Celebrities

ആ മോഹൻലാൽ ചിത്രം പരാജയപ്പെട്ടതോടെ ഞാൻ തളർന്നു; ഇനി സിനിമ ചെയ്യണമോ എന്നു വരെ ചിന്തിച്ചു | Mohanlals-movie-devadoothan-failure

സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ എന്ന ചിത്രത്തിലെ മോഹൻലാലിൻറെ പ്രകടനം എന്നും മലയാളികൾ ഓർത്തുവയ്ക്കുന്നതാണ്. ചിത്രം വാണിജ്യപരമായി വലിയ വിജയം ആയില്ലെങ്കിലും പ്രേക്ഷകർക്ക് ചിത്രം സമ്മാനിച്ചത് വേറിട്ടൊരു അനുഭൂതിയായിരുന്നു. നടൻ മോഹൻലാലിൻറെ തന്നെ കരിയറിലെ വേറിട്ട അവതരണമായി ദേവദൂതൻ ഇന്നും വിലയിരുത്തപ്പെടുന്നു. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു ദേവദൂതന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ പുതിയ രൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

2000 ത്തില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് സിബി മലയലിന്റെ സംവിധാനത്തില്‍ ദേവദൂതന്‍ എന്ന സിനിമ റിലീസിനെത്തുന്നത്. രഘുനാഥ് പാലേരി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ജയപ്രദയായിരുന്നു നായികയായി അഭിനയിച്ചത്.

വിനീത് കുമാര്‍, ജഗതി, മുരളി, ശരത്, വിജയലക്ഷ്മി, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നു. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയെങ്കിലും സിനിമ വിജയിക്കാതെ പോവുകയായിരുന്നു.

അതേ സമയം ദേവദൂതന്റെ റിലീസിനെ പറ്റിയും ആ സമയത്ത് താന്‍ അനുഭവിച്ച സമ്മര്‍ദ്ദത്തെ കുറിച്ചും സംവിധായകന്‍ സിബി മലയില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

‘ഫ്‌ളോസ് ഒക്കെ ദേവദൂതന് ഉണ്ടായിരുന്നെങ്കിലും അതുവരെ മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ അപ്രോച്ച് സിനിമ ആയിരുന്നു അത്. സ്റ്റോറി കോണ്‍സപ്റ്റ് ആയാലും മേക്കിംഗ് ആയാലും സൗണ്ട് ട്രാക്ക് ആണെങ്കിലും അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ക്വാളിറ്റിയില്‍ ഒരുങ്ങിയതാണ്. ഒരു ഹോളിവുഡ് ടച്ചുള്ള മേക്കിംഗ് ആയിരുന്നു അത്.

പക്ഷേ അന്ന് സിനിമ വലിയ പരാജയം ആയിപ്പോയി. ചിത്രത്തിന്റെ പരാജയം നിര്‍മാതാക്കളെ എല്ലാം ഭീകരമായി ബാധിക്കുകയും ചെയ്തു. അതിന്റെ സംവിധായകനായിരുന്ന തനിക്കും ഏറ്റവും വലിയ ഡിപ്രഷന്‍ ഉണ്ടാക്കിയ സ്റ്റേജ് ആയിരുന്നു അപ്പോള്‍. കാരണം വലിയൊരു എഫേര്‍ട്ട് ദേവദൂതന്റെ പുറകില്‍ ഉണ്ടായിരുന്നു.

സിനിമയുടെ കഥ പൂര്‍ത്തീകരിക്കുന്നതിനും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിനായിട്ടും ഏകദേശം ഒരു വര്‍ഷത്തോളം സമയം വേണ്ടി വന്നിരുന്നു. എന്റെ കരിയറില്‍ ഏറ്റവും വലിയ എഫേര്‍ട്ട് എടുത്ത് ചെയ്ത സിനിമയും അതായിരുന്നു. അതിന് നേരിട്ട പരാജയം എന്നെ വല്ലാതെ തളര്‍ത്തിക്കളയുകയും ചെയ്തുവെന്നാണ് സിബി മലയില്‍ പറയുന്നത്.

ഇനി ഞാന്‍ സിനിമ ചെയ്യണമോ എന്ന് വരെ ചിന്തിച്ചു. അങ്ങനെ പല ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. അന്നുണ്ടായ നഷ്ടങ്ങള്‍ ഒന്നും ഇല്ലാതായി പോവുന്നില്ല. ഇപ്പോള്‍ ചിത്രം ആസ്വദിക്കുന്നത് ടീനേജ്, കോളേജ് പ്രായത്തിലുള്ള കുട്ടികളാകും. അവരാണ് സിനിമ കാണുകയും അതിനെ പറ്റി കമന്റ് ചെയ്യുകയും ചെയ്യുന്നത്.

അതൊക്കെ നല്ല കാര്യമാണ്. പക്ഷേ അതുകൊണ്ടൊന്നും നമുക്ക് ഉണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം ആകുന്നില്ലല്ലോ’, എന്നാണ് സിബി മലയില്‍ ചോദിക്കുന്നത്.

content highlight: Mohanlals-movie-devadoothan-failure