Celebrities

ആ ബന്ധങ്ങളില്‍ എന്നെക്കാളും പ്രായമുള്ള മക്കള്‍ ഉണ്ടായിരുന്നു; ആ സമയത്ത് താൻ നാല് മാസം ഗർഭിണിയായിരുന്നെന്ന് അഞ്ജു| Actress-anju-opens-up-about-her-husband

പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന നടിയാണ് അഞ്ജു. ബാലതാരം ആയായിരുന്നു അരങ്ങേറ്റം. പിന്നീട് നായികയായി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിൽ നിന്നും അഞ്ജുവിനെ തേടി അവസരങ്ങൾ എത്തി. അഭിനയരംഗത്ത് എത്തി വളരെ പെട്ടെന്ന് തന്നെ പ്രശസ്തി നേടിയെങ്കിലും കരിയറുമായി താരത്തിന് മുന്നോട്ട് പോകാൻ സാധിച്ചില്ല.

ബാലതാരമായി സിനിമയിലെത്തിയ അഞ്ജു ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് നായികയാവുന്നത്. പല ഭാഷകളിലും സജീവമായി അഭിനയിക്കുന്നതിനിടയില്‍ ടൈഗര്‍ പ്രഭാകറുമായി ഇഷ്ടത്തിലായി. 1996 ലായിരുന്നു പ്രഭാകറുമായിട്ടുള്ള അഞ്ജുവിന്റെ വിവാഹം. ആ സമയത്ത് നടിയ്ക്ക് കേവലം 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.

സിനിമയിൽ നായികയായി തിളങ്ങി നിന്നിരുന്ന കാലത്താണ് പ്രണയവിവാഹം. സിനിമയിൽ വില്ലൻ വേഷങ്ങൾ അഭിനയിച്ച ശ്രദ്ധേയനായ ടൈഗർ പ്രഭാകറുമായാണ് നടി പ്രണയത്തിൽ ആയതും വിവാഹം കഴിച്ചതും. എന്നാൽ സുഖകരമായ ഒരു ദാമ്പത്യം ആയിരുന്നില്ല നടിയെ കാത്തിരുന്നത്. നാലുമാസം കൊണ്ട് തന്നെ ഇരുവരും വേർപിരിഞ്ഞു. ആ സമയത്ത് നടി ഗർഭിണിയായിരുന്നു. മാതാപിതാക്കൾക്കൊപ്പം ആണ് നടി ഇന്ന് താമസിക്കുന്നത്.

ടൈഗര്‍ പ്രഭാകറുമായിട്ടുള്ള ദാമ്പത്യത്തില്‍ ജനിച്ച മകന്‍ അര്‍ജുന്‍ പ്രഭാകര്‍ നടിയുടെ കൂടെയാണ്. ഇപ്പോള്‍ നാല്‍പത്തിയൊന്‍പത് വയസ്സുള്ള അഞ്ജു തന്റെ ദാമ്പത്യ ജീവിതം തകരാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തന്റെ വിവാഹത്തെ കുറിച്ചും ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോന്നതിന്റെ കാരണവും തുറന്ന് പറഞ്ഞത്.

‘എനിക്ക് 17 വയസ്സുള്ളപ്പോള്‍ പ്രശസ്ത നടന്‍ ടൈഗര്‍ പ്രഭാകറിനെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിച്ച് കുറച്ച് കാലങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മുന്‍പും വിവാഹിതനായതിനെ കുറിച്ചൊക്കെ ഞാനറിയുന്നത്. എന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് അദ്ദേഹം മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. മാത്രമല്ല ആ ബന്ധങ്ങളില്‍ എന്നെക്കാളും പ്രായമുള്ള പെണ്‍മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.’

ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതോടെ ഞാന്‍ അദ്ദേഹത്തെ വിട്ടു പോവുകയായിരുന്നു. ആ സമയത്ത് ഞാന്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2001 ല്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് താന്‍ കേട്ടതെന്നും അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു.

പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് വിവാഹിതയായ അഞ്ജു കേവലം പത്തൊന്‍പത് വയസുള്ളപ്പോഴാണ് സിംഗിള്‍ മദറാവുന്നത്. അവിടുന്നിങ്ങോട്ട് മകന്റെ കാര്യങ്ങള്‍ നോക്കി ജീവിക്കുകയായിരുന്നു. ഇടയ്ക്ക് സിനിമയിലേക്ക് നടി തിരികെ വന്നെങ്കിലും അമ്മയുടെ മരണത്തോട് കൂടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചു. പിന്നീട് സഹോദരനൊപ്പം അഞ്ജുവും മകനും ഓസ്‌ട്രേലിയയിലേക്ക് പോവുകയായിരുന്നു.

content highlight: Actress-anju-opens-up-about-her-husband