ബാലതാരമായി സിനിമയിലേക്ക് വന്ന കാവ്യ മാധവൻ വളരെ പെട്ടെന്നാണ് മുൻനിര നായികയായി മാറിയത്. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ മുഖശ്രീയാണ് കാവ്യ അറിയപ്പെട്ടിരുന്നത്. ഇന്നും അഴകിൽ കാവ്യയെ തോൽപ്പിക്കാൻ ആരുമില്ലെന്ന് ആരാധകർ പറയാറുണ്ട്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ കാവ്യാമാധവന് കഴിഞ്ഞു. പെരുമഴക്കാലം, ഗദ്ദാമ എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ കാവ്യ നേടി.
2017 ലാണ് ദിലീപ് – കാവ്യ മാധവൻ വിവാഹിതരായത്. സിനിമാലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അന്നുണ്ടായ വിവാദങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല. വിവാഹത്തിനുശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും ലൈം ലൈറ്റിൽ ഇന്നും കാവ്യ നിറഞ്ഞുനിൽക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഈ അടുത്ത കാലത്താണ് സജീവമായി തുടങ്ങിയത്. ദിലീപിനും മക്കൾക്കും ഒപ്പം പൊതുവേദിയിൽ എത്തുന്ന കാവ്യയുടെ ലുക്കും ഇന്നും ആരാധകർക്ക് വലിയ ചർച്ച വിഷയം തന്നെയാണ്.
വിവാഹ ചടങ്ങുകൾക്കും മറ്റുമെത്തുന്ന കാവ്യയുടെ ദൃശ്യങ്ങൾ പെട്ടെന്ന് വൈറലാകുന്നു. തന്റെ ഔട്ട്ഫിറ്റിലും മേക്കപ്പിലുമെല്ലാം താരം വലിയ ശ്രദ്ധ കൊടുക്കാറുണ്ട്. സ്വന്തം സ്ഥാപനമായ ലക്ഷ്യയിലെ വസ്ത്രങ്ങളാണ് കാവ്യ മിക്കപ്പോഴും ധരിക്കാറ്. നടി മീര നന്ദന്റെ വിവാഹ റിസപ്ഷന് മേക്കപ്പ് ചെയ്ത് ഒരുങ്ങുന്ന കാവ്യയുടെ ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആർട്ടിസ്റ്റുകൾ ഭംഗിയായി താരത്തിന് ഐ മേക്കപ്പ് ചെയ്യുന്നുണ്ട്. ഇന്ന് മേക്കപ്പ് ആർട്ടിസ്റ്റുകളിൽ കാവ്യക്ക് വിശ്വാസം വന്നോ എന്നാണ് ആരാധകരുടെ ചോദ്യം.
ഐ മേക്കപ്പ് സ്വന്തം ചെയ്യുന്നതാണ് തന്റെ രീതിയെന്നും മേക്കപ്പ് ആർട്ടിസ്റ്റുകളെക്കാെണ്ട് പൊതുവെ ചെയ്യിക്കാറില്ലെന്നും ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞിരുന്നു. അതേസമയം ഇപ്പോൾ ചില മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് മുന്നിൽ ധൈര്യത്തോടെ ഇരിക്കാറുണ്ടെന്നും കാവ്യ അന്ന് വ്യക്തമാക്കി. കാവ്യയെ മേക്കപ്പ് ചെയ്യാൻ സമയമെടുക്കുമെന്ന് രഞ്ജു രഞ്ജിമാറും ജാന്മണിയും മുമ്പൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.
മേക്കപ്പിന് ഒത്തിരി സമയം എടുക്കുന്ന ആൾ ആരാണെന്ന് ചോദിച്ചപ്പോൾ രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും എന്നാൽ പേര് പറയാൻ പറ്റില്ലെന്നും ജാന്മണി പറഞ്ഞു. എന്നാൽ രഞ്ജു രഞ്ജിമാർ കാവ്യ മാധവൻ എന്ന് തുറന്ന് പറഞ്ഞു. ഇത് കേട്ട് ജാന്മണി ഒന്ന് ഭയന്നു. പിന്നീട് തന്റെ ഉത്തരത്തിന് രഞ്ജു വിശദീകരണവും നൽകി. അവൾ മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന കുട്ടിയാണെന്നാണ് രഞ്ജു പറഞ്ഞു.
മേക്കപ്പ് ഇഷ്ടപെടാതെ നെറ്റി ചുളിച്ച ഒരു ആർട്ടിസ്റ്റ് ആരെന്ന ചോദ്യത്തിന് ഒരു ആർട്ടിസ്റ്റ് ഉണ്ട്, പക്ഷെ പേര് പറഞ്ഞാൽ പ്രശ്നമാകുമെന്നും അന്ന് ജാന്മണി പറഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഇപ്പോൾ കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറ്. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.
content highlight: Kavya makeup takes a lot of time