് 15നാണ് രൂപയ്ക്ക് ഒരു ചിഹ്നം ഉണ്ടായത്. തമിഴ്‌നാട് സ്വദേശി ഡി. ഉദയകുമാര്‍ രൂപകല്പന ചെയ്തതാണ് ഇത്. നമ്മുടെ ദേശീയപതാകയെയും സാമ്പത്തികസമത്വത്തെയും ഓര്‍മിപ്പിക്കുന്നതാണ് ചിഹ്നം. ഇതോടെ കറന്‍സിക്ക് ചിഹ്നമുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. 2012 ജനുവരിമുതല്‍ രൂപയില്‍ ചിഹ്നം അച്ചടിച്ചുതുടങ്ങി.
2016 നവംബര്‍ 8-നാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപകളുടെ നോട്ടുകള്‍ അസാധുവാക്കിയത്. എന്നാല്‍ ഇതിനുമുമ്പും രണ്ടുതവണ ഇങ്ങനെ വലിയ മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്. 1946-ലാണ് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത്. 1978-ല്‍ ആയിരത്തിന്റെയും അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകളാണ് പിന്‍വലിച്ചത്.
രണ്ടായിരത്തിന്റെ നോട്ടോടുകൂടിയാണ് ആയിരം പടിയിറങ്ങിയത്. ചൊവ്വാ ദൗത്യത്തിലൂടെ പ്രശസ്തമായ മംഗൾയാനാണ് രണ്ടായിരത്തിലെ താരം.ജനുവരി അഞ്ച്, 2018 പുറത്തിറങ്ങിയ പത്ത് രൂപ നോട്ടിൽ ഒഡീസയിലെ കൊണാർക്ക് സൂര്യക്ഷേത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത് . വിറ്റാലക്ഷേത്രത്തിന്റെ നടുത്തളത്തിൽ കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ള രഥമാണ് 50 തിന്റെ നോട്ടിൽ അച്ചടിച്ചിട്ടുള്ളത്. നൂറിന്റെ നോട്ടിൽ ഗുജറാത്തിലെ പത്താൻ ജില്ലയിലെ സരസ്വതി നദിക്കരികിലാണ് റാണി കി വാവിന്റെ ചിത്രമാണുള്ളത് . പ്രശസ്തനായ മൗര്യൻചക്രവർത്തി അശോക പണിത സാഞ്ചി സ്തൂപമാണ് ഇരുനൂറിൽ ഉള്ളത് . ഏറ്റവും പഴക്കം ചെന്ന ബുദ്ധിസ്റ്റ് സന്യാസിമഠമാണ് സാഞ്ചി സ്തുപാ.അഞ്ഞുർ രൂപയിലെ റെഡ് ഫോർട്ടിന്റെ ചിത്രവുമാണുള്ളത് .